play-sharp-fill

ഇന്ദിരാഗാന്ധിക്ക് ശേഷം ന്യൂയോര്‍ക്കില്‍ നിന്നുള്ള ആ ഭാഗ്യം തേടിയെത്തിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി; ന്യൂസ് വീക്ക് മാസികയുടെ കവർ പേജില്‍ ഇടംനേടി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ന്യൂയോർക്ക് ആസ്ഥാനമാക്കിയുള്ള ന്യൂസ് വീക്ക് മാസികയുടെ കവർ പേജില്‍ ഇടംനേടി. ഇന്ദിരാഗാന്ധിക്ക് ശേഷം ന്യൂസ് വീക്കില്‍ ഇടംനേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1966 ഏപ്രില്‍ ലക്കത്തിന്റെ കവർ പേജിലായിരുന്നു ഇന്ദിരാഗാന്ധിയുടെ ചിത്രം വന്നിരുന്നത്. ഇന്ത്യാ – ചൈന അതിർത്തിയിലെ സാഹചര്യം, രാമക്ഷേത്രം, ആർട്ടിക്കിള്‍ 370 എന്നിവയെ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളാണ് ന്യൂസ് വീക്കിലെ അഭിമുഖത്തില്‍ മോദിയോട് ചോദിച്ചത്. മോദിയുമായി ന്യൂസ് വീക്ക് ടീം 90 മിനിട്ട് സംഭാഷണം നടത്തിയ ശേഷമാണ് ഈ അഭിമുഖം തയ്യാറാക്കിയത്. ഉഭയകക്ഷി ഇടപെടലുകളിലെ അസാധാരണത്വം പരിഹരിക്കാൻ ഇന്ത്യ-ചൈന അതിർത്തിയിലെ […]

പി വി അൻവറിന്റെ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി: കേസില്‍ നിന്നും അൻവറിനെ ഒഴിവാക്കിയത് പരിശോധിക്കും; ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: പി വി അൻവർ എംഎല്‍എയുടെ റിസോർട്ടില്‍ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിന്നും കെട്ടിട ഉടമയായ അൻവറിനെ ഒഴിവാക്കിയതില്‍ ഹൈക്കോടതി ഇടപെടല്‍. അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നല്‍കി. ഒരു മാസത്തിനുള്ളില്‍ പരാതി പരിശോധിച്ച്‌ തീരുമാനമെടുക്കാനാണ് കോടതി നിർദ്ദേശം. ആലുവ റിസോർട്ടില്‍ ലഹരിപ്പാർട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടല്‍. കെട്ടിടം ഉടമയായ അൻവറിനെ ഒഴിവാക്കിയായിരുന്നു കേസെടുത്തത്. ഇതിനെതിരായി നല്‍കിയ ഹർജിയിലാണ് നടപടി. 2018 ല്‍ ആണ് ആലുവയിലെ റിസോർട്ടിലെ ലഹരിപ്പാർട്ടിക്കിടെ മദ്യം പിടികൂടിയത്. ലൈസൻസ് […]

തണ്ണീർമുക്കം ബണ്ട് തുറക്കൽ ; ആലോചനാ യോഗം ഇന്ന്: ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ജോലിഭാരം: അതിനിടെ ബണ്ട് തുറക്കൽ മറന്നു

  ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് ആലോചന യോഗം കൂടും. കഴിഞ്ഞ വർഷത്തേതുപോലെ ഏപ്രിൽ 10ന് (ഇന്ന്) തുറക്കണമെന്ന് രണ്ടാഴ്ച മുമ്പ് കൂടിയ യോഗത്തിൽ ധാരണയായെങ്കിലും നടപ്പാക്കാനായില്ല. തുടർ നടപടികളൊന്നും നടത്താൻ ഉദ്യോഗസ്ഥർക്കാകാത്തതാണ് ഇന്ന് ഷട്ടറുകൾ ഉയർത്താൻ കഴിയാത്ത സാഹചര്യത്തിലേക്കെത്തിച്ചത്. തെരഞ്ഞെടുപ്പു തിരക്കാണ് പ്രധാന കാരണം. കൃഷി വകുപ്പിൻ്റേയും മത്സ്യ തൊഴിലാളികളുടേയും എല്ലാം അഭിപ്രായങ്ങൾ അറിഞ്ഞതിനു ശേഷം ഒരു യോഗം കൂടി വിളിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാമെന്നായിരുന്നു ധാരണ. എന്നാൽ ഇതു വരെ യോഗം നടന്നിട്ടില്ല. ഇന്ന് ഓൺലെെൻ യാേഗം […]

റിയാസ് മൗലവി വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം ; വിധിയുമായി സ്ഥലംമാറ്റത്തിന് ബന്ധമില്ലെന്ന് കോടതി

സ്വന്തം ലേഖകൻ’ കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. കേസിന്റെ വിധിയുമായി സ്ഥലംമാറ്റത്തിന് ബന്ധമില്ലെന്ന് കോടതിവൃത്തങ്ങൾ സൂചിപ്പിച്ചു. മദ്രസ അധ്യാപകനായ റിയാസ് മൗലവിയെ പളളിയിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. കേസിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്നും കോടതി വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പു വേളയിൽ കോടതി വിധി […]

കുമരകം വടക്കുംകര ദേവീക്ഷേത്രം ; പൂരമഹോത്സവത്തിന് 15ന് കൊടിയേറും

  കുമരകം :വടക്കുംകര ദേവി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് 15ന് കൊടിയേറും. 15ന് വൈകിട്ട് 6.45 ന് ദീപാരാധനയ്ക്ക് ശേഷമാകും തൃകൊടിയേറ്റ് നടക്കുക. ക്ഷേത്രം തന്ത്രി എം.എൻ ഗോപാലൻ തന്ത്രിയുടെയും, മേൽശാന്തി ബിജുവിന്റെയും മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 15ന് വൈകിട്ട് 7.30ന് പഞ്ചവാദ്യമേളം അരങ്ങേറും. വൈകിട്ട് 8.30ന് കുമരകം വല്ലക്കാട് ഭാഗത്ത്‌ നിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര. ശേഷം ഗുരുദേവ കൃതികളുടെ ആലാപനം, അന്നദാനം എന്നിവ ഉണ്ടാകും. ഉത്സവത്തിന്റെ രണ്ടാം ദിനമായ 16ന് രാവിലെ 5ന് പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം, അഭിഷേകം തുടർന്ന് മൃത്യുജ്ഞയഹോമം […]

വിജിലൻസ് കേസിൽപ്രതി ; പഞ്ചായത്ത് ക്ലർക്ക് തൂങ്ങി മരിച്ച നിലയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കുറ്റിച്ചൽ പഞ്ചായത്ത് ഓഫിസ് ക്ലർക്ക് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. വെള്ളനാട് കുളക്കോട് അനൂപ് അവന്യയിൽ അഭിനവം വീട്ടിൽ എസ്.സുനിൽ കുമാർ (50) ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിൽ തൂങ്ങിയ നിലയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ഭാര്യ ധന്യ ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളനാട് പഞ്ചായത്തിൽ കോവിഡ് ചികിത്സ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുകയായിരുന്നു സുനിൽ കുമാർ. ഇതിന്റെ മനോവിഷമത്തിലായിരുന്നു സുനിൽ കുമാറെന്ന് ബന്ധുക്കൾ മൊഴിനൽകി. കിടപ്പുമുറിയിൽനിന്ന് ഒരു കുറിപ്പ് പൊലീസിന് ലഭിച്ചു. അതിൽ […]

കുമരകം സെന്റ് തോമസ് ആംഗ്ലിക്കൻ ചർച്ച്: ആദ്യ ഫലപെരുന്നാളിനും ബൈബിൾ കൺവൻഷനും തുടക്കമായി

  കുമരകം :സെന്റ് തോമസ് ആംഗ്ലിക്കൻ ചർച്ചിന്റെ 50-)മത് ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചു നടത്തപെടുന്ന ആദ്യഫല പെരുന്നാളിനും ബൈബിൾ കൺവൻഷനും തുടക്കമായി. കൊടിയേറ്റ് കുദാശ ഇടവക വികാരി ഫാ : തോമസ് നെടുമല നിർവഹിച്ചു. ചടങ്ങിൽ ജി.ജോർജ് കരുവാറ്റ, സാം ടി, മുഖ്യ കൈക്കാരൻ കെ.ജെ ശാമൂവൽ, രണ്ടാം കൈക്കാരൻ കുഞ്ഞുമോൻ താമരശ്ശേരി, സെക്രട്ടറി ഷാജി നക്കരത്തറ, കമ്മിറ്റി അംഗങ്ങൾ, സഭ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 14ന് പെരുന്നാൾ അവസാനിക്കും.

പത്തനംതിട്ടയില്‍ വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയില്‍ വൃദ്ധദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. കൊച്ചരപ്പ് സ്വദേശി സിടി വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് ( 73) എന്നിവരാണ് മരിച്ചത്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ച നിലയിലായിരുന്നു. വര്‍ഗീസിന്റെ മൃതദേഹം പുറത്ത് കുളിമുറിയിലും അന്നമ്മയുടേത് വീട്ടിനുള്ളിലുമാണ് കണ്ടെത്തിയത്.

തനിക്ക് ദീര്‍ഘായുസ് ഇനി ആരും ആശംസിക്കരുത്; കിടന്നുപോകാതെ മരിക്കണമെന്നാണ് ആഗ്രഹം: എ കെ ആന്‍റണി

തിരുവനന്തപുരം: തനിക്ക് ദീർഘായുസ് ഇനി ആരും ആശംസിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആന്‍റണി. ജീവിതം മുന്നോട്ടുപോകുന്തോറും രോഗപീഡകള്‍ കൂടിക്കൊണ്ടിരിക്കും. ദീർഘായുസ്സില്‍ ആവേശം കൊള്ളുന്നയാളല്ല താൻ. കിടന്ന് പോകാതെ ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും അധികാരം കിട്ടിയാല്‍ ബിജെപി ഭരണഘടന പൊളിച്ചെഴുതുമെന്നും ആന്‍റണി പറഞ്ഞു. അംബേദ്ക്കർ ഉണ്ടാക്കിയ ഭരണഘടന മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ബിജെപിക്കുള്ള പിന്തുണ കുറയുകയാണ്. അതിന്റെ സൂചനകള്‍ നരേന്ദ്ര മോദിയുടെ ശരീരഭാഷയില്‍ നിന്ന് മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിൽ മദ്യലഹരിയില്‍ വഴിയില്‍ കിടന്നയാള്‍ മരിച്ച നിലയില്‍; ഇറച്ചികോഴിയുമായി വന്ന വാഹനം തലയിലൂടെ കയറിയെന്ന് സംശയം

പത്തനംതിട്ട: മദ്യലഹരിയില്‍ വഴിയില്‍ കിടന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍. പത്തനംതിട്ടയിലെ കണ്ണങ്കരയിലാണ് സംഭവം. വാഹനം തലയിലൂടെ കയറിയിറങ്ങി മരണത്തെ സംഭവിച്ചതെന്നാണ് സംശയം. ഇറച്ചികോഴിയുമായി വന്ന ലോറി പിന്നോട്ട് എടുത്തപ്പോള്‍ മുകളില്‍ കയറി ഇറങ്ങിയെന്നാണ് സംശയിക്കുന്നത്. ഈ വാഹനം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൊഴിലാളി മദ്യലഹരിയില്‍ വഴിയില്‍ കിടന്ന് ഉറങ്ങിയതാണെന്നാണ് നിഗമനം.