play-sharp-fill
കുമരകം സെന്റ് തോമസ് ആംഗ്ലിക്കൻ ചർച്ച്: ആദ്യ ഫലപെരുന്നാളിനും ബൈബിൾ കൺവൻഷനും തുടക്കമായി

കുമരകം സെന്റ് തോമസ് ആംഗ്ലിക്കൻ ചർച്ച്: ആദ്യ ഫലപെരുന്നാളിനും ബൈബിൾ കൺവൻഷനും തുടക്കമായി

 

കുമരകം :സെന്റ് തോമസ് ആംഗ്ലിക്കൻ ചർച്ചിന്റെ 50-)മത് ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചു നടത്തപെടുന്ന ആദ്യഫല പെരുന്നാളിനും ബൈബിൾ കൺവൻഷനും തുടക്കമായി.

കൊടിയേറ്റ് കുദാശ ഇടവക വികാരി ഫാ : തോമസ് നെടുമല നിർവഹിച്ചു. ചടങ്ങിൽ ജി.ജോർജ് കരുവാറ്റ, സാം ടി, മുഖ്യ കൈക്കാരൻ

കെ.ജെ ശാമൂവൽ, രണ്ടാം കൈക്കാരൻ കുഞ്ഞുമോൻ താമരശ്ശേരി, സെക്രട്ടറി ഷാജി നക്കരത്തറ, കമ്മിറ്റി അംഗങ്ങൾ, സഭ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 14ന് പെരുന്നാൾ അവസാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group