play-sharp-fill
പത്തനംതിട്ടയിൽ മദ്യലഹരിയില്‍ വഴിയില്‍ കിടന്നയാള്‍ മരിച്ച നിലയില്‍; ഇറച്ചികോഴിയുമായി വന്ന വാഹനം തലയിലൂടെ കയറിയെന്ന് സംശയം

പത്തനംതിട്ടയിൽ മദ്യലഹരിയില്‍ വഴിയില്‍ കിടന്നയാള്‍ മരിച്ച നിലയില്‍; ഇറച്ചികോഴിയുമായി വന്ന വാഹനം തലയിലൂടെ കയറിയെന്ന് സംശയം

പത്തനംതിട്ട: മദ്യലഹരിയില്‍ വഴിയില്‍ കിടന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍.

പത്തനംതിട്ടയിലെ കണ്ണങ്കരയിലാണ് സംഭവം. വാഹനം തലയിലൂടെ കയറിയിറങ്ങി മരണത്തെ സംഭവിച്ചതെന്നാണ് സംശയം.

ഇറച്ചികോഴിയുമായി വന്ന ലോറി പിന്നോട്ട് എടുത്തപ്പോള്‍ മുകളില്‍ കയറി ഇറങ്ങിയെന്നാണ് സംശയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വാഹനം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൊഴിലാളി മദ്യലഹരിയില്‍ വഴിയില്‍ കിടന്ന് ഉറങ്ങിയതാണെന്നാണ് നിഗമനം.