തനിക്ക് ദീര്‍ഘായുസ് ഇനി ആരും ആശംസിക്കരുത്; കിടന്നുപോകാതെ മരിക്കണമെന്നാണ് ആഗ്രഹം: എ കെ ആന്‍റണി
തിരുവനന്തപുരം: തനിക്ക് ദീർഘായുസ് ഇനി ആരും ആശംസിക്കരുതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആന്‍റണി.
ജീവിതം മുന്നോട്ടുപോകുന്തോറും രോഗപീഡകള്‍ കൂടിക്കൊണ്ടിരിക്കും.
ദീർഘായുസ്സില്‍ ആവേശം കൊള്ളുന്നയാളല്ല താൻ. കിടന്ന് പോകാതെ ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും അധികാരം കിട്ടിയാല്‍ ബിജെപി ഭരണഘടന പൊളിച്ചെഴുതുമെന്നും ആന്‍റണി പറഞ്ഞു. അംബേദ്ക്കർ ഉണ്ടാക്കിയ ഭരണഘടന മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപിക്കുള്ള പിന്തുണ കുറയുകയാണ്. അതിന്റെ സൂചനകള്‍ നരേന്ദ്ര മോദിയുടെ ശരീരഭാഷയില്‍ നിന്ന് മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
Third Eye News Live
0