ഗുരുവായൂര്‍ ക്ഷേത്രത്തിൽ നിര്‍മാല്യം തൊഴുതെത്തി, ഈറൻമാറാൻ വസ്ത്രം എടുക്കവെ സ്കൂട്ടറില്‍ പാമ്പ്; നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല; ഒടുവില്‍ സംഭവിച്ചത്….!

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ കയറിക്കൂടിയ പാമ്ബ് നാട്ടുകാരെ ആറര മണിക്കൂര്‍ വട്ടം കറക്കി. പണവും സമയവും നഷ്ടപ്പെട്ടാലും ജീവന്‍ തിരിച്ചു കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് സ്‌കൂട്ടര്‍ ഉടമ ശരത്. തിമില കലാകാരനായ ചേലക്കര സ്വദേശി വില്ലേടത്തു പറമ്പില്‍ ശരത് കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് ഗുരുവായൂരില്‍ എത്തിയത്. പടിഞ്ഞാറേ നടയില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ക്ഷേത്രത്തിലേക്ക് പോയി. നിര്‍മ്മാല്യം കുളിച്ചു തൊഴുത് പുലര്‍ച്ചെ നാലുമണിയോടെ സ്‌കൂട്ടറിന് അരികില്‍ എത്തി. ഈറന്‍ മാറാന്‍ സീറ്റ് തുറന്നു വസ്ത്രങ്ങള്‍ എടുക്കുമ്പോഴാണ് സീറ്റിനു മുകളില്‍ […]

വിത്തു വിതരണ രേഖകളില്‍ കൃത്രിമം കാണിച്ച് 2500 രൂപ തട്ടി; കൃഷി ഓഫിസര്‍ക്ക് മൂന്ന് വര്‍ഷം തടവും 20,000 രൂപ പിഴയും

  സ്വന്തം ലേഖകൻ   മൂവാറ്റുപുഴ: കരിമ്പ് കൃഷിക്കുള്ള വിത്തു വിതരണ രേഖകളില്‍ കൃത്രിമം കാണിച്ചു 2500 രൂപ തട്ടിയെടുത്ത കൃഷി ഓഫിസര്‍ക്ക് മൂന്ന് വര്‍ഷം തടവും 20,000 രൂപ പിഴയും വിജിലൻസ് കോടതി വിധിച്ചു.   ഇടുക്കി കാന്തല്ലൂര്‍ കൃഷി ഓഫിസറായിരുന്ന മൂന്നാര്‍ ജനറല്‍ ഹോസ്പിറ്റല്‍ ക്വാര്‍ട്ടേഴ്‌സില്‍ പി. പളനിക്കാണ് ശിക്ഷ വിധിച്ചത്. അഞ്ചു കര്‍ഷകര്‍ക്കു കരിമ്പിൻ വിത്തു നല്‍കുന്നതില്‍ ക്രമക്കേടു നടത്തി 2500 രൂപ തട്ടിയെടുത്തുവെന്നാണു കേസ്. അഴിമതി നിരോധന വകുപ്പു പ്രകാരം മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ.വി. രാജുവാണു ശിക്ഷ […]

പൂര്‍ണ നഗ്നനായി പുലര്‍ച്ചെ കുളിമുറിയില്‍ കയറി സ്ത്രീകളുടെ പാവാട ധരിക്കുന്ന അജ്ഞാതൻ പോകുന്നത് തൊഴുത്തിലേക്ക്; നിരന്തരം പശുകുട്ടിയെയും ആടുകളെയും പീഡിപ്പിച്ചു; സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി പൊലീസും….!

കല്ലമ്പലം: വളര്‍ത്തുമൃഗങ്ങളെ പീഡിപ്പിച്ച കേസില്‍ തെളിവ് സഹിതം പൊലീസിന് കൈമാറിയിട്ടും അറസ്റ്റ് വൈകുന്നതായി ആക്ഷേപം. കല്ലമ്പലം പുല്ലൂര്‍മുക്ക് മുളയിലഴികം വീട്ടില്‍ അബ്ദുല്‍ഖരീമിന്റെ വളര്‍ത്തുമൃഗങ്ങളെ സ്ഥിരമായി പീഡിപ്പിക്കുകയും നാലുമാസം മാത്രം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ച്‌ കൊല്ലുകയും ചെയ്ത സംഭവത്തില്‍ സിസി.ടി.വി ദൃശ്യമടക്കം കല്ലമ്പലം പൊലീസില്‍ പരാതി നല്‍കി ഒരുമാസം പിന്നിട്ടിട്ടും നടപടിയില്ലെന്നാണ് പരാതി. കര്‍ഷകനായ അബ്ദുല്‍ കരീമിന്റെ വീട്ടിലെ തൊഴുത്തില്‍ രാത്രി അതിക്രമിച്ച്‌ കയറിയ അജ്ഞാതൻ നിരന്തരം പശുകുട്ടിയെയും ആടുകളെയും പീഡിപ്പിച്ചിരുന്നു. കഴുകി ഉണങ്ങാനിട്ടിരുന്ന സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കും കുളിമുറിയിലെ സോപ്പിനും എണ്ണയ്ക്കും മറ്റും സ്ഥാനചലനം സംഭവിക്കുന്നത്‌ […]

ഇന്ന് മുതൽ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവര്‍ത്തനം അബുദാബി ടെര്‍മിനല്‍ എയില്‍ നിന്ന്; പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി; യാത്രാ അനുഭവം മെച്ചപ്പെടുത്താനായി നിരവധി വാഗ്ദാനങ്ങൾ 

  സ്വന്തം ലേഖിക   കൊച്ചി: ഇന്ന് മുതൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച ടെര്‍മിനല്‍ എ (ടിഎ) യിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവര്‍ത്തനം മാറുമെന്ന് എയര്‍ലൈൻ അറിയിച്ചു.   എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രധാന വിപണികളിലൊന്നാണ് അബുദാബി. അബുദാബിയെ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, മംഗലാപുരം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന 29 പ്രതിവാര സര്‍വീസുകള്‍ എയര്‍ലൈൻ നടത്തുന്നുണ്ട്. വിന്‍റര്‍ ഷെഡ്യൂളിന്‍റെ ഭാഗമായി ഡിസംബറില്‍ ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ 31 ആയി വര്‍ദ്ധിപ്പിക്കും.   56 വിമാനങ്ങളുമായി, 30 ആഭ്യന്തര […]

രാത്രി ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറി; ആളില്ലാത്ത സ്ഥലത്തെത്തിയപ്പോൾ ബൈക്ക് ഓടിച്ചയാളെ മര്‍ദ്ദിച്ചശേഷം പണം കവർന്നു; രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറി കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. കലവൂര്‍ എ എൻ കോളനിയില്‍ അരുണ്‍ (മൊട്ട, കിച്ചു 28), മണ്ണഞ്ചേരി മണിമല വീട്ടില്‍ നിജാസ് (തട്ട് 27) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കൈനകരി സ്വദേശി ജോലികഴിഞ്ഞ് രാത്രി 9 മണിയോടെ ബൈക്കില്‍ വീട്ടിലേക്ക് പോകവേ ആലപ്പുഴ എസ് ഡി കോളേജിനു മുൻവശത്ത് വച്ച്‌ രണ്ടുപേര്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറി. ചങ്ങനാശ്ശേരി ജംഗ്ഷന് കിഴക്ക് വശം എത്തിയ സമയം ബൈക്ക് ഓടിച്ചയാളിനെ മര്‍ദ്ദിച്ചശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന […]

ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിൽ ആക്രമണം; പരിക്കേറ്റവരെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളില്ല; 100ലധികം പേര്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഇനിയും ഉയർന്നേക്കാം 

  സ്വന്തം ലേഖകൻ   ഗാസ സിറ്റി: ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകളിലാണ് ആക്രമണമുണ്ടായത്.   ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് പൂര്‍ണമായും തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് നിഗമനം. 300ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമാണ്.   ഇസ്രയേല്‍ ടാങ്കുകള്‍ ഗാസ നഗരം വളഞ്ഞു. ഹമാസ് കമാന്‍ഡറുടെ വെസ്റ്റ് ബാങ്കിലെ വീടും തകര്‍ത്തു. ഹമാസ് ബങ്കറുകള്‍ തകര്‍ത്തെന്നും ഇസ്രയേല്‍. ഗാസയിലേത് അതി ഗുരുതരമായ അവസ്ഥയെന്ന് റെഡ് ക്രസന്റ്. […]

ക്യാന്‍സറിനെ കീഴടക്കിയിട്ടേ ഇനി ബാക്കി കാര്യമുള്ളൂ; കുടുംബത്തിന്റെ പിന്തുണ ഒപ്പമുണ്ട്”: ക്യാന്‍സറിനോട് പൊരുതുന്ന ജീവിതാനുഭവം പങ്കുവെച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി

കോട്ടയം: ക്യാന്‍സറിനോട് പൊരുതിയ ജീവിതാനുഭവം പങ്കുവച്ച് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസ് കെ മാണി. കുടുംബത്തിന്റെ പിന്തുണയും ശക്തിയും അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള പ്രചോദനമായെന്ന് നിഷ ജോസ് പറഞ്ഞു. ക്യാന്‍സറിനെ കീഴടക്കിയിട്ടേ ഇനി ബാക്കി കാര്യമുള്ളൂ എന്നും നിഷ പറയുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് തന്റെ അര്‍ബുദ രോഗബാധയെ സംബന്ധിച്ച വിവരങ്ങള്‍ നിഷ പങ്കുവെച്ചത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും എല്ലാ വര്‍ഷവും നടത്താറുള്ള മാമോഗ്രാം ഈ വര്‍ഷം നടത്തിയപ്പോഴാണ് സ്തനാര്‍ബുദം കണ്ടെത്തിയതെന്നും നിഷ പറയുന്നു. എല്ലാ വര്‍ഷവും മാമോഗ്രാം ചെയ്യാറാറുണ്ടായിരുന്നു. അങ്ങനെ […]

സ്റ്റുഡന്റ് വിസയിലും വര്‍ക്ക് വിസയിലും യുകെയില്‍ പ്രയാസപ്പെട്ടു കഴിഞ്ഞത് അനേകം വര്‍ഷങ്ങള്‍; ലണ്ടനില്‍ നിന്നും ചികിത്സാ തേടി പിറന്ന നാട്ടിലെത്തിയപ്പോള്‍ ഷിംജയെ കാത്തിരുന്നത് മരണം; ഡാബൻഹാമില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; ചെറുപ്പക്കാരായ യുകെ മലയാളികളെ തേടി രണ്ട് ആകസ്മിക മരണങ്ങള്‍…!

ലണ്ടൻ: യുകെ മലയാളികളായ രണ്ട് പേര്‍ മരിച്ചു. ചെറുപ്പക്കാരായ രണ്ടു മലയാളികളുടെ മരണമാണ് ലണ്ടനിലെ രണ്ടു നഗരങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജീവിതത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ടവരാണ് രണ്ടു പേരും എന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. ഇക്കാരണത്താല്‍ തന്നെ ലണ്ടൻ വൈറ്റ് ചാപ്പല്‍ റോയല്‍ ഹോസ്പിറ്റല്‍ നഴ്സ് ആയിരുന്ന ഷിംജയുടെ മരണവും ഈസ്റ്റ് ഹാമിന് അടുത്ത് ഡെബൻഹാമില്‍ താമസിച്ചിരുന്ന യുവാവിന്റെ മരണവും പ്രിയപെട്ടവരെ ഏറെ ദുഃഖത്തിലാഴ്‌ത്തുകയാണ്. ഈസ്റ്റ് മലയാളിയായ യുവാവിനു 30 വയസില്‍ തന്നെ ജീവിത യാത്ര അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ ഷിംജക്ക് 35 വയസു വരെയാണ് […]

ഇന്ന് കേരളപ്പിറവി ദിനം…! കേരള സംസ്ഥാനം സ്ഥാപിതമായതിന്റെ സ്മരണ; അറിയാം കേരള ചരിത്രം; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ കേരളപ്പിറവി ആശംസകൾ

കോട്ടയം: കേരള സംസ്ഥാനം സ്ഥാപിതമായതിന്റെ സ്മരണയ്ക്കായി നവംബർ 1 ന് കേരള പിറവി ദിനം ആഘോഷിക്കുന്നു. മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ഒരു സംസ്ഥാനമായി ഏകീകരിച്ച തീയതി അടയാളപ്പെടുത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. കേരളപ്പിറവി ദിനത്തിന്റെ ചരിത്രം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം 1956 നവംബർ 1-ന് കേരള സംസ്ഥാനം സൃഷ്ടിക്കപ്പെട്ടു. കേരളം ഏകീകരിക്കപ്പെടുന്നതിന് മുമ്പ് മലബാറും കൊച്ചിയും തിരുവിതാംകൂറും വേറെ വേറെ പ്രദേശങ്ങളായിരുന്നു. സ്വാതന്ത്ര്യാനന്തരം, 1949 ജൂലൈ 1-ന് തിരുവിതാംകൂറും കൊച്ചിയും ലയിപ്പിച്ച് തിരുവിതാംകൂർ-കൊച്ചി രൂപീകരിച്ചു.1956 നവംബർ 1-ന്, തിരുവിതാംകൂർ-കൊച്ചി […]

ബസ് സര്‍വീസ് സമയത്തെ ചൊല്ലി തര്‍ക്കം; കുമരകത്ത് സ്വകാര്യ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി; എട്ട് പേർ കസ്റ്റഡിയിൽ

കുമരകം: ആറ്റാമംഗലം പള്ളിക്കു സമീപത്തെ താത്കാലിക ബസ് സ്റ്റാൻഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി 7.30ന് തുടങ്ങിയ ഏറ്റുമുട്ടല്‍ അരമണിക്കൂറിലധികം നീണ്ടു. ബസ് സര്‍വീസ് സമയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ആദ്യം രണ്ട് പോലീസുകാരെത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് സിഐ ഉള്‍പ്പടെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെത്തി എട്ട് പേരെ കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരുടെ വാക്കുതര്‍ക്കവും ഒച്ചപ്പാടുകളും ഇവിടെ പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.