മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി ; ഹൃദയസ്തംഭനം മൂലം ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു ; മരണ വിവരം പങ്കുവെച്ചത് നടന്‍ കിഷോര്‍ സത്യ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടെലിവിഷന്‍ സീരിയല്‍ താരം ഡോ. പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്ന നടി പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയപ്പോള്‍ ഹൃദയസ്തംഭനം ഉണ്ടായാണ് മരിച്ചത്. നടന്‍ കിഷോര്‍ സത്യ ഫെയ്‌സ്ബുക്കിലൂടെ ഇന്ന് രാവിലെയാണ് മരണ വിവരം പങ്കുവെച്ചത്. കുഞ്ഞ് ഐ സി യുവില്‍ ആണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപ്പെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി എന്നാണ് കിഷോര്‍ പറഞ്ഞത്. ഏക മകളായ നടിയുടെ വിയോഗം താങ്ങാനാവാത്ത കുടുംബത്തെയും ഭര്‍ത്താവിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും കിഷോര്‍ […]

ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാള്‍; തലസ്ഥാനത്താകെ ഉത്സവമയം;  കേരളീയത്തിന് തുടക്കമായി

  സ്വന്തം ലേഖകൻ   തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍. കേരളപ്പിറവി ആഘോഷത്തിന്‍റെ ഭാഗായുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ കേരളീയം ആഘോഷങ്ങള്‍ക്ക് തുടക്കമായി.   രാവിലെ പത്തരയോട് കൂടി സെൻട്രല്‍ സ്റ്റേഡയിത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷത്തിന് തിരിതെളിച്ചു. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ കമലഹാസനും മോഹൻലാലും മമ്മൂട്ടിയും ശോഭനയും അടക്കം വൻ താരനിരയാണ് പങ്കെടുത്തത്. കേരളീയത്തിന് തിരിതെളിയുന്നതോടെ ഇനിയുള്ള ഏഴ് ദിനം തലസ്ഥാനത്താകെ ഉത്സവമയമായിരിക്കും.   കേരളം ഇതുവരെ കൈവരിച്ച […]

കോട്ടയം 12- ആം മൈലിൽ പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ യുവാവിനെ ലോറിയിടിച്ചു;  നിയന്ത്രണം വിട്ട ലോറി ഇടിച്ച് യുവാവിന് പരിക്ക് 

സ്വന്തം ലേഖകൻ  പാലാ :നിയന്ത്രണം വിട്ട ലോറി ഇടിച്ച് യുവാവിന് പരിക്ക്. 12- ആം മൈൽ സ്വദേശിയായ യുവാവിന് വീടിനു സമീപത്ത് വച്ചാണ് അപകടമുണ്ടായത്. പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു യുവാവ്. അനീഷ് സന്തോഷി(22) നെ നിയന്ത്രണം വിട്ടു വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ  ആശുപതിയിൽ പ്രവേശിപ്പിച്ചു.        

ആരോഗ്യ ഭക്ഷണങ്ങളില്‍ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്ന ഒന്നാണ് തേൻ; തേനിന്റെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്

  സ്വന്തം ലേഖകൻ   ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ ഭക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന തേൻ പല ഭക്ഷണങ്ങളിലും ഉപയോഗിക്കുന്നു. രുചി മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളുടെ കാര്യത്തില്‍ തേൻ വളരെ സമ്പന്നമായി കണക്കാക്കപ്പെടുന്നു.   അസംസ്കൃതമായ തേനിലെ പോഷകഗുണങ്ങളെല്ലാം നമ്മുടെ ശരീരത്തില്‍ പരിപൂര്‍ണ്ണ ആരോഗ്യസ്ഥിതി നിലനിര്‍ത്താനുള്ള കഴിവുണ്ട്. പൊതുവേ മധുരം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നു പറയും. എന്നാല്‍ചില മധുരങ്ങള്‍ ശരീരത്തിന് ഗുണകരമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് തേന്‍ മധുരം. തേന്‍ സ്വാഭാവിക മധുരമാണ്. അതിനാൽ തേൻ ആരോഗ്യത്തിന് ദോഷം വരുത്തില്ലെന്നതു മാത്രമല്ല, ആരോഗ്യത്തിന് ഗുണകരവുമാണ്. തേന്‍ […]

ഓണ്‍ ലൈന്‍ ജോലിത്തട്ടിപ്പുകള്‍ എങ്ങനെ തിരിച്ചറിയാം ; ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വിശദീകരിച്ച്  കേരള പൊലീസ്

സ്വന്തം ലേഖകൻ  തിരുവനന്തപുരം: ഓണ്‍ലൈന്‍ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഓണ്‍ ലൈന്‍ ജോലിത്തട്ടിപ്പുകള്‍ എങ്ങനെ തിരിച്ചറിയാം എന്ന് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ വിശദീകരിച്ചിരിക്കുകയാണ് കേരള പൊലീസ്. ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ യഥാര്‍ഥ വെബ്‌സൈറ്റ്, അല്ലെങ്കില്‍ ഫെയ്‌സ്ബുക്ക് പോലെയുള്ള സോഷ്യല്‍മീഡിയ പേജുകള്‍ കണ്ടെത്തുക.ഇതിനായി സെര്‍ച്ച് എന്‍ജിനുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താവ് കമ്പനിയുടെ വ്യാജ സൈറ്റിലേക്ക് നയിക്കപ്പെടാനും സാധ്യതയുണ്ട് എന്ന കാര്യം ഓര്‍ത്തിരിക്കണം. മറ്റു പ്രമുഖ ജോബ് സൈറ്റുകളില്‍ ഈ കമ്പനിയുടെ ജോലി വാഗ്ദാനം കണ്ടെത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം. ജോലി […]

ടിക് ടോക് നിരോധനം; ഹർജി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി; സര്‍ക്കാരിന്‍റെ പ്രതികരണം ലഭിക്കുന്നതിനാണ് ഹർജി മറ്റൊരു തിയ്യതിയിലേക്ക് മാറ്റിയത്.

  സ്വന്തം ലേഖകൻ   ഓണ്‍ലൈന്‍ ലോകത്തെ ജനപ്രിയ അപ്ലിക്കേഷനായ ടിക് ടോക് കുവൈത്തില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹരജി പരിഗണിക്കുന്നത് ഡിസംബര്‍ മൂന്നിലേക്ക് മാറ്റി വെച്ചു.   രാജ്യത്തിന്‍റെ ധാര്‍മ്മികതക്ക് നിരക്കാത്ത ദൃശ്യങ്ങളാണ് ടിക് ടോകില്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതി ഉന്നയിച്ച്‌ സ്വകാര്യ വ്യക്തിയാണ് ഹർജി നല്‍കിയത്. സര്‍ക്കാരിന്‍റെ പ്രതികരണം ലഭിക്കുന്നതിനാണ് ഹർജി മറ്റൊരു തിയ്യതിലേക്ക് മാറ്റി വെച്ചത്.   കുട്ടികളാണ് ടിക്ക് ടോക്ക് കൂടുതലായി ഉപയോഗിക്കുന്നതെന്നും ഇത്തരം വിഡിയോകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹര്‍ജിക്കാരൻ വാദിച്ചു. ആഗോള തലത്തില്‍ നിരവധി രാജ്യങ്ങള്‍ സ്വകാര്യത മുൻനിര്‍ത്തി […]

അമിത വേഗതയിലെത്തി ; നിയന്ത്രണം വിട്ട് ബൈക്കുമായി യുവാവ് പുഴയിലേക്ക് വീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സ്വന്തം ലേഖകൻ  പരിയാരം : കണ്ണൂരിൽ ബൈക്കപകടത്തിപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ബൈജുവിന്‍റെ മകൻ ജിഷ്ണു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണാണ് ജിഷ്ണു അപകടത്തിൽപ്പെട്ടത്. പാണപ്പുഴ മാത്ത് വയൽ പാലത്തിന്‍റെ അരികിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. അമിത വേഗതയിൽ വന്ന ബൈക്ക് റോഡിൽ നിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോൺഗ്രീറ്റ് തിട്ടയിലേക്ക് വീഴുകയും യുവാവ് വെള്ളത്തില്‍ പതിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് […]

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയമാറ്റം ഇന്നു മുതൽ ; പുതിയ സമയക്രമം 2024 ജൂണ്‍ പകുതി വരെ ; പുതിയ സമയക്രമത്തിലെ ട്രെയിനുകളുടെ വിശദാശങ്ങൾ അറിയാം 

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊങ്കണ്‍ വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റം ഇന്ന് നിലവിൽ വരും. അടുത്ത വർഷം ജൂൺ പകുതി വരെ പുതിയ സമയക്രമത്തിലാകും ഈ വഴി ട്രെയിനുകൾ സർവീസ് നടത്തുക. ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 6.16-ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30-ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തു നിന്നും തിരിച്ചുള്ള രാജധാനി എക്‌സ്പ്രസ് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15-ന് പുറപ്പെടും. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ […]

കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസ് ; ഇഡി ഇന്ന് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കും ; കുറ്റപത്രത്തില്‍ 50 ലേറെ പ്രതികൾ

സ്വന്തം ലേഖകൻ  കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ ഇഡി ഇന്ന് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ആദ്യഘട്ട കുറ്റപത്രത്തില്‍ 50 ലേറെ പ്രതികളാണുള്ളത്. പി സതീഷ് കുമാറാണ് കേസിലെ മുഖ്യപ്രതി. സതീഷ് കുമാറും പിപി കിരണും അറസ്റ്റിലായി 60 ദിവസത്തിനകമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 12,000 ലേറെ പേജുകളാണ് കുറ്റപത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. സതീഷ് കുമാര്‍, പിപി കിരണ്‍, സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍, ബാങ്ക് മുന്‍ ജീവനക്കാരന്‍ ജില്‍സ് എന്നീ നാലുപേരാണ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. കരുവന്നൂർ […]

ഇരുട്ടടിയായി പാചക വാതക വില വര്‍ധനവ്; കൂട്ടിയത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില; ഹോട്ടല്‍ മേഖലയെ ബാധിക്കും

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില 102 രൂപ വര്‍ധിച്ചു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌ എണ്ണ കമ്പനികള്‍ കുത്തനെ ഉയര്‍ത്തിയത്. വില വര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി. അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പ്പെടെ ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില 102 രൂപ കൂടി […]