വില്പനയ്ക്കായി എം.ഡി.എം.എ കൈവശം സൂക്ഷിച്ചു ; ചിങ്ങവനത്ത് മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

സ്വന്തം ലേഖകൻ  കോട്ടയം: ചിങ്ങവനത്ത്‌ മാരക മയക്കു മരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പള്ളം ഭാഗത്ത് പുത്തൻചിറ വീട്ടിൽ സനിത്ത് സതീഷ് (24), നാട്ടകം പള്ളം ഭാഗത്ത് കൊച്ചീത്തറ വീട്ടിൽ അഭിറാം ചന്ദ്രൻ (24), പനച്ചിക്കാട് പാത്താമുട്ടം ഭാഗത്ത് ഉഷസ്സ് വീട്ടിൽ അഫ്സൽ പ്രസാദ് (23) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവര്‍ വില്പനയ്ക്കായി എം.ഡി.എം.എ കൈവശം സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ […]

നാഗമ്പടം ജി.എസ്.റ്റി ഓഫീസിൽ കയറി ലാപ്ടോപ്പും, ടാബുകളും മോഷ്ടിച്ച സംഭവം ; മുഖ്യ പ്രതി അറസ്റ്റിൽ

സ്വന്തം ലേഖകൻ  കോട്ടയം : നാഗമ്പടം ജി.എസ്.റ്റി ഓഫീസിൽ കയറി ലാപ്ടോപ്പും, ടാബുകളും മോഷ്ടിച്ച കേസിലെ മുഖ്യ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നേപ്പാൾ സ്വദേശിയായ ബൽറാം നാഗർജി (42) എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാള്‍ കഴിഞ്ഞമാസം 23ന് രാത്രിയിൽ കോട്ടയം നാഗമ്പടത്ത് പ്രവർത്തിക്കുന്ന ജി.എസ്.റ്റി ഓഡിറ്റിംഗ് ഓഫീസ് കമ്പിവടി ഉപയോഗിച്ച് കുത്തിത്തുറന്ന് ഓഫീസിൽ ഉണ്ടായിരുന്ന അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും, ടാബുകളും മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ മോഷണ മുതലുമായി ബാംഗ്ലൂരിലേക്ക് കടക്കുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും […]

മുറുക്കാൻ കടയുടെ മുൻവശത്ത് ഇരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് മധ്യവയസ്കനെയും ഭാര്യയെയും ആക്രമിച്ചു; കോട്ടയം സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ  ഏറ്റുമാനൂർ : മുറുക്കാൻ കടയുടെ മുൻവശത്ത് ഇരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് മധ്യവയസ്കനെയും ഭാര്യയെയും ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ ചെറുവാണ്ടൂർ യൂണിവേഴ്സിറ്റി ഭാഗത്ത് പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജോളി സ്റ്റീഫൻ (52), പേരൂർ മന്നാമല ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ സിയാദ് (26), പേരൂർ ചെറ്റയിൽ കവല ഭാഗത്ത് മാന്തോട്ടത്തിൽ വീട്ടിൽ വിവേക് (30) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി ഏറ്റുമാനൂർ-മണർകാട് ബൈപ്പാസ് റോഡിൽ കോണിക്കൽ […]

കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത് ; അനുശോചനക്കുറിപ്പുമായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റേറിയൻ, വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളിൽ സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച വക്കം പുരുഷോത്തമൻ സ്പീക്കർ പദവിയിലും ഗവർണർ പദവിയിലും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഭിഭാഷക വൃത്തിയിൽ നിന്ന് കോൺഗ്രസ്സ് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹത്തിന്റെ നേതൃശേഷി പൊതുവിൽ അംഗീകരിക്കപ്പെട്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവിധസ്ഥാനങ്ങളിൽ ഇരിക്കെ തന്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ […]

നഷ്ടമായത് കേരള രാഷ്ട്രീയചരിത്രത്തിൽ ഏറെ അടയാളപ്പെടുത്തിയിട്ടുള്ള വ്യക്തിത്വം; നിയമസഭയുടെ ഔന്നിത്യം ഉയർത്തിപ്പിടിച്ച നേതാവ്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ വേർപാടിൽ ആദരാജ്ഞലികൾ അർപ്പിച്ച് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ

സ്വന്തം ലേഖകൻ  തിരുവനന്തപുരം : മികച്ച പാലമെന്റേറിയൻ, നിയമസഭാ സ്പീക്കർ, മന്ത്രി എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വത്തിന് ഉടമയായ വക്കം പുരുഷോത്തമന്റെ വിയോഗത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതായി മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു. കേരളത്തിന്റെ ജനജീവിതവുമായി ഏറെ ബന്ധപ്പെട്ടിട്ടുള്ള രാഷ്ട്രീയ പ്രവർത്തകനായിരുന്നു വക്കം,നഷ്ടമായത് കർക്കശക്കാരനായ മികച്ച നേതാവിനെയെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ പ്രസിഡന്റ് എ കെ ശ്രീകുമാർ. അനുസ്മരിച്ചു. ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതിലും അവ നടപ്പിലാക്കുന്നതിലും അദ്ദേഹം മുൻപന്തിയിലായിരുന്നു. നഷ്ടമായത് കോൺഗ്രസിന്റെ […]

അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ മിന്നൽ പരിശോധന നടത്തി എക്‌സൈസ്: ക്യാമ്പുകളിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ  എറണാകുളം: അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധനയുമായി എക്സൈസ്. എറണാകുളം ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിലാണ് എക്‌സൈസ് സംഘം മിന്നൽ പരിശോധന നടത്തിയത്. ക്യാമ്പുകളിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിശോധന നടന്നത്. എറണാകുളത്തെ എക്‌സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ ലേബർ ക്യാമ്പുകളിൽ പരിശോധനയ്ക്ക് എത്തിയത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമായിരുന്നു നടപടി. പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം എത്രയും വേഗം പുനരാംഭിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി നടപടികൾ സ്വീകരിക്കണം ; അഡ്വ ജോബ് മൈക്കിൾ 

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം എത്രയും വേഗം പുനരാംഭിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ ജോബ് മൈക്കിൾ എംഎൽഎ ആവശ്യപ്പെട്ടു. പ്രവാസി കേരളാ കോൺഗ്രസ് എം-ന്റെ നേതൃത്വത്തിൽ അടച്ചുപൂട്ടിയ കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോണി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ ലോപ്പസ് മാത്യു, സംസ്ഥാന ഉന്നതാധികാരസമിതി അംഗം വിജി എം തോമസ്, സംസ്ഥാന കമ്മറ്റി അംഗം ഐസക് […]

ഇന്നത്തെ( 31/07/2023) വിൻ വിൻ ലോട്ടറിഫലം ഇവിടെ കാണാം

1st Prize Rs.7,500,000/- (75 Lakhs) WV 998231 (KOZHIKKODE) Agent Name: JAFFAR A M Agency No.: D 4990 Consolation Prize Rs.8,000/- WN 998231 WO 998231 WP 998231 WR 998231 WS 998231 WT 998231 WU 998231 WW 998231 WX 998231 WY 998231 WZ 998231   2nd Prize Rs.500,000/- (5 Lakhs) WU 188815 (ERNAKULAM) Agent Name: RAJESH E M Agency No.: E 8045 […]

സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറിയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ആക്രമണത്തിന് നേതൃത്വം കൊടുത്ത മുണ്ടക്കയത്തെ സ്വർണ്ണക്കട ഉടമയുടെ മകന് രക്ഷപെടാൻ പഴുതൊരുക്കി പീരുമേട് പൊലീസ്

സ്വന്തം ലേഖകൻ പീരുമേട്: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആക്രമണത്തിന് നേതൃത്വം കൊടുത്ത മുണ്ടക്കയത്തെ സ്വർണ്ണക്കട ഉടമയുടെ മകന് രക്ഷപെടാൻ പഴുതൊരുക്കി പീരുമേട് പൊലീസ്, തർക്കം കണ്ട് നിന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലീസിന് സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും യഥാർത്ഥ കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഇയാൾക്ക് പൊലീസിന്റെ നീക്കങ്ങൾ ചോർത്തി നല്കുന്നത് ഒരു സിവിൽ പൊലീസ് ഓഫീസറാണെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ മകനാണ് കഴിഞ്ഞയാഴ്ച ഉറുമ്പിക്കരയിൽ വെച്ച് […]

ഓ​ടിക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് വി​ദ്യാ​ർ​ത്ഥി​​നിക്ക് ദാരൂണാന്ത്യം; റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​നിക്ക് അപകടം സംഭവിച്ചത്; പെൺകുട്ടിയെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ യുവാവിനും പരിക്ക്

സ്വന്തം ലേഖകൻ പ​ര​വൂ​ർ: ഓ​ടിക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് വീ​ണ് വി​ദ്യാ​ർ​ത്ഥി​​നി മ​രി​ച്ചു. കാ​പ്പി​ൽ മൂ​ന്ന് മു​ക്കി​ൽ വീ​ട്ടി​ൽ ലി​സി​യു​ടെ മ​ക​ൾ രേ​വ​തി(19)യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെയാണ് സംഭവം നടന്നത്. പ​ര​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ രേ​വ​തി നി​ല​ത്തേ​യ്ക്ക് വീ​ണ​തെ​ന്നാണ് സൂചന. രേ​വ​തി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ വാടി ആ​ൽ​ത്ത​റ​മൂ​ട് സ്വ​ദേ​ശി സൂ​ര​ജും പു​റ​ത്തേ​യ്ക്ക് തെ​റി​ച്ചു വീ​ണു പ​രി​ക്കേ​റ്റു. കൊ​ല്ല​ത്ത് നി​ന്നും കോ​ച്ചു​വേ​ളി​യി​ലേ​ക്ക് പോ​യ കോ​ച്ചു​വേ​ളി എ​ക്സ്പ്ര​സി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ പ​ര​വൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ര​ണ്ടാം ന​മ്പ​ർ ഫ്ലാ​റ്റ്ഫോ​മി​ന്‍റെ തു​ട​ക്ക​ത്തി​ൽ വീ​ണ​ത്. […]