ചാക്കു നിറയെ നോട്ടുകെട്ടുമായി ട്രെയിനിലും ബസിലുമായി യാത്ര; ചാക്ക് ഉപേക്ഷിച്ച് പമ്പയാര്‍ നീന്തിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ കൈയ്യോടെ പൊക്കി ആറന്മുള പൊലീസ്; കുപ്രസിദ്ധ അമ്പലം മോഷ്ടാവ് മാത്തുക്കുട്ടിയെ പിടികൂടിയത് തിരുവല്ലയിലെ രഹസ്യാന്വേഷണ വിഭാഗം പൊലീസുകാരന് കിട്ടിയ വിവരത്തെ തുടർന്ന്

സ്വന്തം ലേഖിക പത്തനംതിട്ട: ആരാധനാലയങ്ങളുടെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തുന്നതില്‍ വിദഗ്ധനായ തലവടി നീരേറ്റുപുറം കാരിക്കുഴി വാഴയില്‍ വീട്ടില്‍ മാത്തുക്കുട്ടിയെ(52) മോഷണ മുതലുമായി ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി മോഷ്ടിച്ച്‌ ട്രെയിനിലും ബസിലുമായി സഞ്ചരിച്ചിരുന്ന മാത്തുക്കുട്ടി പിടിയിലാകാൻ കാരണമായത് തിരുവല്ലയിലെ സ്പെഷല്‍ ബ്രാഞ്ച് പൊലീസുകാരൻ സജിത്തിന് കിട്ടിയ വിവരമാണ്. ഇയാളെ പിന്തുടര്‍ന്ന് തിരുവല്ല, ആറന്മുള പൊലീസ് നടത്തിയ സംയുക്ത നീക്കത്തിനൊടുവില്‍ പമ്പയാര്‍ നീന്തിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു. നാണയവും നോട്ടുകളുമുള്‍പ്പെടെ […]

പി.എസ്.സി അഭിമുഖം ; കോട്ടയം ജില്ലയില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഈ മാസം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 254/2021) തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഈ മാസം. ഈ വർഷം ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖത്തിന്റെ ഒന്നാം ഘട്ടമാണ് നടത്തുന്നത്. ജൂലൈ ഏഴിനു രാവിലെ 9.30 നും ഉച്ചയ്ക്ക് 12.00നുമായി കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ ഇടുക്കി ജില്ലാ ഓഫീസില്‍ വെച്ച്‌ നടത്തപ്പെടുമെന്ന് അധികൃതർ അറിയിച്ചു.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ വഴിയും എസ്.എം.എസ്. മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ജൂലൈയിൽ മഴ കനക്കാൻ സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചു; ജൂണ്‍ മാസത്തിൽ ലഭിച്ചത് സമീപ കാലത്തെ ഏറ്റവും കുറവ് മഴ; അറുപത് ശതമാനത്തിന്‍റെ ഇടിവ്; പ്രതീക്ഷയോടെ കേരളം…..!

സ്വന്തം ലേഖിക തിരുവനന്തപുരം: വലിയ പ്രതീക്ഷയോടെയെത്തിയ കാലവര്‍ഷം ജൂണ്‍ മാസത്തില്‍ കനക്കാത്തതിന്‍റെ നിരാശയിലാണ് കേരളം. സമീപ കാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസമാണ് കടന്നുപോയത്. അറുപത് ശതമാനത്തിന്‍റെ ഇടിവാണ് കാലവര്‍ഷത്തില്‍ ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. ജൂണില്‍ ‘ചതിച്ച’ കാലവര്‍ഷം പക്ഷേ ജൂലൈ ആദ്യ ദിവസങ്ങളില്‍ തന്നെ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സംസ്ഥാനത്ത് കാലവര്‍ഷം ഇനിയും കനത്തില്ലെന്ന ആശങ്കയ്ക്ക് ഈ ആഴ്ചയോടെ മാറ്റമുണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പില്‍ നിന്നും ലഭിക്കുന്നത്. നാളെമുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അടുത്ത […]

കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്കു മര്‍ദനമേറ്റ സംഭവം; സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് ഹൈക്കോടതി, കോട്ടയം ജില്ലാ പോലീസ് മേധാവിയും, കുമരകം പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയും നേരിട്ട് ഹാജരാകാനും ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയ്ക്കു മര്‍ദനമേറ്റ സംഭവത്തില്‍ തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്നു പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും  ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തു. ഈ മാസം പത്തിന് ആയിരുന്നു കേസ് പരിഗണിച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവിയും കുമരകം പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയും ഹൈക്കോടതിയില്‍ നേരിട്ടു ഹാജരാകാൻ ജസ്റ്റീസ് എന്‍. നഗരേഷ് ഉത്തരവിട്ടു. അതേസമയം പോലീസ് സംരക്ഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ബസുടമയ്ക്ക് സിപിഎം, സിഐടിയു പ്രവര്‍ത്തകരുടെ മര്‍ദനമേറ്റെന്ന മാധ്യമ വാര്‍ത്തകളെത്തുടര്‍ന്നാണു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ബസ് സര്‍വീസ് മുടങ്ങിയതിനെതിരേ ബസുടമകളായ […]

വടകരയില്‍ നാലുവയസുകാരി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു; കുട്ടിയെ കുറുന്നരി ആക്രമിച്ചത് വീട്ടിലേക്ക് ഓടിക്കയറി

സ്വന്തം ലേഖകൻ കോഴിക്കോട്: വടകരയില്‍ രണ്ടിടങ്ങളിലായി നാലുവയസുകാരിയും അഞ്ച് സ്ത്രീകളും ഉള്‍പ്പടെ എട്ടുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഇന്നലെ വൈകുന്നേരം ആറുമണിക്ക് പൈങ്ങോട്ടായിലും കോട്ടപ്പള്ളിയിവും ആണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. നാലുവയസുകാരിയെ വീട്ടിനകത്തേക്ക് ഓടിക്കയറിയാണ് കുറുക്കന്‍ ആക്രമിച്ചത്. ഇത് തടയുന്നതിനിടയാണ് ബന്ധുവായ മൊയ്തുവിന് കടിയേറ്റത്. നാട്ടുകാര്‍ പീന്നീട് കുറുക്കനെ തല്ലിക്കൊന്നു. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേവിഷബാധയുള്ള കുറുക്കന്‍ ആണോ എന്ന സംശയം നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.