സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറിയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ആക്രമണത്തിന് നേതൃത്വം കൊടുത്ത മുണ്ടക്കയത്തെ സ്വർണ്ണക്കട ഉടമയുടെ മകന് രക്ഷപെടാൻ പഴുതൊരുക്കി പീരുമേട് പൊലീസ്

സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറിയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ആക്രമണത്തിന് നേതൃത്വം കൊടുത്ത മുണ്ടക്കയത്തെ സ്വർണ്ണക്കട ഉടമയുടെ മകന് രക്ഷപെടാൻ പഴുതൊരുക്കി പീരുമേട് പൊലീസ്

സ്വന്തം ലേഖകൻ

പീരുമേട്: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആക്രമണത്തിന് നേതൃത്വം കൊടുത്ത മുണ്ടക്കയത്തെ സ്വർണ്ണക്കട ഉടമയുടെ മകന് രക്ഷപെടാൻ പഴുതൊരുക്കി പീരുമേട് പൊലീസ്, തർക്കം കണ്ട് നിന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലീസിന് സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും യഥാർത്ഥ കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.

ഇയാൾക്ക് പൊലീസിന്റെ നീക്കങ്ങൾ ചോർത്തി നല്കുന്നത് ഒരു സിവിൽ പൊലീസ് ഓഫീസറാണെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ മകനാണ് കഴിഞ്ഞയാഴ്ച ഉറുമ്പിക്കരയിൽ വെച്ച് ആക്രമണത്തിൽ പരിക്കേറ്റത്.

ഉറുമ്പിക്കരയിൽ ഓഫ് റോഡ് ഡ്രൈവിംഗിനെത്തിയ ഇവർ സഞ്ചരിച്ചിരുന്ന ജീപ്പുകൾ തമ്മിൽ ഉരസിയതാണ് തർക്കങ്ങൾക്ക് കാരണമായത്.

ഇരുകൂട്ടരും തമ്മിലുണ്ടായ തർക്കം പറഞ്ഞ് പരിഹരിച്ചിരുന്നതാണ്. എന്നാൽ പിന്നീട് സ്വർണ്ണക്കട ഉടമയുടെ മകൻ മുണ്ടക്കയത്തു നിന്ന് ആളെ ഇറക്കി സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.