തെറ്റുപറ്റി, ക്ഷമ ചോദിക്കുന്നു’; മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമമെന്ന് ആരോപണം; അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്ത രേവദ് ബാബുവിനെതിരെ പരാതി!

സ്വന്തം ലേഖകൻ  ആലുവ: കൊല്ലപ്പെട്ട കുട്ടിയുടെ കർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചെന്ന പരാമർശത്തിൽ ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെ പരാതി. മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു നടത്തിയതെന്നാണ് പരാതി. ആലുവ സ്വദേശി അഡ്വക്കേറ്റ് ജിയാസ് ജമാലാണ് പരാതി നൽകിയത്. മതസ്പർദ്ദ ഉണ്ടാക്കാനും സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനും രേവത് ശ്രമിച്ചുവെന്നും പരാതിയിൽ ആരോപണമുണ്ട്. ആലുവ റൂറൽ എസ്‌പിക്കാണ് പരാതി നൽകിയിരിക്കുന്നത്. മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവദ് ബാബു നടത്തിയതെന്നാണ് അഡ്വ. ജിയാസ് ജമാല്‍ പരാതിയില്‍ ആരോപിക്കുന്നത്. ആലുവ റൂറല്‍ എസ്പിക്ക് […]

വാഹനം സഡൻ ബ്രേക്കിട്ടപ്പോൾ ഹാൻഡിൽ നെഞ്ചിൽ കുത്തി; പത്തനംതിട്ടയിൽ അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ അപകടം; അഞ്ചര വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് കക്കാട് പവർഹൗസിന് സമീപം ഉണ്ടായ അപകടത്തിൽ അഞ്ചര വയസ്സുകാരന് ദാരുണാന്ത്യം. . കൊച്ചുകോയിക്കൽ സ്വദേശി സതീഷിന്റെ മകൻ കൗശിക് എസ്. ആണ് മരിച്ചത്. അമ്മയ്ക്കും സഹോദരനും ഒപ്പം സ്കൂട്ടറിൽ യാത്ര ചെയ്ത വിദ്യാർത്ഥിയാണ് മരിച്ചത്. രാവിലെ സ്കൂളിൽ കൊണ്ടുവിടാൻ പോകും വഴിയായിരുന്നു അപകടം. സ്കൂട്ടർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ മുന്നിൽ നിൽക്കുകയായിരുന്നു കൗശികിന്റെ നെഞ്ചിൽ ഹാൻഡിൽ അമർന്നതാകാം മരണകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. ശ്രീ വിദ്യാധിരാജ സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയാണ്. […]

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസായിരുന്നു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. നിയമസഭാ മുന്‍ സ്പീക്കറും മൂന്നുതവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. രണ്ടുതവണ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 5 തവണ ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ഏറ്റവും അധികം കാലം നിയമ സഭാ […]

“വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്കാരിക നായയെയും നാമിപ്പോൾ കാണുന്നില്ല; മറ്റ് സംസ്ഥാനത്തെ ഒരു പീഡനവാർത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോൾ മെഴുകുതിരി കത്തിക്കാൻ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികൾ എവിടെ? “. ; ആലുവയിലെ അഞ്ചുവയസുകാരിയുടെ മരണത്തിൽ നടൻ കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

  സ്വന്തം ലേഖകൻ കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ മരണത്തിൽ വിവാദങ്ങൾ നിലനില്ക്കുമ്പോൾ പ്രബുദ്ധ മലയാളിയുടെ പ്രതിഷേധത്തെ ചോദ്യം ചെയ്തുകൊണ്ട് നടൻ കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ച വരികൾ ചർച്ചയാകുന്നു. തരംകിട്ടുമ്പോഴെല്ലാം വടക്കോട്ടു നോക്കി കുരക്കുകയും ഓരിയിടുകയും ചെയ്യുന്ന ഒരു സാംസ്കാരിക നായയെയും നാമിപ്പോൾ കാണുന്നില്ല. മണിപ്പൂരിലോ കാശ്മീരിലോ, പേരുപോലുമറിയാത്ത ഏതെങ്കിലും ഉൾനാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ നടക്കുന്ന ഒരു പീഡനവാർത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്പോൾ മെഴുകുതിരി കത്തിക്കാൻ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ നാമിപ്പോൾ കാണുന്നില്ലല്ലോ എന്നാണ് കൃഷ്ണകുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് […]

കോന്നിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ബിജെപി നേതാവിനെ; തല തറയിലിടിച്ച് രക്തം വാർന്ന നിലയിൽ മേൽമുണ്ടില്ലാതെ മൃതദേഹം റോഡിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു ; രാത്രി മദ്യപിച്ച് ലക്കുകെട്ട് അഭിലാഷ് കെട്ടിടത്തിലേക്ക് കയറിപ്പോയതായി അമ്മയുടെ മൊഴി; മുകളിൽ നിന്ന് കാൽവഴുതി വീണ് മരിച്ചതാകാമെന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ പത്തനംതിട്ട: കോന്നിയിൽ യുവാവിന്റെ മൃതദേഹം റോഡരികിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബിജെപി നേതാവായ മങ്ങാരം മംഗലത്തുവീട്ടിൽ കൃഷ്ണപിള്ളയുടെ മകൻ അഭിലാഷി (43)നെയാണ് ഇന്ന് പുലർച്ചെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപിയുടെ കോന്നി ഏരിയാ പ്രസിഡന്റായിരുന്നിട്ടുണ്ട്. കോന്നി വിശ്വഭാരതി കോളേജിന് സമീപം കൃഷ്ണ ഹോട്ടൽ നടത്തിവരികയായിരുന്നു. ഇവിടുത്തെ ഫ്‌ളാറ്റിലായിരുന്നു താമസം. മുഖം മുഴുവൻ രക്തം തളം കെട്ടിയ നിലയിലായിരുന്നു. കോന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോന്നി പൊലീസ് അസ്വാഭാവിക […]

സംസ്ഥാനത്ത് ഇന്ന് ( 31/07/2023) സ്വർണവിലയിൽ ഇടിവ്; 80 രൂപ കുറഞ്ഞ് പവന് 44200 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 80 രൂപ കുറഞ്ഞ് പവന് 44200 രൂപയിലെത്തി. ​ഒരു ​​ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5525 രൂപയിലെത്തി. കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ് ​ഗ്രാമിന്- 5525 പവന്- 44200

പതിവ് തെറ്റാതെ ചുവപ്പ് പരവതാനി വിരിച്ച് മലരിക്കൽ ആമ്പൽ പൂവുകൾ വിരിഞ്ഞു തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: ഇല്ലിക്കൽ എന്ന പ്രദേശത്തെ മലരിക്കൽ ഗ്രാമം മണ്‍സൂണ്‍ മഴ വഴിമാറുന്നതോടെ പച്ചയില്‍ ചുവന്ന പരവതാനി വിരിച്ച പോലെ പൂത്തുവിരിയും. തുലാവര്‍ഷമെത്തുമ്പോഴേക്കും മലരിക്കലിലെ ഹെക്റ്റര്‍ കണക്കിന് പാടത്ത്, വെള്ളത്തിന് മുകളില്‍ പെങ്ങിക്കിടക്കുന്ന പച്ച ഇലകള്‍ക്ക് മുകളിലായി ചുവന്ന ആമ്പലുകള്‍ വിരിഞ്ഞ് നില്‍ക്കുന്നത്, അതിരാവിലെ സുര്യോദയത്തോടൊപ്പം കാണാന്‍ കഴിയുകയെന്നത് ഒരു പക്ഷേ ജീവതത്തിലെ ഏറ്റവും മനോഹരമായ കഴ്ചകളില്‍ ഒന്നായിരിക്കും. കണ്ണേത്താ​ദൂ​രം പ​ര​ന്നു​കി​ട​ക്കു​ന്ന ആ​മ്പ​ല്‍പാ​ട​ങ്ങ​ൾ മു​ഴു​വ​ൻ പി​ങ്ക് നി​റ​ത്തി​ലെ പൂ​വി​ട്ട് നി​ൽ​ക്കു​ന്ന കാ​ഴ്ച ആ​സ്വ​ദി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഇവിടെ എ ത്തും.ആ​ഗ​സ്​​റ്റ്, സെ​പ്റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ പൂ​ത്തു​തു​ട​ങ്ങി ഒ​ക്ടോ​ബ​ർ വ​രെ​യു​ണ്ടാ​കും. […]

പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി; വിജിലൻസ് ചേദ്യം ചെയ്യലിൽ ഏജന്റിന്റെ നാക്കുപിഴ എംവിഐയെ കുടുക്കി; 5000 രൂപയുമായി വിജിലൻസ് വിരിച്ച വലയിൽ കുടുങ്ങിയത് കോട്ടയം മേലുകാവ് സ്വദേശിയായ എംവിഐ സി എസ് ജോർജ്

സ്വന്തം ലേഖകൻ തൃശ്ശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറിനെ വിജിലൻസ് കുടുക്കിയത് തന്ത്രപരമായി. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഉദ്യോ​ഗസ്ഥൻ പിടിയിലായത്. തൃപ്രയാറിലെ എംവിഐ കോട്ടയം മേലുകാവ് ചാമപാറയിൽ സി എസ് ജോർജാ(49) ണ് വാടാനപ്പള്ളി സ്വദേശിയുടെ പരാതിയിൽ പിടിയിലായത്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജോർജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അയ്യായിരം രൂപയാണ് ജോർജ്ജിനായി അഷ്‌റഫ് എന്നയാൾ കൈക്കൂലി വാങ്ങിയത്. വാടാനപ്പള്ളി സ്വദേശിയുടെ […]

സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ട്രഷറി പൂട്ടേണ്ടി വരും; ദൈനംദിന ചെലവുകളുടെ ബില്ലുകൾക്കുള്ള നിയന്ത്രണം 25 ലക്ഷത്തിൽനിന്ന് 10 ലക്ഷം രൂപയാക്കി ധനവകുപ്പ്; ശമ്പളം, പെൻഷൻ മരുന്നുകൾ തുടങ്ങി അടിയന്തിര ചെലവുകൾ ഒഴികെ എല്ലാ ബില്ലുകൾക്കും നിയന്ത്രണം; ജീവനക്കാരുടെ ഓണം അഡ്വാൻസ് തുക ഒഴിവാക്കാനോ വെട്ടിക്കുറയ്ക്കാനോ ആലോചന; സർക്കാരിന്റെ ധൂർത്ത് പൊതുജനങ്ങളുടെ കഞ്ഞിയിൽ മണ്ണിട്ടു !

സ്വന്തം ലേഖകൻ തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. 25 ലക്ഷത്തിൽനിന്ന് ദൈനംദിന ചെലവുകളുടെ ബില്ലുകൾക്കുള്ള നിയന്ത്രണം 10 ലക്ഷം രൂപയാക്കി. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടു കൂടി മാത്രമേ 10 ലക്ഷത്തിനു മുകളിലുള്ള പ്രധാന ബില്ലുകൾ പാസാക്കാൻ കഴിയൂ. ഓണച്ചെലവുകൾ കൂടി കണക്കിലെടുത്താണ് ഇത്. ഇങ്ങനെ പോയാൽ താമസിയാതെ ട്രഷറി പൂട്ടേണ്ടി വരും. കടമെടുക്കുന്നതിനുള്ള നിയന്ത്രണമാണ് ഇതിന് കാരണം. ചുരുക്കിപ്പറഞ്ഞാൽ സർക്കാരിന്റെ ധൂർത്ത് പൊതുജനങ്ങളുടെ കഞ്ഞിയിൽ മണ്ണിട്ടു ! ശമ്പളം, പെൻഷൻ, മരുന്നുകൾ വാങ്ങൽ തുടങ്ങി അടിയന്തരവും പ്രധാനപ്പെട്ടതുമായ ചുരുക്കം […]

തൃശൂർ തൃപ്രയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ; പുക പരിശോധന കേന്ദ്രം അനുവദിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐ സിഎസ് ജോർജാണ് പിടിയിലായത്

സ്വന്തം ലേഖകൻ തൃശൂർ: തൃപ്രയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. എംവിഐ സിഎസ് ജോർജാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജോർജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അയ്യായിരം രൂപയാണ് ജോർജ്ജിനായി അഷ്റഫ് എന്നയാൾ കൈക്കൂലി വാങ്ങിയത്. വാടാനപ്പള്ളി സ്വദേശിയുടെ പേരിലായിരുന്ന പുക പരിശോധനാ കേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റാനായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ വിലാസം മാറ്റാൻ […]