video
play-sharp-fill

ശ്രീകലയുടെ കൈ പിടിച്ച്‌ തിരിച്ച്‌ അസഭ്യം പറ‍ഞ്ഞു; ഓടിയെത്തിയ ഗിരീഷിനെ ആക്രമിച്ചത് ഹോളോബ്രിക്സ് കട്ട കൊണ്ട്; എസ്‌ഐയെയും ഭാര്യയെയും ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: എസ്‌ഐയെയും ഭാര്യയെയും ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. തിരുവല്ലം മേനിലം ചെമ്മണ്ണുവിള ശിവോദയത്തില്‍ അഭിറാം (21) ആണ് അറസ്റ്റിലായത്. വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ എസ് ഐ തിരുവല്ലം പുഞ്ചക്കരി ഗോകുലത്തില്‍ ഗിരീഷ് കുമാര്‍, ഭാര്യ […]

തിരുനക്കരയിൽ ഇന്ന് തൃക്കൊടിയേറ്റ്; 8 മണിക്ക് പൊതുസമ്മേളനം; 9.30 ന് പിന്നണി ഗായകൻ വിധു പ്രതാപിന്റെ ഗാനമേള; ഉൽസവ ലഹരിയിൽ നഗരം; ഗാനമേള സ്പോൺസർ ചെയ്യുന്നത് അച്ചായൻസ് ഗോൾഡ് ടോണി

കോട്ടയം : തിരുനക്കര മഹാദേവക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറും. തൃക്കൊടിയേറ്റ് ദിനമായ ഇന്ന് മുതൽ പത്തു ദിവസം നഗരം ഇനി ഉത്സവത്തിമർപ്പിലാറാടും വിനോദ വ്യാപാരമേള നടക്കുന്ന തിരുനക്കരമൈതാനത്ത് യന്ത്രത്തൊട്ടിലും, ആകാശ ഊഞ്ഞാലുമടക്കം നിരന്നു കഴിഞ്ഞു.. രാത്രി 7ന് തന്ത്രി താഴ്മണ്‍മഠം കണ്ഠരര് […]

നിയമ വിരുദ്ധമായി മുറിച്ചു വിറ്റെന്ന് കണ്ടെത്തൽ; കുമളി ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാന്‍ നടപടി; മിച്ചഭൂമി കേസ് ആരംഭിക്കാന്‍ അനുമതി

സ്വന്തം ലേഖിക ഇടുക്കി: കുമളിയില്‍ നിയവിരുദ്ധമായി മുറിച്ചുവിറ്റ ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാന്‍ മിച്ചഭൂമി കേസ് ആരംഭിക്കാന്‍ അനുമതി നല്‍കി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി വി അനുപമയാണ് അനുമതി നല്‍കി ഉത്തരവിറക്കിയത്. കേരള ഭൂപരിഷ്കരണ നിയമ പ്രകാരം മിച്ചഭൂമി […]

ആശ്വാസമാകുമോ..? ഇന്ന് മുതല്‍ വേനല്‍ മഴക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കും; ഇടിമിന്നലിനും സാധ്യത

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മലയോരമേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ആദ്യം മഴ കിട്ടി തുടങ്ങും. വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും […]

നാല് ദോശയ്ക്കും കറിക്കും അഞ്ഞൂറ് രൂപ; എന്നിട്ടും കടയിൽ തിരക്കോട് തിരക്ക്; തട്ടുകടയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ ഗുണ്ടാത്തലവന്‍ പിടിയിലായത് ഐസ്‌ക്രീമിനൊപ്പം കഞ്ചാവ് വില്‍ക്കുന്നതിനിടെ; ലഹരിസംഘത്തില്‍ സ്ത്രീകളും കുട്ടികളും

സ്വന്തം ലേഖിക ആലപ്പുഴ: ദോശയ്‌ക്കൊപ്പം കഞ്ചാവ് വിറ്റ യുവാവ്, ഐസ്‌ക്രീമിനൊപ്പം കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി. ആലപ്പുഴ ചാരുംമൂട്ടില്‍ ഗുണ്ടാത്തലവനും ലഹരിമൊത്ത വ്യാപാരിയുമായി ഷൈജു ഖാനും കൂട്ടാളിയുമാണ് പോലീസിന്റെ പിടിയിലായത്. രണ്ടു കിലോയോളം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തട്ടുകടയുടെ മറവില്‍ […]

കക്കുകളി നാടകം: കോട്ടയം അതിരൂപതാ വൈദികസമിതി അപലപിച്ചു

സ്വന്തം ലേഖിക കോട്ടയം: കക്കുകളിയെന്ന നാടകത്തിലൂടെ ക്രൈസ്തവ വിരുദ്ധതയേയും പ്രത്യേകിച്ച്‌ നിസ്വാര്‍ഥസേവനം ചെയ്യുന്ന സമര്‍പ്പിത സിസ്റ്റേഴ്സിനെ ആസൂത്രിതമായി അവഹേളിക്കാന്‍ നടത്തുന്ന ശ്രമങ്ങളേയും കോട്ടയം അതിരൂപതാ വൈദികസമിതി അപലപിച്ചു. കോട്ടയം ആര്‍ച്ച്‌ ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ക്രൈസ്തവ സമൂഹത്തോട് […]

സിമന്‍റ് ഇറക്കാന്‍ ചുമട്ടുതൊഴിലാളികളെ വിളിച്ചില്ല; പിക്കപ് വാന്‍ തടഞ്ഞ് നാല് ടയറിലെയും കാറ്റഴിച്ചുവിട്ടുവെന്ന് പരാതി

സ്വന്തം ലേഖിക കാസര്‍കോട്: ചെറുവത്തൂരില്‍ സിമന്‍റ് ഇറക്കാന്‍ വിളിക്കാത്തതിനെ തുടര്‍ന്നുള്ള ദേഷ്യത്തില്‍ ചുമട്ടുതൊഴിലാളികള്‍ വാന്‍ തടഞ്ഞുനിര്‍ത്തി നാല് ടയറിലെയും കാറ്റ് അഴിച്ചുവിട്ടതായി പരാതി. ചെറുവത്തൂര്‍ മുഗള്‍ സ്റ്റീല്‍ ഏജന്‍സീസ് ഉടമ പി. അബ്ദുള്‍ റഹൂഫാണ് പരാതിപ്പെട്ടത്. അൻപത് ചാക്ക് സിമന്‍റില്‍ പതിനഞ്ച് […]

ഭാര്യ പ്രായപൂര്‍ത്തിയാകുന്നതിന് മുൻപ് ഗര്‍ഭിണിയായി; ഇരുപത്തിയൊൻപതുകാരനായ ഭര്‍ത്താവ് അറസ്റ്റില്‍

സ്വന്തം ലേഖിക മലപ്പുറം: ഭാര്യ പ്രായപൂര്‍ത്തിയാകുന്നതിന് മുൻപ് ഗര്‍ഭിണിയായതോടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്യവട്ടം പച്ചീരി സ്വദേശിയായ 29കാരനെയാണ് പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെ […]

കോവിഡ് കാലത്ത് കാണാതായി; കാണാതാകുന്നതിന് മുൻപ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരുന്തുംപാറയും ഗ്രാമ്പിയും; അഞ്ജുവിനും സെല്‍വനും വേണ്ടി പരുന്തുംപാറയില്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍

സ്വന്തം ലേഖിക പരുന്തുംപാറ: ഇടുക്കി പീരുമേട്ടില്‍ നിന്നും കോവിഡ് കാലത്ത് കാണാതായ യുവാവിനെയും യുവതിയെയും കണ്ടെത്താന്‍ പരുന്തും പാറയില്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍. കുട്ടിക്കാനത്തുള്ള കെഎപി അഞ്ചാം ബറ്റാലിയനിലെ ഹൈ ആള്‍ട്ടിറ്റ്യൂഡ് റസ്ക്യൂ ടീമിന്‍റെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍ നടന്നത്. 2020 […]

തിരുനക്കര തേവരെ ശിരസ്സിലേറ്റാൻ തേവർ മകൻ ‘തിരുനക്കര ശിവൻ’..! 21ന് പകൽ പൂരത്തിന് പടിഞ്ഞാറേ ഭാഗത്ത് തിടമ്പേറ്റുക ശിവനായിരിക്കും..! തിരുനക്കര ഇനി ഉത്സവ തിമിർപ്പിൽ

സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര തേവരെ ശിരസ്സിലേറ്റാൻ തിരുനക്കരയുടെ സ്വന്തം ശിവൻ ഇക്കുറി ഒരുങ്ങി കഴിഞ്ഞു.21ന് പകൽ പൂരത്തിന് പടിഞ്ഞാറേ ഭാഗത്ത് തിടമ്പേറ്റുക ശിവനായിരിക്കും. മദപ്പാടൊഴിഞ്ഞ് പാപ്പാൻ പറയുന്നതെല്ലാം ശിവൻ അനുസരിക്കുന്നുണ്ടെങ്കിലും കൊടിയേറ്റിന് തിടമ്പേറ്റുമോ എന്ന് പറയാറായിട്ടില്ല. തിരുവിതാംകൂർ ദേവസ്വം […]