അണയാതെ തീ; ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവി; ബ്രഹ്മപുരത്തെ പ്ലാന്‍റിലെ തീയണയ്ക്കാന്‍ തീവ്ര ശ്രമം; നഗരത്തിലെ മാലിന്യനീക്കവും സ്തംഭിച്ചു; നട്ടംതിരിഞ്ഞ് അധികൃതരും ജനങ്ങളും
സ്വന്തം ലേഖിക കൊച്ചി: ഒന്നര ദിവസം പിന്നിട്ടിട്ടും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാനായില്ല. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധി. ഹെലികോപ്റ്ററിലെത്തി വെള്ളം തളിച്ച് നേവിയും തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷവും തീ നിയന്ത്രണ വിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിനിടെ നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചു. ഒന്നര ദിവസത്തിന് ശേഷവും ബ്രഹ്മപുരത്തെ മാലിന്യ മലയിലെ തീ കത്തിപ്പടരുകയാണ്. പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകള്‍ കെടാത്തതാണ് പ്രതിസന്ധി. അഗ്നിരക്ഷ സേനയ്ക്കൊപ്പം നാവിക സേനയുടെയും ബിപിസിഎല്ലിന്‍റെയും ചേര്‍ത്ത് 25 യൂണിറ്റുകള്‍ […]