play-sharp-fill

തൊടുപുഴയിൽ വിവാഹലോചനയുമായി ചെന്ന യുവാവ് പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്ന് പരാതി; കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ തൊടുപുഴ: വിവാഹലോചനയുമായി ചെന്ന യുവാവ് പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചെന്ന് പരാതി. മണക്കാട് സ്വദേശിയായ 26 കാരനാണ് വിവാഹാലോചനയുമായി ചെന്ന ശേഷം യുവതിയുടെ പിതാവിനെ മർദ്ദിച്ചത്. ഇയാൾക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. മണക്കാടുള്ള പെൺകുട്ടിയുടെ വീട്ടിൽ യുവാവ് വിവാഹാഭ്യർത്ഥനയുമായി എത്തി. പെൺകുട്ടി വീട്ടിലില്ലാത്തതിനാൽ ബെംഗ്ളൂരുവിൽ പഠിക്കുന്ന പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ചു തരണമെന്ന് നിർബന്ധം പിടിച്ചു. എന്നാൽ, വീട്ടുകാർ വിസമ്മതിച്ചു. എങ്കിൽ പെൺകുട്ടിയുടെ അനുജത്തിയെ വിവാഹം കഴിച്ച് നൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ വഴക്കായി. ഇതിനിടെ പെൺകുട്ടിയുടെ അച്ഛനെ ഇയാൾ മർദിച്ചുവെന്നാണ് പരാതി. ഇദ്ദേഹം […]

ആക്രിസാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന വീടുകൾ കേന്ദ്രീകരിച്ച് മോഷണം; കൊല്ലത്ത് തമിഴ് നാടോടി സംഘത്തിലെ മൂന്നു സ്ത്രീകൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: ആക്രി സാധനങ്ങൾ ശേഖരിക്കാൻ എന്ന വ്യാജേന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന തമിഴ് നാടോടി സംഘം ഓച്ചിറയിൽ പിടിയിൽ. സേലം കക്കപ്പാളയം സ്വദേശികളായ ലക്ഷ്മി, മാരി, കൗസല്യ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ചങ്ങൻകുളങ്ങരയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇവരെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടിയത്. അയൽ ജില്ലകളിൽ ഉൾപ്പെടെ ബസുകളിലും മറ്റ് തിരക്കുള്ള സ്ഥലങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങളും പേഴ്സും മോഷണം പോകുന്നത് പതിവായിരുന്നു. അത്തരം സ്ഥലങ്ങളിലെല്ലാം തമിഴ് നാടോടി സ്ത്രീകളുടെ സാന്നിധ്യവും പോലീസ് കണ്ടെത്തിയിരുന്നു. വൃത്തിയായി വസ്ത്രധാരണം ചെയ്തു […]

അമിതാഭ് ബച്ചന് പരുക്ക്; ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം; വാരിയെല്ലിന് പരിക്കേറ്റത്തിനെ തുറന്ന് ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് മടങ്ങി

സ്വന്തം ലേഖകൻ ഹൈദരാബാദ്: ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു.ഹൈദരാബാദിൽ പ്രൊജക്റ്റ് കെയുടെ ഷൂട്ടിങ്ങിനിടെയാണ് ബച്ചന് പരിക്കേറ്റത്. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റെന്ന വിവരം അമിതാഭ് ബച്ചൻ തന്നെയാണ് പുറത്തുവിട്ടത്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ടി സ്കാൻ എടുത്ത ശേഷം ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.രോഗമുക്തി നേടുന്നത് വരെ തന്റെ എല്ലാ ജോലികളും മാറ്റിവച്ചതായി അമിതാഭ് ബച്ചനും അറിയിച്ചിട്ടുണ്ട്. പ്രഭാസ് – ദീപിക പദുകോൺ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന […]

സംസ്ഥാനത്ത് ഇന്ന് ( 06/03/2023) സ്വർണവിലയിൽ മാറ്റമില്ല; ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണിവില 41,480 രൂപ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിവസവും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 41,480 രൂപയാണ് വില. ഒരു ഗ്രാമിന് 5185 രൂപയാണ് വില. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 70.60 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 564.80 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 70,600 രൂപയാണ് വില. കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ് ​ഗ്രാമിന്- 5185 പവന്-41,480

നഴ്‌സിങ് ജോലിക്ക് വന്ന ഇടുക്കി സ്വദേശിനിയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ആറന്മുളയിൽ ഡോക്ടർക്കെതിരെ കേസ്

സ്വന്തം ലേഖകൻ കോഴഞ്ചേരി: നഴ്‌സിങ് ജോലിക്ക് വന്ന യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ആറന്മുളയിൽ ഡോക്ടർക്കെതിരെ കേസ്. കിടങ്ങന്നൂരിലെ സ്വകാര്യ ക്ലിനിക്കിൽ നഴ്‌സിങ് ജോലിക്കുവന്ന യുവതിയാണ് ഡോക്ടർക്കെതിരെ പീഡന ആരോപണം ഉന്നയിച്ചത്. മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടർക്കെതിരേ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇടുക്കി സ്വദേശിനിയാണ് പരാതിക്കാരിയായ യുവതി. ജോലിനൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജനുവരി 29-ന് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയെന്നും അന്ന് രാത്രി ആശുപത്രിയിലെ ഗസ്റ്റ് റൂമിൽ തങ്ങിയ തനിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. സംഭവത്തിൽ കൂടുതൽ തെളിവുകൾ […]

മന്ത്രവാദം നടത്തിയ സ്വര്‍ണാഭരണം ധരിച്ചാൽ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ചു ; യുവതിയിൽ നിന്നു തട്ടിയത് എട്ട് ലക്ഷവും 17 പവനും; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍. മന്ത്രവാദം നടത്തിയ സ്വര്‍ണാഭരണം ധരിച്ചാല്‍ വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. തൃശ്ശൂര്‍ പാവറട്ടി സ്വദേശി ഷാഹുല്‍ ഹമീദാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. പച്ചാളത്ത് താമസിച്ചിരുന്ന യുവതിയില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്. 17 പവന്‍ സ്വര്‍ണവും എട്ട് ലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി. യുവതിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ മന്ത്രവാദ പൂജ നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ […]

‘ദയവു ചെയ്ത് ഞങ്ങള്‍ വിശ്വാസികളെ, ഞങ്ങടെ വിശ്വാസരൂപങ്ങളെ വെറുതെ വിടുക,വീണ്ടും വീണ്ടും ഭക്തരെ പരിഹസിക്കുക, അതിലുടെ ആനന്ദംകണ്ടത്തുന്നു എന്നല്ലേ ഞങ്ങള്‍ ഭകതര്‍ കരുതേണ്ടത്?’ ; സിപിഎം ജാഥയില്‍ ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിക്കുന്നുവെന്ന ആരോപണവുമായി കാവ് സംരക്ഷണസമിതി

സ്വന്തം ലേഖകൻ തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ഹിന്ദു മത വിശ്വാസികളുടെ ആചാരാ അനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിക്കുന്നു എന്ന ആരോപണവുമായി കാവ് സംരക്ഷണസമിതി രംഗത്ത്.ഏറെ വിശ്വാസത്തോടെ കാണുന്ന അനുഷ്ഠാനമായ വെളിച്ചപാട് അഥവാ കോമരം തുള്ളലിനെ തെരുവിൽ ആഭാസമായി കെട്ടിയാടുകയായിരുന്നു എന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സമിതി ജനറല്‍ കണ്‍വീനറും മുന്‍ എംഎല്‍എയുമായ യു.സി രാമന്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന വിഡിയോ സഹിതമാണ് യു സി രാമന്‍ ഫേസ്ബുക്കിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.ഹിന്ദു മത വിശ്വാസികള്‍ ഏറെ […]

മണിക്കിലുക്കം നിലച്ചിട്ട് ഇന്ന് ഏഴ് വര്‍ഷം; ഓര്‍മയിൽ ഒളിമങ്ങാതെ കലാഭവന്‍ മണി

സ്വന്തം ലേഖകൻ ചാലക്കുടി: മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങളിൽ ഒരാളായ കലാഭവൻ മണി അരങ്ങൊഴിഞ്ഞിട്ട് 7 വർഷം. 2016 മാർച്ച് ആറിനായിരുന്നു കലാഭവൻ മണിയുടെ അപ്രതീക്ഷിത വിയോഗം. ചാലക്കുടി നഗരത്തിലെ ഓട്ടോ ഡ്രൈവറില്‍ നിന്നും അഭ്രപാളിയിലെ പകര്‍ന്നാട്ടങ്ങളിലേക്കെത്തിയ കലാഭവന്‍ മണി നാടന്‍ പാട്ടിന്റെ ചൂടും ചൂരും നെഞ്ചിലേറ്റി. കൈവച്ച എല്ലാ മേഖലകളേയും അദ്ദേഹം ജനകീയമാക്കി. ലോകത്തെവിടെ ചെന്നാലും മലയാളികള്‍ക്കിടയില്‍ പ്രിയങ്കരനായ പേരുകാരന്‍. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും വലിയ ആഘാതമായിരുന്നു അദ്ദേഹത്തിന്‍റെ അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. അകാലത്തിലെ ആ വിയോഗത്തിന് ഇന്നേയ്ക്ക് ഏഴാണ്ട് പൂര്‍ത്തിയാകുന്നു. ചാലക്കുടി […]

പാസ്റ്റര്‍ ദമ്പതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം ;യുപി പൊലിസിന്റെ നടപടി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെല്ലുവിളി: എന്‍.എം.രാജു

സ്വന്തം ലേഖകൻ കോട്ടയം: മതപരിവര്‍ത്തനം ആരോപിച്ച് ഗാസിയാബാദില്‍ പാസ്റ്റര്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച യുപി പൊലിസിന്റെ നടപടി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെല്ലുവിളിയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ട്രഷറര്‍ എന്‍.എം.രാജു. സ്വന്തം മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം പ്രകടിപ്പിക്കാനും ഭരണഘടന നല്കുന്ന മൗലിക അവകാശത്തെയാണ് അറസ്റ്റിലൂടെ ചോദ്യം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന വേട്ടയാടലിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. വിശ്വാസം ഏറ്റുപറയുന്നത് എങ്ങനെ മതപരിവര്‍ത്തനമാകും? ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത പരിധിവിട്ടിരിക്കുകയാണെന്ന് ഈ അനുഭവം ഓര്‍മ്മിപ്പിക്കുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. […]

കൂടത്തായ് കൊലപാതക പരമ്പര; റോയ് വധക്കേസില്‍ സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കം;പ്രോസിക്യൂഷൻ പട്ടികയില്‍ 255 സാക്ഷികൾ; കേസിലെ ഒന്നാം സാക്ഷി ഇന്ന് കോടതിയിൽ ഹാജരാവും

സ്വന്തം ലേഖകൻ കേരളത്തെ ഞെട്ടിച്ച കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസില്‍ സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കമാകും. കേസിലെ ഒന്നാം സാക്ഷി റെഞ്ചി വില്‍സനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാവുക. 2011ല്‍ നടന്ന കൊലപാതകത്തില്‍ റോയ് തോമസിന്റെ ഭാര്യ ജോളിയടക്കം നാലു പ്രതികളാണ് അറസ്റ്റിലായിരുന്നത്. 2011 ലാണ് കൂടത്തായി സ്വദേശി റോയ് തോമസ് കൊല്ലപ്പെടുന്നത്. ശരീരത്തില്‍ സയനഡിന്റെ അംശം കണ്ടെത്തിയിരുന്നെങ്കിലും പൊലീസ് അന്ന് അത് ആത്മഹത്യയായി എഴുതിതത്തള്ളുകയായിരുന്നു. എട്ടു വര്‍ഷത്തിന് ശേഷം വടകര റൂറല്‍ എസ് പി കെ ജി സൈമണ് […]