മന്ത്രവാദം നടത്തിയ സ്വര്‍ണാഭരണം ധരിച്ചാൽ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ചു ; യുവതിയിൽ നിന്നു തട്ടിയത് എട്ട് ലക്ഷവും 17 പവനും; യുവാവ് അറസ്റ്റിൽ

മന്ത്രവാദം നടത്തിയ സ്വര്‍ണാഭരണം ധരിച്ചാൽ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ചു ; യുവതിയിൽ നിന്നു തട്ടിയത് എട്ട് ലക്ഷവും 17 പവനും; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയ യുവാവ് അറസ്റ്റില്‍. മന്ത്രവാദം നടത്തിയ സ്വര്‍ണാഭരണം ധരിച്ചാല്‍ വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്.

തൃശ്ശൂര്‍ പാവറട്ടി സ്വദേശി ഷാഹുല്‍ ഹമീദാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചാളത്ത് താമസിച്ചിരുന്ന യുവതിയില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്. 17 പവന്‍ സ്വര്‍ണവും എട്ട് ലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി.

യുവതിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ മന്ത്രവാദ പൂജ നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാന പരാതിയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Tags :