കൂടത്തായ് കൊലപാതക പരമ്പര; റോയ് വധക്കേസില്‍ സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കം;പ്രോസിക്യൂഷൻ പട്ടികയില്‍ 255 സാക്ഷികൾ; കേസിലെ ഒന്നാം സാക്ഷി  ഇന്ന് കോടതിയിൽ ഹാജരാവും

കൂടത്തായ് കൊലപാതക പരമ്പര; റോയ് വധക്കേസില്‍ സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കം;പ്രോസിക്യൂഷൻ പട്ടികയില്‍ 255 സാക്ഷികൾ; കേസിലെ ഒന്നാം സാക്ഷി ഇന്ന് കോടതിയിൽ ഹാജരാവും

സ്വന്തം ലേഖകൻ

കേരളത്തെ ഞെട്ടിച്ച കൂടത്തായ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസില്‍ സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കമാകും. കേസിലെ ഒന്നാം സാക്ഷി റെഞ്ചി വില്‍സനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാവുക. 2011ല്‍ നടന്ന കൊലപാതകത്തില്‍ റോയ് തോമസിന്റെ ഭാര്യ ജോളിയടക്കം നാലു പ്രതികളാണ് അറസ്റ്റിലായിരുന്നത്.

2011 ലാണ് കൂടത്തായി സ്വദേശി റോയ് തോമസ് കൊല്ലപ്പെടുന്നത്. ശരീരത്തില്‍ സയനഡിന്റെ അംശം കണ്ടെത്തിയിരുന്നെങ്കിലും പൊലീസ് അന്ന് അത് ആത്മഹത്യയായി എഴുതിതത്തള്ളുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടു വര്‍ഷത്തിന് ശേഷം വടകര റൂറല്‍ എസ് പി കെ ജി സൈമണ് കിട്ടിയ പരാതിയാണ് കേസ് മാറ്റി മറിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊന്നാമറ്റം തറവാട്ടിലെ ദുരൂഹ മരണങ്ങളുടെ പരമ്പര പുറത്തുവന്നത്. പിന്നാലെ ജോളിയടക്കമുള്ള പ്രതികള്‍ അറസ്‌ററിലാവുകയും ചെയ്തു.

റോയ് തോമസിന്റെ കൊലപാതകത്തില്‍ 255 സാക്ഷികളാണ് പ്രോസിക്യൂഷന്റെ പട്ടികയില്‍ ഉള്ളത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസീക്യൂട്ടര്‍ എന്‍കെ ഉണ്ണികൃഷ്ണനും,പ്രതികള്‍ക്കായി ബി എ ആളുരും,ഷഹീര്‍സിംഗും ഹാജരാകും.