തിരുനക്കര പൂരത്തിന് ഇനി ദിവസങ്ങള്‍ മാത്രം; മാർച്ച് പതിനഞ്ചിന് കൊടിയേറും; 21 ന് ചരിത്ര പ്രസിദ്ധമായ തിരുനക്കര പൂരം അരങ്ങേറും

തിരുനക്കര പൂരത്തിന് ഇനി ദിവസങ്ങള്‍ മാത്രം; മാർച്ച് പതിനഞ്ചിന് കൊടിയേറും; 21 ന് ചരിത്ര പ്രസിദ്ധമായ തിരുനക്കര പൂരം അരങ്ങേറും

Spread the love

സ്വന്തം ലേഖിക

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഈ മാസം പതിനഞ്ചിന് കൊടിയേറും.

ഏഴാം ദിവസമായ 21-നാണ് ചരിത്ര പ്രസിദ്ധമായ തിരുനക്കര പൂരം അരങ്ങേറുക. പൂരം കഴിഞ്ഞ് 24-ന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 15-ന് വൈകിട്ട് ഏഴ് മണിക്ക് തന്ത്രി കണ്ഠര് മോഹനരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ക്ഷേത്രത്തില്‍ കൊടിയേറ്റ് നടക്കുന്നത്. തുടര്‍ന്നുള്ള ചടങ്ങില്‍ നടന്‍ മനോജ് കെ ജയന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും.

വൈകിട്ട് 8 മണിയോടെ ഗായകന്‍ വിധുപ്രതാപിന്റെ ഗാനമേള ആരംഭിക്കും. ഉത്സവത്തിന്റെ രണ്ടാം ദിനം മുതല്‍ പള്ളിവേട്ട ദിനമായ 23 വരെ ഉച്ചയ്‌ക്ക് രണ്ടിന് ഉത്സവബലി ദര്‍ശനമുണ്ടാവും. കൂടാതെ 19 മുതല്‍ 23 വരെ വൈകിട്ട് ആറിന് കാഴ്ചശ്രീബലിയുമുണ്ട്. ഉത്സവത്തിന്റെ മൂന്ന് ദിനങ്ങളില്‍ രാത്രി 10-ന് കഥകളി അരങ്ങേറും.
16-ന് കിര്‍മീര വധവും 17-ന് കീചക വധവും 20-ന് ദക്ഷയോഗം കഥകളാണ് അവതരിപ്പിക്കുക.

ഏഴാം ദിവസമായ 21-നാണ് തിരുനക്കര പൂരം നടക്കുന്നത്. രാവിലെ 9-ന് വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറു പൂരങ്ങളെ വരവേല്‍ക്കും. വൈകിട്ട് 4ന് 22 ഗജവീരന്മാരെയാണ് മൈതാനത്ത് അണിനിരത്തുന്നത്.

തിരുനക്കര ശിവന്‍, പാമ്ബാടി രാജന്‍, ഭാരത് വിനോദ്, ഈരാറ്റുപേട്ട അയ്യപ്പന്‍, വേമ്ബനാട് അര്‍ജുനന്‍, ചിറക്കാട്ട് അയ്യപ്പന്‍, പരിമണം വിഷ്ണു, ഭാരത് വിശ്വനാഥന്‍, ഉഷശ്രീ ശങ്കരന്‍കുട്ടി, പാലാ കുട്ടി ശങ്കരന്‍, പാമ്ബാടി സുന്ദരന്‍,ചൈത്രം അച്ചു, ആക്കവിള വിഷ്ണു നാരായണന്‍, ഉണ്ണിമങ്ങാട് ഗണപതി, തോട്ടയ്‌ക്കാട് രാജശേഖരന്‍, ഗുരുവായുര്‍ ഗോകുല്‍, മീനാട് വിനായകന്‍, പഞ്ചമത്തില്‍ ദ്രോണ, കുന്നുമ്മേല്‍ പരശുരാമന്‍, ഇത്തിത്താനം വിഷ്ണു നാരായണന്‍, ചൂരൂര്‍മഠം രാജശേഖരന്‍, വാഴപ്പള്ളി മഹാദേവന്‍ എന്നീ ഗജവീരന്മാരാണ് പൂരം പൊടിപൊടിക്കാന്‍ അണിനിരക്കുന്നത്.

24-ന് ആറാട്ടിന് ശേഷമുള്ള സമാപന സമ്മേളനത്തില്‍ മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാര്‍ അച്യുത ഭാരതി സ്വാമിയാര്‍ ചടങ്ങില്‍ ദീപം തെളിയിക്കും.

വിവധ ദിനങ്ങളിലായി കഥകളി, ഭക്തിഗാനമേള, സംഗീത നിശ, കഥാപ്രസംഗം, തിരുവാതിര കളി എന്നിങ്ങനെ നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ക്ഷേത്ര സമിതി അംഗങ്ങള്‍ അറിയിച്ചു.