സ്വകാര്യ ബസ് അമിതവേഗത്തിൽ എത്തി ഹോൺ മുഴക്കി ; മോട്ടോർ വാഹന വകുപ്പിന് പരാതിയുമായി തോമസ് ചാഴികാടൻ എംപി ; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: സ്വകാര്യ ബസിൻ്റെ അമിതവേഗത്തിനെതിരെ പരാതിയുമായി തോമസ് ചാഴികാടൻ എംപി . അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് അനാവശ്യമായി തന്റെ വാഹനത്തിനു പിന്നിൽ ഹോൺ മുഴക്കി അപകടകരമായ രീതിയിൽ പാഞ്ഞുപോയതായി എംപി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ചയാണ് എംപി മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയത്. കുറുപ്പന്തറ റൂട്ടിൽ സർവീസ് നടത്തുന്ന ദേവമാതാ ബസിലെ ഡ്രൈവർ മാഞ്ഞൂർ സ്വദേശി ടോണിയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. പരാതിയിൽ പ്രാഥമിക […]

പുതുവത്സരദിനത്തിൽ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് കോട്ടയം, കുമരകം സ്വദേശികൾ ; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സൂചന

സ്വന്തം ലേഖകൻ ആലപ്പുഴ: തലവടി തണ്ണീര്‍മുക്കം റോഡില്‍ പൊലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം . കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം. ബൈക്കിലിടിച്ച ജീപ്പ്, വഴിയരികിലെ മതിലും തകർത്തു. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് യുവാക്കളെ ഇടിച്ചത്. അപകട സമയം ഡ്രൈവർ മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് കോട്ടയത്തേക്ക് മടങ്ങുമ്പോഴായിരുന്നു യുവാക്കൾ അപകടത്തിൽ പെട്ടതെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹം പോസ്റ്റുമോട്ടത്തിനുശേഷം […]

കുറഞ്ഞ ചെലവില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാം; പുതുവര്‍ഷത്തില്‍ വേഗ കോട്ടയത്തെത്തും; ബോട്ടിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നു

സ്വന്തം ലേഖിക കോട്ടയം: കുറഞ്ഞ ചെലവില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ അതിവേഗ എ സി ബോട്ടായ വേഗ പുതുവര്‍ഷത്തില്‍ കോട്ടയത്തെത്തും. ബോട്ടിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ കായല്‍പ്പരപ്പിലെ യാത്രയ്ക്ക് വന്‍നിരക്കാണ് സ്വകാര്യ ഹൗസ് ബോട്ടുകളും ശിക്കാര ബോട്ടുകളും ഈടാക്കുന്നത്. ജലഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ പാസഞ്ചര്‍ സര്‍വീസിനൊപ്പം ടൂറിസം സാദ്ധ്യതയും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴ, വൈക്കം എന്നിവിടങ്ങളിലാണ് നിലവില്‍ വേഗ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. വലിയ ലാഭത്തിലാണ് ഇത് ഓടുന്നത്. 120 യാത്രക്കാര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. എ സി സീറ്റുകള്‍, നോണ്‍ എ […]

ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്ന പമ്പയിലേക്ക് ഹോട്ടല്‍ മാലിന്യം ഒഴുക്കി വിടുന്നു; പമ്പ ത്രിവേണി തീരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ പരാതി രൂക്ഷം; നടപടിയെടുക്കാതെ അധികൃതർ

സ്വന്തം ലേഖിക ശബരിമല: പതിനായിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്ന പമ്പാനദിയിലേക്ക് ഹോട്ടല്‍ മാലിന്യം ഒഴുക്കി വിടുന്നതായി പരാതി ഉയരുന്നു. പമ്പ ത്രിവേണി തീരത്ത് പ്രവര്‍ത്തിക്കുന്ന ചില ഹോട്ടലുകള്‍ക്കെരെയാണ് പരാതി ഉയരുന്നത്. ഹോട്ടലുകളില്‍ നിന്നുള്ള മലിന ജലം ഓടയിലൂടെ ത്രിവേണി ഭാഗത്തേക്ക് ഒഴുകുകയാണ്. ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശേഷം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ മുങ്ങിക്കുളിക്കുന്ന ഭാഗത്തേക്കാണ് ഇത് ഒഴുകിയിറങ്ങുന്നത്. നദിയിലെ ഒഴുക്ക് നിലച്ചതോടെ കോളറ അടക്കം സാംക്രമിക രോഗങ്ങള്‍ക്ക് ഇടയാക്കുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് നദീജലത്തില്‍ ക്രമാതീതമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യം കൂടി നദിയിലേക്ക് ഒഴുക്കുന്നത്. […]

കടയുടെ മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തു; വാക്ക് തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു; പ്രതി അറസ്റ്റിൽ

സ്വന്തം ലേഖിക വയനാട്: വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. കത്തിക്കുത്തില്‍ പരിക്കേറ്റ മുര്‍ഷിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. പ്രതി രൂപേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുര്‍ഷിദിന്റെ സുഹൃത്തായ സിദ്ധാര്‍ഥ് മേപ്പാടി കര്‍പ്പൂരക്കാടുള്ള ഒരു കടയുടെ മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇരു വിഭാഗം തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. ബൈക്ക് പാര്‍ക്ക് ചെയ്തതിന് പിന്നാലെ […]

ജനുവരി മൂന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ്; ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കും; മാര്‍ച്ച്‌ 31നകം സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും നടപ്പാക്കണമെന്ന് ഉത്തരവ്ജനുവരി മൂന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ്; ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കും; മാര്‍ച്ച്‌ 31നകം സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും നടപ്പാക്കണമെന്ന് ഉത്തരവ്

സ്വന്തം ലേഖിക തിരുവനന്തപുരം: ജനുവരി മൂന്ന് ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് നിര്‍ബന്ധമാക്കുന്നു. ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധമാക്കാനും ജീവനക്കാരുടെ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കുമെന്നും ഡിസംബര്‍ 16ന് ചീഫ് സെക്രട്ടറി വി.പി ജോയ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച്‌ 31നകം സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും നടപ്പാക്കണമെന്നാണ് ഉത്തരവ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ഡ്‌ ഇന്‍ എയ്ഡ്‌ സ്ഥാപനങ്ങള്‍ എന്നിവയിലും SPARK അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലും ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുമെന്ന് […]

സജിചെറിയാന്‍റെ സത്യപ്രതിജ്ഞക്കുള്ള മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാനാകില്ല; ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു; ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വ്യക്തത തേടാം

സ്വന്തം ലേഖിക തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നതിനുള്ള വഴി കൂടുതല്‍ തെളിഞ്ഞു. സത്യപ്രതിജ്ഞ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് തള്ളാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ വ്യക്തത തേടാം. സ്റ്റാന്റിംഗ് കൗണ്‍സിലിനോടാണ് ഗവര്‍ണര്‍ ഉപദേശം തേടിയത്. ഗവര്‍ണര്‍ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും. ഗവര്‍ണറുടെ തീരുമാനം എന്താകുമെന്ന് കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ഭരണഘടനയെ വിമര്‍ശിച്ച്‌ ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാന്‍റെ വിവാദ പ്രസംഗം. വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ജൂലൈ ആറിന് രാജിവെച്ചു. കേസ് അന്വേഷിച്ച പൊലീസ് വക ക്ലീന്‍ ചിറ്റ് കിട്ടിയതോടെയാണ് തിരിച്ചുവരവിന് […]

പുതുവര്‍ഷത്തില്‍ ഇരുട്ടടി….! ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചത് 25 രൂപ വരെ

സ്വന്തം ലേഖിക ന്യൂഡല്‍ഹി: 2023 പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച്‌ എണ്ണ വിപണന കമ്പനികള്‍ (ഓയില്‍ മാ‍‍ര്‍ക്കറ്റിങ് കമ്ബനി). വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 25 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ നിലവിലുള്ള അതേ നിരക്കില്‍ ലഭിക്കും. വാണിജ്യ സിലിണ്ടറിന്റെ നിരക്ക് എണ്ണ വിപണന കമ്പനികള്‍ (ഒഎംസി) 2023 ജനുവരി ഒന്ന് മുതല്‍ 25 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചത് റെസ്റ്റോറന്റുകള്‍, […]

പോലീസുകാരുടെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള ക്യാമറ സംവിധാനം പൂട്ടിക്കെട്ടി; ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടം; സാങ്കേതിക പരിശോധന കൂടാതെയാണ് ക്യാമറ വാങ്ങിയതെന്ന് വിമര്‍ശനം

സ്വന്തം ലേഖിക തിരുവനന്തപുരം: പൊതുഇടങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാരുടെ ഇടപെടലുകള്‍ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ ക്യാമറ സംവിധാനവും പൂട്ടിക്കെട്ടി. ഒരു കോടിയോളം രൂപ ചെലവഴിച്ച്‌ വാങ്ങിയ ബോഡി വോണ്‍ ക്യാമറകളാണ് പല യൂണിറ്റുകളിലായി ഉപയോഗ ശൂന്യമായി കിടക്കുന്നത്. വേണ്ടത്ര സാങ്കേതിക പരിശോധനയൊന്നും കൂടാതെയാണ് ക്യാമറ വാങ്ങിയതെന്ന വിമര്‍ശനം തുടക്കം മുതലുണ്ടായിരുന്നു. ഏറെ കൊട്ടിഘോഷിച്ചാണ് കേരള പൊലീസ് ബോഡി വോണ്‍ ക്യാമറകള്‍ വാങ്ങിയതും പരീക്ഷിച്ച്‌ തുടങ്ങിയതും. വാഹനപരിശോധനക്കിടെ പൊലീസുകാര്‍ മാന്യമായി പെരുമാറുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനും പൊലീസുകാര്‍ക്കാര്‍ക്കെതിരെ ആക്രമണുമുണ്ടയാല്‍ തെളിവ് ലഭിക്കാനും മാത്രമല്ല ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന […]

കോവിഡ് ഭീതി; ആറ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇന്ന് മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

സ്വന്തം ലേഖിക ന്യൂഡല്‍ഹി: ഇന്ന് മുതല്‍ ആറ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ഇന്ന് മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തും. കോവിഡ് രോഗവ്യാപനം രൂക്ഷമായ ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ബാധകം. യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ ഫലം എയര്‍ സുവിധ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. വിമാനത്താവളങ്ങളില്‍ നിന്ന് ശേഖരിച്ച 5,666 സാമ്ബിളുകളില്‍ 53 യാത്രക്കാര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പല ഏഷ്യന്‍ […]