പോലീസുകാരുടെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള ക്യാമറ സംവിധാനം പൂട്ടിക്കെട്ടി; ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടം; സാങ്കേതിക പരിശോധന കൂടാതെയാണ് ക്യാമറ വാങ്ങിയതെന്ന് വിമര്‍ശനം
സ്വന്തം ലേഖിക
തിരുവനന്തപുരം: പൊതുഇടങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാരുടെ ഇടപെടലുകള്‍ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ ക്യാമറ സംവിധാനവും പൂട്ടിക്കെട്ടി.
ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോണ്‍ ക്യാമറകളാണ് പല യൂണിറ്റുകളിലായി ഉപയോഗ ശൂന്യമായി കിടക്കുന്നത്. വേണ്ടത്ര സാങ്കേതിക പരിശോധനയൊന്നും കൂടാതെയാണ് ക്യാമറ വാങ്ങിയതെന്ന വിമര്‍ശനം തുടക്കം മുതലുണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറെ കൊട്ടിഘോഷിച്ചാണ് കേരള പൊലീസ് ബോഡി വോണ്‍ ക്യാമറകള്‍ വാങ്ങിയതും പരീക്ഷിച്ച് തുടങ്ങിയതും. വാഹനപരിശോധനക്കിടെ പൊലീസുകാര്‍ മാന്യമായി പെരുമാറുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനും പൊലീസുകാര്‍ക്കാര്‍ക്കെതിരെ ആക്രമണുമുണ്ടയാല്‍ തെളിവ് ലഭിക്കാനും മാത്രമല്ല ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് ക്യാമറ നല്‍കി തിരക്ക് നിരീക്ഷിക്കാന്‍ കൂടി ലക്ഷ്യമിട്ടായിരുന്നു പദ്ധതി നടപ്പാക്കിയത്.
രണ്ടു കമ്പനികളില്‍ നിന്നായി വാങ്ങിയത് 310 ക്യാമറ. അതില്‍ തന്നെ 180 ക്യാമറയില്‍ ലൈവ് സ്ട്രീമിംഗ് സംവിധാനം. ആകെ ചെലവ് 99,50,055 രൂപ.
യൂണിഫോമില്‍ ക്യാമറയും ഘടിപ്പിച്ച് പൊലീസുകാരില്‍ ഒരു സ്ഥലത്തുനിന്നാല്‍ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ വരെ ലഭിക്കുമായിന്ന സംവിധാനത്തിന് പക്ഷെ ആഴ്ചകള്‍ മാത്രമായിരുന്നു ആയുസ്സ്. ദേഹത്ത് ഘടിപ്പിച്ച് വയ്ക്കുന്ന ക്യാമറ ചൂടാകുന്നുണ്ടെന്ന പരാതി വ്യാപകമായി പൊലീസുകാർ ഉന്നയിച്ചതിന് പിന്നാലെ ഉപയോഗം നിര്‍ത്തിവച്ചു.