play-sharp-fill
പുതുവത്സരദിനത്തിൽ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് കോട്ടയം, കുമരകം സ്വദേശികൾ ; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സൂചന

പുതുവത്സരദിനത്തിൽ പൊലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ടത് കോട്ടയം, കുമരകം സ്വദേശികൾ ; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സൂചന

സ്വന്തം ലേഖകൻ

ആലപ്പുഴ: തലവടി തണ്ണീര്‍മുക്കം റോഡില്‍ പൊലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം . കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം.
ബൈക്കിലിടിച്ച ജീപ്പ്, വഴിയരികിലെ മതിലും തകർത്തു. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് യുവാക്കളെ ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകട സമയം ഡ്രൈവർ മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം.
ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് കോട്ടയത്തേക്ക് മടങ്ങുമ്പോഴായിരുന്നു യുവാക്കൾ അപകടത്തിൽ പെട്ടതെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹം പോസ്റ്റുമോട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, പുതുവര്‍ഷ ദിനത്തില്‍ ഇടുക്കിയില്‍ മലപ്പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച വാഹനം തിങ്കള്‍കാടിന് സമീപം മറിഞ്ഞ് ഒരാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി മിന്‍ഹാജ് ആണ് മരിച്ചത്. 43 പേക്ക് പരുക്കേറ്റ്. പുലര്‍ച്ചെ ഒന്നരയോടെ മൈലാടും പാറ അടിമാലി പാതയില്‍ തിങ്കള്‍ക്കാടിന് സമീപത്തെ കൊടും വളവിലാണ് അപകടം നടന്നത്.ബസിലുണ്ടായിരുന്ന 43 പേര്‍ക്കും പരിക്കേറ്റു.

തിരൂര്‍ റീജ്യണല്‍ ഐടിഐയിലെ വിദ്യാര്‍ത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഇവര്‍ തിരൂരിലുള്ള ക്ലബ്ബിന്റെ പേരിലാണ് വിനോദ യാത്രക്കായി പുറപ്പെട്ടത്. കൊടൈക്കനാലും രാമക്കല്‍മേടും സന്ദശിച്ച് സ്വദേശത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.