“എന്നാലും ന്റെ അളിയാ…..! പുതുവത്സരത്തില്‍ ആദ്യറിലീസിനായി മൂന്ന് ചിത്രങ്ങള്‍

സ്വന്തം ലേഖിക കൊച്ചി: സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന എന്നാലും ന്റെ അളിയാ ജനുവരി 6ന് തിയേറ്ററുകളില്‍. ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായത്രി അരുണാണ് നായിക. സിദ്ദിഖ്, ലെന,മീര നന്ദന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.രചന: ബാഷ് മുഹമ്മദ്, ശ്രീകുമാര്‍ അറയ്ക്കല്‍.ഛായാഗ്രഹണം: പ്രകാശ് വേലായുധന്‍.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മാണം. സോഫി വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ പ്രശസ്ത യൂട്യൂബര്‍ ജോബിവയലുങ്കല്‍ നിര്‍മ്മിച്ച്‌ ആദ്യമായി സംവിധാനം ചെയ്യുന്ന സോഫി ജനുവരി ആറിന് പ്രദര്‍ശനത്തിന്.പ്രശസ്ത മോഡല്‍ സ്വാതി,തനൂജ,അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാര്‍ട്ടിന്‍, വിഷ്ണു […]

അലക്കുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണു; പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക കല്‍പ്പറ്റ: പ്ലസ് ടു വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങി മരിച്ചു. വയനാട് പുല്‍പ്പള്ളി പ്രിയദര്‍ശിനി കോളനിയിലെ ആദിത്യയാണ് മരിച്ചത്. ചേകാടി പുഴയില്‍ വെച്ചാണ് അപകടമുണ്ടായത്. അലക്കുന്നതിനിടെ പുഴയിലേക്ക് കാല്‍വഴുതി വീണെന്നാണ് വിവരം. പുല്‍പ്പള്ളി വിജയ ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദിത്യ. ചേകാടി പമ്പ് ഹൗസിനടുത്ത് ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. കുടുംബാംഗങ്ങളോടൊപ്പം അലക്കുന്നതിനായി ചേകാടി പുഴയില്‍ പോയതായിരുന്നു. തമിഴ്‌നാട്ടുകാരായ സുമേഷ്-ശാന്തി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ദുഃഖനേഷ്, അഖിലേഷ്.

ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ഇടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് കോട്ടയം സ്വദേശികൾ; അപകടം പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവെ

സ്വന്തം ലേഖിക ആലപ്പുഴ: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ വെച്ച്‌ പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പ് ആണ് ഇടിച്ചത്. ജീപ്പില്‍ പൊലീസ് ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ മരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടിമാലിയില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു വിദ്യാര്‍ത്ഥി മരിച്ചു; മരിച്ചത് മലപ്പുറം സ്വദേശി മില്‍ഹാജ്

സ്വന്തം ലേഖിക ഇടുക്കി: അടിമാലിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബസിനടിയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വളാഞ്ചേരി റീജിയണല്‍ കോളേജില്‍ നിന്ന് വിനോദയാത്രക്കായി പോയവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. അടിമാലി മുനിയറയില്‍ വച്ചാണ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദയാത്ര കഴിഞ്ഞ് തിരികെ വരും വഴിയാണ് ടൂറിസ്റ്റ് […]

കണ്ണിന് കുളിര്‍മയേകും, കണ്‍തടങ്ങളിലെ കറുപ്പ് അകറ്റും…; കണ്ണിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം; തണുത്ത ടീബാഗിന്റെ ഉപയോഗങ്ങള്‍ അറിയാം…

സ്വന്തം ലേഖിക കോട്ടയം: കണ്ണിന് കുളിര്‍മയേകാനും കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാനും മാത്രമല്ല കണ്ണിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും പ്രതിവിധിയാണ് തണുത്ത ടീ ബാഗ്. കണ്‍കുരുവിന് മേല്‍ ടീ ബാഗ് മൃദുവായി അമര്‍ത്തി പത്തോ പതിനഞ്ചോ മിനിട്ട് കണ്ണടച്ച്‌ കിടക്കുക. ദിവസം അഞ്ചോ ആറോ പ്രാവശ്യം ഇങ്ങനെ ചെയ്‌താല്‍ കണ്‍കുരു അപ്രത്യക്ഷമാകും. അധികസമയം കംപ്യൂട്ടറിന് മുന്നിലിരിക്കുന്നവര്‍ അതിന് ശേഷം തണുത്ത ടീ ബാഗ് കണ്ണിന് മുകളില്‍ വച്ച്‌ കണ്ണടച്ച്‌ വിശ്രമിക്കുക. ദിവസവും 30 മിനിട്ട് ഇങ്ങനെ ചെയ്യാം. കണ്ണിലെ വരള്‍ച്ച മാറാന്‍ ഇത് അത്യുത്തമമാണ്. ശ്രദ്ധിക്കുക, കണ്ണിന് ചുവപ്പ് […]

രാത്രി യാത്ര വീണ്ടും അപകടത്തിലേക്ക്….! പുതുവര്‍ഷ പുലരിയില്‍ അടിമാലിയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 44 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; അപകടത്തില്‍പെട്ടത് വളാഞ്ചേരി റീജിയണല്‍ കോളേജില്‍ നിന്ന് പോയ സംഘം

സ്വന്തം ലേഖിക ഇടുക്കി: പുതുവര്‍ഷ പുലരിയില്‍ കോളേജില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ‘ ഇടുക്കി അടിമാലിയിലാണ് ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റത്. വളാഞ്ചേരി റീജിയണല്‍ കോളേജില്‍ നിന്ന് വിനോദയാത്രക്കായി പോയ സംഘമാണ് അപകടത്തില്‍പെട്ടത്. അടിമാലി മുനിയറയില്‍ വച്ചാണ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. വിനോദയാത്ര കഴിഞ്ഞ് തിരികെ വരും വഴിയാണ് ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. […]

സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് മുതല്‍; മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീടുകളിലേക്ക് എത്തും

സ്വന്തം ലേഖിക തിരുവനന്തപുരം: സിപിഎമ്മിന്‍റെ ഗൃഹസന്ദര്‍ശന പരിപാടി ഇന്ന് മുതല്‍. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ വീടുകളിലേക്ക് എത്തും. സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇന്ന് മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഗൃഹസന്ദര്‍ശനം. ലഘുലേഖകളും വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന പ്രചാരണം മുന്‍നിര്‍ത്തിയാണ് ഗൃഹസന്ദര്‍ശനം. […]

പകല്‍ ഓട്ടോയില്‍ കറങ്ങി നടന്ന് വീടുകള്‍ നോക്കി വെക്കും; രാത്രിയിലെത്തി മോഷണം നടത്തും; നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തുളസീധരന്‍ പിടിയില്‍

സ്വന്തം ലേഖിക കൊല്ലം: ഇരുപതോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പൊലീസിന്റെ പിടിയില്‍. അടൂര്‍ കള്ളിക്കാട് സ്വദേശി തുളസീധരനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുൻപ് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ തുളസീധരന്‍ പിള്ള നിലമേല്‍ ഭാഗത്തു വാടകവീട്ടില്‍ താമസിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. പകല്‍ സമയം ഓട്ടോയില്‍ കറങ്ങി നടന്ന് വീടുകള്‍ നോക്കി വെക്കുന്ന പ്രതി രാത്രിയിലെത്തി മോഷണം നടത്തുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രി കടയ്ക്കല്‍ സ്വദേശി സുരേന്ദ്രന്റെ വീട്ടില്‍ എത്തിയ മോഷ്ട്ടാവ് റബ്ബര്‍ ഷീറ്റുകളും ചാക്കില്‍ സൂക്ഷിച്ചിരുന്ന ഒട്ടുകറയും ഓട്ടോറിക്ഷയില്‍ […]

പ്രവാസികളുടെ റീ എന്‍ട്രി; ഇഖാമ പുതുക്കല്‍ നടപടികളുടെ ഫീസ് ഇരട്ടിയാക്കി; വര്‍ദ്ധന നടപ്പിലാക്കാനൊരുങ്ങി സൗദി ഗവണ്‍മെന്റ്

സ്വന്തം ലേഖിക ജിദ്ദ: സൗദി അറേബ്യയ്ക്ക് പുറത്ത് നിന്നുള്ളവരുടെ റീ എന്‍ട്രി വീസ നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. റീ എന്‍ട്രി ഫീസ് പുതുക്കി നിശ്ചയിക്കാനായി ഗവണ്‍മെന്റ് തീരുമാനിച്ചതായാണ് വിവരം. പ്രവാസി സൗദിയില്‍ തന്നെയാണുള്ളതെങ്കില്‍ റീ എന്‍ട്രിക്ക് രണ്ട് മാസത്തേയ്ക്ക് 200 റിയാലാണ് ഫീസ്. കൂടാതെ ഓരോ അധികമാസത്തിനും 100 റിയാല്‍ ഫീസിനത്തില്‍ ഈടാക്കും. രാജ്യത്തിന് പുറത്താണുള്ളതെങ്കില്‍ റീഎന്‍ട്രി പുതുക്കാനായുള്ള പ്രതിമാസ ഫീസായ 100 റിയാല്‍ ഇരട്ടിയായി വര്‍ദ്ധിപ്പിച്ച്‌ 200 റിയാലാക്കിയിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ റീഎന്‍ട്രി വിസ മൂന്ന് മാസത്തേക്ക് 500 റിയാലും […]

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു; പ്രതി അറസ്റ്റില്‍; പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകന് നേരെ കൈയ്യേറ്റ ശ്രമം

സ്വന്തം ലേഖിക തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചയാളെ ഇരിങ്ങാലക്കുട സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല സ്വദേശിയായ അല്‍ അമീനാണ് അറസ്റ്റിലായത്. പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ പ്രതി കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഡിസംബർ ആദ്യം സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ കൊച്ചി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പില്‍ സിബിന്‍ ആല്‍ബി ആന്‍റണിയാണ് പിടിയിലായത്. കുമളി പൊലീസാണ് […]