വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പോലീസുകാർ മർദ്ദിച്ചു; മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി യുവാവ്
സ്വന്തം ലേഖകൻ
മീനങ്ങാടി: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ പോലീസുകാർ മർദ്ദിച്ചെന്ന് പരാതി. വയനാട് മീനങ്ങാടി ടൗണിൽ വെച്ചാണ് യുവാവിനെ മർദ്ദനമേറ്റത് .സംഭവത്തിൽ മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്.
5 ദിവസം മുൻപ് മീനങ്ങാടിയിൽ പന്നിഫാം നടത്തുന്ന സിബി തോമസിനെ ടൗണിലെ ബാറിന് സമീപം വെച്ച് പൊലീസുകാർ ലാത്തി ഉപയോഗിച്ച് തല്ലിയെന്നാണ് പരാതി.
മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ മുൻപരിചയമുള്ള നാല് പോലീസുകാർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാതോരു പ്രകോപനമൊന്നുമില്ലാതെയാണ് രാത്രി വളഞ്ഞിട്ട് ആക്രമിച്ചതെന്ന് സിബി തോമസ് പറയുന്നു. പന്നി ഫാം നടത്തുന്നതുമായി ബന്ധപ്പെട്ട് അയൽവാസികളുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മീനങ്ങാടി പോലീസ് സ്റ്റേഷനിലെ ചിലർക്ക് തന്നോട് വൈരാഗ്യം ഉണ്ട്. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നും പരാതിയിൽ പറയുന്നു. ഇതിനും മുൻപും പൊലീസ് കള്ളകേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും സിബി ആരോപിക്കുന്നു.
എന്നാൽ വധശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പരാതിക്കാരനെന്നാണ് സംഭവത്തില്‍ മീനങ്ങാടി പോലീസിന്റെ പ്രതികരണം . സിബി തോമസിനെ പൊലീസുകാർ മർദിച്ചിട്ടില്ല. മീനങ്ങാടി ബാറിന് സമീപം സ്ഥിരമായി സംഘർഷങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പരിസരത്ത് കൂട്ടം കൂടി നിന്നവരെ പിരിച്ചുവിടുക മാത്രമാണ് ഉണ്ടായതെന്നും പോലീസ് പറഞ്ഞു.