കോട്ടയത്ത് ശക്തമായ മഴ ; ഈരാറ്റുപേട്ട തീക്കോയിയില്‍ ഉരുള്‍പൊട്ടല്‍; പാലാ ടൗൺ വെള്ളത്തിൽ മുങ്ങി; മീനച്ചിലാർ കര കവിഞ്ഞു; പ്രളയഭീതിയിൽ ജനങ്ങൾ
കോട്ടയം: ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ തുടരുന്നു.മലയോരമേഖലയിലാണ് കൂടുതല്‍ നാശം വിതക്കുന്നത്. ഈരാറ്റുപേട്ട തീക്കോയിയില്‍ ഉരുള്‍പൊട്ടി. മംഗള ഗിരി മാര്‍മല അരുവി റോഡിന് സമീപമാണ് ഉരുള്‍പൊട്ടിയത്. ജനവാസ മേഖലയല്ലാത്തതിനാല്‍ ആളപായമില്ല. അതേസമയം മാര്‍മല റോഡ് തകര്‍ന്നു. പ്രദേശത്ത് മഴ തുടരുകയാണ്. മീനച്ചിലാറ്റിൽ ജല നിരപ്പുയർന്നതോടെ പാലാ ടൗണിലും വെള്ളം കയറി തുടങ്ങി. കൊട്ടാരമറ്റം റോഡ്, ബസ് സ്റ്റാൻഡ് ഭാഗങ്ങളിലും വെള്ളം കയറി. ഈരാറ്റുപേട്ട പൂഞ്ഞാർ ഹൈവേ റോഡിൽ മൂന്നാനി, പനയ്ക്കപ്പാലം ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണമായും സ്തംഭിച്ചു. പ്രദേശത്ത് അതീവ […]