കനത്ത മഴ; കോട്ടയം ജില്ലയിൽ ഒൻപത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു; 107 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കനത്ത മഴ; കോട്ടയം ജില്ലയിൽ ഒൻപത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു; 107 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

സ്വന്തം ലേഖിക

കോട്ടയം: കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

37 കുടുംബങ്ങളിലെ 107 പേരെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. കാഞ്ഞിരപ്പള്ളി അഞ്ച്, മീനച്ചിൽ നാല് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനച്ചിൽ താലൂക്കിൽ മൂന്നിലവ് മേച്ചാൽ ഗവൺമെന്റ് യു.പി. സ്‌കൂൾ (2 കുടുംബം, 11 പേർ), മൂന്നിലവ് എരുമപ്രാപള്ളി ഓഡിറ്റോറിയം (5 കുടുംബം, 19 പേർ), തീക്കോയി സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയം(ഒരു കുടുംബം, 4 പേർ), തലനാട് അടുക്കം ഗവൺമെന്റ് എച്ച്.എസ്.എസ്.(6 കുടുംബം, 7 പേർ) എന്നിവിടങ്ങളിലാണ് ക്യാമ്പ്.

കാഞ്ഞിരപ്പള്ളി താലൂക്കിൽ കെ.എം.ജെ. പബ്ലിക് സ്‌കൂൾ(ആറു കുടുംബം, 16 പേർ), ചിറക്കടവ് ഗവ. എൽ.പി. സ്‌കൂൾ(1 കുടുംബം, 5 പേർ), കൂട്ടിക്കൽ ജെ.ജെ. മർഫി സ്‌കൂൾ(5 കുടുംബം, 22 പേർ), കൂട്ടിക്കൽ പ്ലാപ്പള്ളി ഗവ. എൽ.പി. സ്‌കൂൾ(6 കുടുംബം, 17 പേർ), കൂട്ടിക്കൽ കാവാലി പാരിഷ് ഹാൾ(2 കുടുംബം, 6 പേർ) എന്നിവിടങ്ങളിലാണ് ക്യാമ്പ്.