play-sharp-fill

പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ സമരം കടുക്കുന്നു;ടോൾ കൊടുക്കാതെ സർവീസ് തുടങ്ങി സ്വകാര്യ ബസുകൾ, പന്നിയങ്കരയിൽ പ്രതിഷേധം

സ്വന്തം ലേഖിക പാലക്കാട് : പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ സമരം കടുക്കുന്നു. പന്നിയങ്കര ടോൾ പ്ലാസയിലൂടെ ടോൾ നൽകാതെ ബസുകൾ കടന്ന് പോകുകയാണ്. ബസുടമകൾ തന്നെ ബാരിക്കേഡുകൾ മാറ്റി ബസുകൾ കടത്തിവിടുകയാണ്. കഴിഞ്ഞ 28 ദിവസമായി പണിമുടക്കിലായിരുന്ന ബസ് സർവീസാണ് വീണ്ടും സർവീസ് തുടങ്ങിയത് ഭീമമായ തുക ടോൾ നൽകാനാവില്ലെന്ന നിലപാടിലാണ് ബസ്സുടമകൾ ഒരു മാസം 50 ട്രിപ്പിന് 10,540 രൂപയാണ് സ്വകാര്യ ബസുകൾ നൽകേണ്ടത്. ഇത് വളരെക്കൂടുതലാണെന്നും നിരക്കിൽ ഇളവ് വേണമെന്നുമാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വർധിപ്പിച്ച ടോൾ നിരക്കിനെതിരെ ടിപ്പർ […]

ചക്രവാതച്ചുഴി ന്യൂനമര്‍ദ സാധ്യത; അഞ്ച് ദിവസം കേരളത്തില്‍ മഴക്കും മിന്നലിനും സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബം​ഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ സാധ്യത‌യും ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയും കണക്കിലെടുത്ത് കേരളത്തില്‍ വരുന്ന അഞ്ച് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തെക്കേ ഇന്ത്യയ്ക്കു മുകളിലെ ന്യൂനമര്‍ദ പാത്തി, കിഴക്ക്- പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനവും മഴക്ക് കാരണമാകും. ചൊവ്വാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയും തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യത‌യുമുണ്ട്. മേയ് ആറോടെ […]

കോഴിക്കോട് വയോധികയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ;ഗ്യാസ് സിലണ്ടർ ലീക്കായി തീപടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം

സ്വന്തം ലേഖിക കോഴിക്കോട് : കോഴിക്കോട് മാവൂർ ചെറൂപ്പയിൽ വയോധികയെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെറൂപ്പ സ്വദേശി ബേബി (80) യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് സംഭവമുണ്ടായത്. വീട്ടിലെ ഗ്യാസ് സിലണ്ടർ ലീക്കായി തീപടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ദുരൂഹത ഇല്ലെന്നാണ് പ്രാഥമികമായുള്ള വിലയിരുത്തലെന്നും ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.

തൃക്കാക്കരയില്‍ അഡ്വ. കെ എസ് അരുണ്‍കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അഡ്വ കെഎസ് അരുണ്‍ കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഇന്ന് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനമായത്. സിപിഐഎം ജില്ലാ കമ്മറ്റി അംഗമാണ് അരുണ്‍ കുമാര്‍. ഡിവൈഎഫ്‌ഐ നേതാവായിരുന്ന അരുണ്‍ കുമാര്‍ കെ റെയില്‍ സംവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അവതരിപ്പിച്ചതിലൂടെ വളരെ ശ്രദ്ധേയനായി. ശിശുക്ഷേമ സമിതി ജില്ലാ ഉപാദ്ധ്യക്ഷനാണ്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ പ്രസിഡന്റുമാണ്. ഹൈക്കോടതി അഭിഭാഷകനായ അരുണ്‍കുമാര്‍ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്റുമാണ്. സിഐടിയു ജില്ലാ […]

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ് ജില്ലയിലെ മുതിര്‍ന്ന നേതാക്കളോട് ആലോചിച്ചിരുന്നോ…? ഉമയെ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണം; വിമർശനവുമായി കെ വി തോമസ്

സ്വന്തം ലേഖകൻ കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ നിയോഗിച്ചതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഉമയെ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കെ വി തോമസ് ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ് ജില്ലയിലെ മുതിര്‍ന്ന നേതാക്കളോട് ആലോചിച്ചിരുന്നോയെന്ന ചോദ്യമുയര്‍ത്തിയ കെ വി തോമസ്, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടിയാലോചനകള്‍ നടന്നില്ലെന്നും ആരോപിച്ചു. ജില്ലയിലെ മുതിര്‍ന്ന നേതാക്കളായ കെ ബാബു, ഡൊമിനിക് പ്രസന്റേഷന്‍, ബെന്നി ബെഹ്നാന്‍ എന്നിവരോട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആലോചനകള്‍ നടത്തിയിരുന്നോ എന്നും കെ വി തോമസ് ചോദിച്ചു. തൃക്കാക്കരയില്‍ […]

തോട്ടപ്പള്ളി പൊഴിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി;കാണാതായത് കായംകുളം സ്വദേശിയായ മെഡിക്കൽ വിദ്യാര്‍ഥിയെ

സ്വന്തം ലേഖിക ആലപ്പുഴ: തോട്ടപ്പള്ളി പൊഴിയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർഥിയെ കാണാതായി. കായംകുളം കൃഷ്ണപുരം പനയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും രാധാമണിയുടെയും ഏകമകന്‍ ദേവനാരായണനെയാണ് (19) ഒഴിക്കില്‍പ്പെട്ട് കഴിഞ്ഞദിവസം കാണാതായത്. മധുരയില്‍ ഫോറന്‍സിക് വിദ്യാര്‍ഥിയാണ്. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു ദേവനാരായണന്‍. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം വൈകിട്ടോടെ പൊഴിയില്‍ കുളിക്കാനിറങ്ങുന്നതിനിടെ മൂവരും അപകടത്തില്‍പ്പെടുകയായിരുന്നു. ദേവനാരയണനൊപ്പം ഉണ്ടായിരുന്ന റിബിന്‍, ദിഖില്‍ എന്നിവരെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി കരക്കെത്തിച്ചു. എന്നാല്‍ ദേവനാരായണനെ രക്ഷിക്കാനായില്ല. ഇവര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ശക്തമായ ഒഴുക്ക് പ്രതിബന്ധം സൃഷ്ടിച്ചു. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് […]

പെരുന്നാളിന് ബന്ധുവീട്ടിലെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു;കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം

സ്വന്തം ലേഖിക കോഴിക്കോട്: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുവീട്ടിൽ വിരുന്നിനെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മാനിപുരം ആറങ്ങോട് ആയപ്പൊയിൽ സുബൈറിന്റെ മകൻ സിനാൻ (14) ആണ് മരിച്ചത്. കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. മറ്റുകുട്ടികൾക്കൊപ്പം പുഴയിൽ ഇറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് ഇന്ന് (4-05-2022) സ്വർണവില കുറഞ്ഞു ;പവന് 160 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി

കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു .പവന് 160 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,700 രൂപയിലെത്തി അരുൺസ് മരിയ ഗോൾഡ് പവന് – 37,600 ഗ്രാമിന് -4,700

ഷിഗെല്ല ബാക്ടീരിയ ഹൃദയത്തേയും തലച്ചോറിനേയും ബാധിച്ചു; ദേവനന്ദയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകൻ കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ഷിഗെല്ല ബാക്ടീരിയ ദേവനന്ദയുടെ ഹൃദയത്തേയും തലച്ചോറിയനേയും ബാധിച്ചതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലവും ഇന്ന് ലഭിക്കും. ഷവര്‍മ്മ കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.വി.രാംദാസും അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്ന് പേരുടെ സ്രവ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എല്ലാവര്‍ക്കും […]

നെടുങ്കണ്ടം പടിഞ്ഞാറെക്കവലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിൽ കാർ ഇടിച്ചു അപകടം ;നിരവധിപേർക്ക് പരിക്ക് ;അടൂരിൽ നിന്നും മുന്നാറിലേക്കു പോയ ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്

സ്വന്തം ലേഖിക ഇടുക്കി :നെടുങ്കണ്ടം പടിഞ്ഞാറെക്കവലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിൽ കാർ ഇടിച്ചു കയറി അപകടം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത് .അടൂരിൽ നിന്നും മുന്നാറിലേക്കു പോയ ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. അടൂർ-സ്വദേശികളായ ജിബിൻ(32),ബിബിൻ(33),അനു ജേക്കബ്(22),ജോയൽ സണ്ണി(17) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമീക നിഗമനം . അമിത വേഗതയിലായിരുന്നു കാർ എത്തിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അപകടത്തെത്തുടർന്ന് കാർ പൂർണ്ണമായും തകർന്നു. ബസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നെടുങ്കണ്ടം പോലീസും ഫയർഫോഴ്‌സും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം […]