നെടുങ്കണ്ടം പടിഞ്ഞാറെക്കവലയ്ക്ക്  സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിൽ കാർ ഇടിച്ചു അപകടം ;നിരവധിപേർക്ക് പരിക്ക് ;അടൂരിൽ നിന്നും മുന്നാറിലേക്കു പോയ ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്

നെടുങ്കണ്ടം പടിഞ്ഞാറെക്കവലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിൽ കാർ ഇടിച്ചു അപകടം ;നിരവധിപേർക്ക് പരിക്ക് ;അടൂരിൽ നിന്നും മുന്നാറിലേക്കു പോയ ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്

Spread the love


സ്വന്തം ലേഖിക

ഇടുക്കി :നെടുങ്കണ്ടം പടിഞ്ഞാറെക്കവലയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിൽ കാർ ഇടിച്ചു കയറി അപകടം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത് .അടൂരിൽ നിന്നും മുന്നാറിലേക്കു പോയ ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. അടൂർ-സ്വദേശികളായ ജിബിൻ(32),ബിബിൻ(33),അനു ജേക്കബ്(22),ജോയൽ സണ്ണി(17) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമീക നിഗമനം .
അമിത വേഗതയിലായിരുന്നു കാർ എത്തിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
അപകടത്തെത്തുടർന്ന് കാർ പൂർണ്ണമായും തകർന്നു. ബസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നെടുങ്കണ്ടം പോലീസും ഫയർഫോഴ്‌സും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group