ഷിഗെല്ല ബാക്ടീരിയ ഹൃദയത്തേയും തലച്ചോറിനേയും ബാധിച്ചു; ദേവനന്ദയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഷിഗെല്ല ബാക്ടീരിയ ഹൃദയത്തേയും തലച്ചോറിനേയും ബാധിച്ചു; ദേവനന്ദയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകൻ

കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു.

ഷിഗെല്ല ബാക്ടീരിയ ദേവനന്ദയുടെ ഹൃദയത്തേയും തലച്ചോറിയനേയും ബാധിച്ചതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലവും ഇന്ന് ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷവര്‍മ്മ കഴിച്ചുണ്ടായ ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.വി.രാംദാസും അറിയിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്ന് പേരുടെ സ്രവ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എല്ലാവര്‍ക്കും രോഗലക്ഷണങ്ങള്‍ സമാനമായതിനാല്‍ ഷിഗെല്ല തന്നെയാണ് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.

ദേവനന്ദ ഷവര്‍മ്മ കഴിച്ച ഐഡിയല്‍ കൂള്‍ബാര്‍ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസര്‍കോട് പടന്ന സ്വദേശി അഹമ്മദ് ഇന്നലെ അറസ്റ്റിലായിരുന്നു. കേസില്‍ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

സംഭവം അന്വേഷിക്കുന്ന എഡിഎം നാളെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമ കുഞ്ഞമ്മദിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ആലോചനയുണ്ട്. 52 പേരാണ് ഷവര്‍മ്മ കഴിച്ച്‌ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.