play-sharp-fill

ഇടതുപക്ഷ സർക്കാരിൻ്റെ വികസന കുതിപ്പിനുള്ള അംഗീകാരമാകും തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലമെന്ന് ജോസ് കെ മാണി എംപി

സ്വന്തം ലേഖകൻ ത്യക്കാക്കര: ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ ഡോ: ജോ ജോസഫിൻ്റെ വിജയത്തിനായി യൂത്ത്ഫ്രണ്ട് (എം) പ്രവർത്തകർ സജീവമായി രംഗത്തിറങ്ങാൻ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി ആഹ്വാനം ചെയ്തു. കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ജനതയുടെ മുന്നോട്ടുള്ള ഗമനത്തിന് ഇടത്പക്ഷ സർക്കാരിനെ ശക്തിപെടുത്തേണ്ടതുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.വികസിത രാജ്യങ്ങളിലുള്ളതിനു സമാനമായി പ്രൊഫഷണൽ മേഖലകളിലുള്ളവർ നിയമ നിർമ്മാണ സഭയിലേയ്ക്ക് കടന്നുവരുന്നത് നമ്മുടെ നാടിൻ്റെ പുരോഗമനത്തിൻ്റെ അടയാളമാണ്. ഇത്തരം കടന്നുവരവുകൾ […]

ലൗ ജിഹാദിൽ കേരളത്തോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ: കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് കമ്മീഷൻ സ‍ർക്കാരിനോട് റിപ്പോർട്ട് തേടിയത്

സ്വന്തം ലേഖകൻ ദില്ലി: ലൗ ജിഹാദ് വിവാദത്തിൽ കേരള സ‍ർക്കാരിനോട് റിപ്പോ‍ർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ . കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സ‍ർക്കാരിനോട് റിപ്പോർട്ട് തേടിയത്. പതിനഞ്ച് ദിവസത്തിനകം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ന്യൂനപക്ഷ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷ മോർച്ച നൽകിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ നടപടി. കേരളത്തോട് റിപ്പോർട്ട് തേടിയതിന് പിന്നാലെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അടുത്ത മാസം കേരളം സന്ദർശിക്കും എന്നാണ് വിവരം. കേരള സന്ദർശനത്തിനിടെ ക്രിസ്ത്യൻ സഭാ അധ്യക്ഷന്മാരെ ചെയ‍ർമാൻ […]

എണ്ണക്കമ്പനികള്‍ക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം :കെഎസ്‌ആര്‍ടിസിക്ക് വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്നുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എണ്ണക്കമ്ബനികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇത് സംബന്ധിച്ച്‌ ബി പി സി എല്ലാണ് ഡിവിഷന്‍ ബഞ്ച് മുന്‍പാകെ അപ്പീല്‍ നല്‍കിയിരുന്നത്. പ്രഥമദൃഷ്ട്യാ വില നിര്‍ണയത്തില്‍ അപാകതയുണ്ടെന്നും കെഎസ്‌ആര്‍ടിസിക്ക് മാര്‍ക്കറ്റ് വിലയില്‍ ഡീസല്‍ നല്‍കണമെന്നുമാണ് ബുധനാഴ്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ബള്‍ക്ക് യൂസര്‍ എന്ന പേരിലാണ് കമ്ബനികള്‍ […]

പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകം ; മൂന്നു പേർ കൂടി പിടിയിൽ; ​ഗൂഢാലോചനയിൽ പങ്കെടുത്ത മൂന്ന് ആർ.എസ്.എസ് പ്രവർത്തകരാണ് അറസ്റ്റിലായത്

സ്വന്തം ലേഖകൻ പാലക്കാട്: പോപ്പുലർ ഫ്രണ്ട് നേതാവ്‌ സുബൈറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്ത മൂന്ന് ആർ.എസ്.എസ് പ്രവർത്തകരാണ് അറസ്റ്റിലായത്. കൊട്ടേക്കാട് സ്വദേശി സുചിത്രൻ, എലപ്പുള്ളി സ്വദേശി ഗിരീഷ്, എടുപ്പുകുളം സ്വദേശി ജിനീഷ് എന്ന കണ്ണൻ എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒമ്പതായി. അതേസമയം, ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ വ്യാഴാഴ്ച ഒരാൾകൂടി അറസ്റ്റിലായിരുന്നു. പട്ടാമ്പി സ്വദേശി സാജിദാണ് അറസ്റ്റിലായത്. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ […]

മുണ്ടക്കയത്ത് നിന്ന് ബൈക്ക് മോഷണം പോയ സംഭവം ; കോട്ടയം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ; മോഷ്ടിച്ച ബൈക്കുമായി കൊച്ചിയിൽ നിന്നാണ് ഇവർ പിടിയിലായത്

സ്വന്തം ലേഖകൻ കൊച്ചി: മുണ്ടക്കയം ബൈക്ക് മോഷണത്തിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ. കോട്ടയം കോരുത്തോട് കുഴിപ്പറമ്പിൽ വീട്ടിൽ സനൽ (21), പുഞ്ചവയൽ കൊങ്ങാട്ടുപറയിൽ വീട്ടിൽ വിഷ്ണു (21) എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച ബൈക്കുമായി കൊച്ചി മേനക ഭാ​ഗത്തു നിന്നുമാണ് രണ്ട് യുവാക്കളെ ട്രാഫിക് പൊലീസ് പരിശോധനയ്ക്കിട പിടികൂടിയത്. പിന്നിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ നിർത്തിയിട്ടിരുന്ന ബൈക്കിനെക്കുറിച്ച് സിറ്റി ട്രാഫിക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്. ബൈക്ക് പാർക്ക് ചെയ്ത ഭാ​ഗത്ത് യുവാക്കളെ കാത്തിരുന്ന പൊലീസ് ഇവർ എത്തിയപ്പോൾ ചോദ്യം ചെയ്തതോടെ മുൻവശത്ത നമ്പർ […]

ലോണ്‍ ആപ്പ് റിക്കവറി ഏജന്റ്‌ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ചുകൊടുത്തു; മുംബൈയിൽ ലോണ്‍ ആപ്പിന്റെ ചതിക്കുഴിയില്‍ വീണ യുവാവ് ജീവനൊടുക്കി

സ്വന്തം ലേഖകൻ മുംബൈ: ലോണ്‍ ആപ്പിന്റെ ചതിക്കുഴിയില്‍ വീണ മുംബൈ നിവാസി ജീവനൊടുക്കി. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റി ലോണ്‍ ആപ്പ് റിക്കവറി ഏജന്റ്‌സ്‌ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ചുകൊടുത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പണം തട്ടാന്‍ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് ലോണ്‍ ആപ്പ് റിക്കവറി ഏജന്റ്‌സ്‌ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതെന്നും പൊലീസ് പറയുന്നു. മുംബൈ മലാഡ് സ്വദേശിയായ സന്ദീപാണ് ജീവനൊടുക്കിയത്. അബദ്ധത്തില്‍ മൊബൈലിലെ വിവരങ്ങള്‍ ‘ആക്‌സസ്’ ചെയ്യുന്നതിന് ലോണ്‍ ആപ്പിന് സന്ദീപ് അനുമതി നല്‍കിയതാണ് റിക്കവറി ഏജന്റ്‌സ്‌ അവസരമാക്കിയതെന്ന് പൊലീസ് പറയുന്നു. […]

ആലപ്പുഴ പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: ‌ ഹൗസ് ബോട്ട് തൊഴിലാളി പുന്നമടക്കായലിൽ മുങ്ങി മരിച്ചു. നെഹ്റു ട്രോഫി വാർഡ് അനീഷ് ഭവനിൽ അനീഷ്(42) ആണു മരിച്ചത്. അനീഷിന്റെ ചെരുപ്പുമായി വള്ളം ഒഴുകി നടന്നതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് കായൽച്ചിറ ഭാഗത്തു മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും അഗ്നി രക്ഷാ സേനയും തിരച്ചിൽ നടത്തി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

സ്വന്തം ലേഖകൻ അനന്ത്‌നാഗ്: കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അഷ്‌റഫ് മൗലവി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനന്ത്‌നാഗിലെ ശ്രിചന്ദ് ടോപ് ഫോറസ്റ്റ് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍. ഒരിടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏപ്രില്‍ 28 നായിരുന്നു ഇതിന് മുന്‍പ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. […]

നെക്സണ്‍ മുതല്‍ സോണറ്റ് വരെ; താങ്ങാവുന്ന വില, സുരക്ഷിതത്വം, സൗകര്യം, ഉറപ്പുള്ള ബോഡി; 10 ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് കോംപാക്‌ട് എസ്യുവികള്‍

സ്വന്തം ലേഖകൻ ഇന്ത്യന്‍ വിപണിയില്‍ വന്‍ ഡിമാന്റാണ് കോംപാക്റ്റ് എസ്‌യുവികള്‍ക്കുള്ളത്. താങ്ങാവുന്ന വില, സുരക്ഷിതത്വം, സൗകര്യം, ഉറപ്പുള്ള ബോഡി, മറ്റ് ആനുകൂല്യങ്ങള്‍ എന്നീ സവിശേഷതകളും കോപാംക്റ്റ് എസ്‌യുവികള്‍ളുടെ ഈ ഡിമാന്‍ഡിന് കാരണമാവുന്നു. മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, റ്റാറ്റ നെക്‌സണ്‍, നിസാന്‍ മാഗ്‌നറ്റ്, കിയ സോനറ്റ്,ഹ്യുണ്‍ഡായി വെന്യൂ, റെനോള്‍റ്റ് കിഗര്‍ തുടങ്ങിയ ഇന്ത്യയിലെ ഭൂരിഭാഗം വാഹന നിര്‍മ്മാതാക്കളും എസ്‌യുവി സെഗ്മെന്റ് ഓഫര്‍ ചെയ്യുന്നുണ്ട്. ടാറ്റ നെക്‌സണ്‍ 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ജ് ചെയ്ത പെട്രോള്‍ എന്‍ജിനുകളില്‍ ടാറ്റ നെക്‌സണ്‍ കോംപാക്റ്റ് എസ്‌യുവികള്‍ ലഭ്യമാണ്. ഇതിനെ […]

കാഞ്ചൻജംഗ കയറുന്നതിനിടെ ഇന്ത്യൻ പർവതാരോഹകന് ദാരുണാന്ത്യം;മരിച്ചത് അൻപത്തിരണ്ട്കാരനായ മഹാരാഷ്ട സ്വദേശി

സ്വന്തം ലേഖിക ന്യൂഡൽഹി :കാഞ്ചൻജംഗ കയറുന്നതിനിടെ ഇന്ത്യൻ പർവതാരോഹകന് ദാരുണാന്ത്യം. 52 കാരനായ മഹാരാഷ്ട സ്വദേശി നാരായണൻ അയ്യരാണ് മൗണ്ട് കാഞ്ചൻജംഗ കയറുന്നതിനിടെ 8,200 അടി ഉയരത്തിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ പർവതമാണ് കാഞ്ചൻജംഗ. 8,586 അടിയാണ് കാഞ്ചൻജംഗയുടെ ഉയരം. എന്നാൽ 82,000 അടി ഉയരത്തിൽ എത്തിയതോടെ തളർന്ന് പോയ നാകായണൻ അയ്യർ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് യാത്രാ കമ്പനിയായ പയനിയർ അഡ്വഞ്ചേഴ്‌സിന്റെ നിവേഷ് കർകി പറഞ്ഞു. ഈ വർഷം കാഞ്ചൻജംഗ കയറുന്നതിനിടെ മരണപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് […]