നെക്സണ്‍ മുതല്‍ സോണറ്റ് വരെ; താങ്ങാവുന്ന വില, സുരക്ഷിതത്വം, സൗകര്യം, ഉറപ്പുള്ള ബോഡി;  10 ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് കോംപാക്‌ട് എസ്യുവികള്‍

നെക്സണ്‍ മുതല്‍ സോണറ്റ് വരെ; താങ്ങാവുന്ന വില, സുരക്ഷിതത്വം, സൗകര്യം, ഉറപ്പുള്ള ബോഡി; 10 ലക്ഷത്തില്‍ താഴെ വിലയുള്ള അഞ്ച് കോംപാക്‌ട് എസ്യുവികള്‍

Spread the love

സ്വന്തം ലേഖകൻ

ഇന്ത്യന്‍ വിപണിയില്‍ വന്‍ ഡിമാന്റാണ് കോംപാക്റ്റ് എസ്‌യുവികള്‍ക്കുള്ളത്. താങ്ങാവുന്ന വില, സുരക്ഷിതത്വം, സൗകര്യം, ഉറപ്പുള്ള ബോഡി, മറ്റ് ആനുകൂല്യങ്ങള്‍ എന്നീ സവിശേഷതകളും കോപാംക്റ്റ് എസ്‌യുവികള്‍ളുടെ ഈ ഡിമാന്‍ഡിന് കാരണമാവുന്നു.

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, റ്റാറ്റ നെക്‌സണ്‍, നിസാന്‍ മാഗ്‌നറ്റ്, കിയ സോനറ്റ്,ഹ്യുണ്‍ഡായി വെന്യൂ, റെനോള്‍റ്റ് കിഗര്‍ തുടങ്ങിയ ഇന്ത്യയിലെ ഭൂരിഭാഗം വാഹന നിര്‍മ്മാതാക്കളും എസ്‌യുവി സെഗ്മെന്റ് ഓഫര്‍ ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാറ്റ നെക്‌സണ്‍

1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ജ് ചെയ്ത പെട്രോള്‍ എന്‍ജിനുകളില്‍ ടാറ്റ നെക്‌സണ്‍ കോംപാക്റ്റ് എസ്‌യുവികള്‍ ലഭ്യമാണ്. ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത് സിക്‌സ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സിലാണ്. എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നത് 120 പി എസ് ശക്തിയിലും 170 എന്‍ എം ടോര്‍കിലുമാണ്. എസ്‌യുവി ആറ് സ്പീഡ് എഎംടി ലഭ്യമാകുന്ന ഡീസല്‍ എന്‍ജിനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 110 പിഎസ് ശക്തിയിലും 260 എന്‍ എം ടോര്‍കിലുമാണ് ഡീസലിന്റെ പ്രവര്‍ത്തനം. ഇലക്‌ട്രിക്, പെട്രോള്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാവുന്ന തരത്തില്‍ ലഭ്യമാകുന്ന ഇന്ത്യയിലെ ഏക കോംപാക്റ്റ് എസ്‌യുവിയാണ് നെക്‌സണ്‍. ഇന്ത്യയിലെ മികച്ച ഇലക്‌ട്രിക് കാറുകളില്‍ ഒന്ന് കൂടിയാണ് നെക്‌സണ്‍.

മഹിന്ദ്ര എക്‌സ് യുവി 300

പെട്രോളിലും ഡീസലിലും എക്‌സ് യുവിയുടെ എന്‍ജിനുകള്‍ ലഭ്യമാണ്. 1.2 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ജ് ചെയ്ത പെട്രോള്‍ എന്‍ജിനുകളില്‍ 110 ശക്തിയിലും 200 എന്‍ എം ടോര്‍കിലുമാണ് ലഭ്യമാകുന്നത്.

കിയാ സോണറ്റ്

സെല്‍റ്റോസ്, കാര്‍ണിവല്‍ എന്നിവക്ക് ശേഷം ഏറ്റവുമധികം ഓഫറുകള്‍ നല്‍കുന്നത് കിയാ സോണറ്റാണ്. 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ്, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ് പെട്രോള്‍ മോട്ടര്‍ എന്നീ 3 വ്യത്യസ്ത പവര്‍ ട്രെയിന്‍ ഓപ്ഷനുകളിലും ലഭ്യമാകുന്നൂ. 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ് പെട്രോള്‍ എന്‍ജിന്‍ 120 പിഎസ് പവര്‍ 172 എന്‍ എം ടോര്‍ക് എന്നീ യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു.

ഹ്യുണ്ടായി വെന്യൂ

കിയാ സോണറ്റുമായി സാമ്യമുള്ള ധാരാളം ഘടകങ്ങള്‍ ഹ്യുണ്ടായി വെന്യൂവിനുണ്ട്. മൂന്നു വ്യത്യസ്ത്ത തരത്തിലുള്ള എന്‍ജിനുകള്‍ ഇതിലുള്‍പ്പെടുന്നൂ. 120 പിഎസ് പവര്‍ 172 എന്‍ എം ടോര്‍ക് ടര്‍ബോ ചാര്‍ജ് പെട്രാള്‍ എന്‍ജിനാണ് ഹ്യുണ്ടായി വെന്യൂവിനുള്ളത്.

റെനോള്‍ട്ട് കിഗര്‍

നിസാന്‍ മാഗ്‌നെറ്റുമായി സാമ്യമുള്ളതാണ് റെനോള്‍ട്ട് കിഗര്‍റിന്റെ ഘടകങ്ങള്‍. 1.0 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ് പെട്രാള്‍ യൂണിറ്റലും റെനാേള്‍ട്ട് എസ് യു വി ലഭ്യമാണ്. 100 പിഎസ് ശക്തിയിലും 160 എന്‍ എം ടോര്‍കുമാണ് ടര്‍ബോ ചാര്‍ജ് പെട്രോള്‍ എന്‍ജിനുകള്‍.