ആലപ്പുഴ പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു

ആലപ്പുഴ പുന്നമടക്കായലില്‍ ഹൗസ് ബോട്ട് തൊഴിലാളി മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ: ‌ ഹൗസ് ബോട്ട് തൊഴിലാളി പുന്നമടക്കായലിൽ മുങ്ങി മരിച്ചു. നെഹ്റു ട്രോഫി വാർഡ് അനീഷ് ഭവനിൽ അനീഷ്(42) ആണു മരിച്ചത്.

അനീഷിന്റെ ചെരുപ്പുമായി വള്ളം ഒഴുകി നടന്നതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് കായൽച്ചിറ ഭാഗത്തു മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരും അഗ്നി രക്ഷാ സേനയും തിരച്ചിൽ നടത്തി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി