കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

സ്വന്തം ലേഖകൻ

അനന്ത്‌നാഗ്: കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അഷ്‌റഫ് മൗലവി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനന്ത്‌നാഗിലെ ശ്രിചന്ദ് ടോപ് ഫോറസ്റ്റ് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെ ആയിരുന്നു ഏറ്റുമുട്ടല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരിടവേളയ്ക്ക് ശേഷം ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏപ്രില്‍ 28 നായിരുന്നു ഇതിന് മുന്‍പ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരും 2022 മാര്‍ച്ച്ഏപ്രില്‍ മാസങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കെതിരായ ആക്രമണ പരമ്പരയില്‍ ഉള്‍പ്പെട്ടവരാണെന്നാണ് കശ്മീര്‍ പൊലീസ് നല്‍കിയ വിവരം.

അല്‍ ബദാര്‍ എന്ന സംഘടനയുടെ പ്രവര്‍ത്തരാണ് ഇവരെന്നാണ് വിലയിരുത്തല്‍ എന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ജമ്മു കശ്മീരിലെ സുഞ്ജ്വാന്‍ മേഖലയില്‍ ഏപ്രില്‍ 22 നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുഞ്ജ്വാന്‍ മേഖലയിലെ സൈനിക ക്യാമ്പിന് സമീപത്തായിരുന്നു ഏറ്റുമുട്ടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.