play-sharp-fill

രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ചു; ചരിത്ര വിധിയുമായി സുപ്രീം കോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതിയുടെ ചരിത്ര വിധി . ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124A ആണ് മരവിപ്പിച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലെ രാജ്യദ്രോഹകേസുകളുടെ നടപടികൾ എല്ലാം നിര്‍ത്തിവെയ്ക്കണം. പുനപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. 124 എ ദുരുപയോഗം തടയാനുള്ള മാർഗ്ഗനിർദ്ദേശം സർക്കാരിന് തയ്യാറാക്കാമെന്നും കോടതി വ്യക്തമാക്കി. നിലവിൽ ജയിലിലുള്ളവർ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. രാജ്യദ്രോഹ കേസുകളില്‍ 13000 പേര്‍ ജയിലുകളിലുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാവില്ലെന്നായിരുന്നു […]

മലപ്പുറത്ത് പതിമൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിൽ എറിഞ്ഞു; കുഞ്ഞിനെ കണ്ടെത്താനായി നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് തെരച്ചിൽ ആരംഭിച്ചു

സ്വന്തം ലേഖിക മലപ്പുറം: പതിമൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു . മലപ്പുറം പെരിന്തൽമണ്ണയ്ക്ക് അടുത്ത് ഏലംകുളം പാലത്തോളിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പുഴയിൽ വീണ കുഞ്ഞിനെ കണ്ടെത്താനായി നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കോട്ടയത്ത് നിന്ന് മോഷണം പോയ ബൈക്കിൽ യുവാവിന്റെ യാത്ര മലപ്പുറത്തേക്ക്; നാഗമ്പടത്ത് എത്തിയപ്പോൾ ട്രാഫിക് പൊലീസിൻ്റെ പരിശോധനയിൽ കുടുങ്ങി; രേഖകൾ പരിശോധിച്ചപ്പോൾ മൂന്ന് മാസം മുൻപ് കൊല്ലാട് നിന്ന് മോഷണം പോയ ബൈക്ക്; ബൈക്കും യുവാവും വെസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കൊല്ലാട് സ്വദേശിയുടെ മോഷണം പോയ ബൈക്കിൽ യുവാവിന്റെ മലപ്പുറം യാത്ര. മടക്കി വച്ച നമ്പർ പ്ലേറ്റ് കണ്ട് സംശയം തോന്നിയ കോട്ടയം ട്രാഫിക് പൊലീസ് യുവാവിനെ നാഗമ്പടത്ത് തടഞ്ഞുനിർത്തി. രേഖകൾ പരിശോധിച്ചപ്പോൾ മൂന്ന് മാസം മുൻപ് മോഷണം പോയ ബൈക്കെന്ന് കണ്ടെത്തി. ഇതോടെ ബൈക്കും, യുവാവിനേയും ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്ത് വെസ്റ്റ് പൊലീസിന് കൈമാറി. ബുധനാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം നാഗമ്പടത്ത് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്.ഐ അനീഷ് കെ.ജിയും, സീനിയർ സിവിൽ പൊലീസ് ഓഫിസർ […]

വിവാഹ വാർഷിക ദിനത്തിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു ;കോതമംഗലം കോഴിപ്പിള്ളി പുഴയിൽ കയത്തിൽപെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം

സ്വന്തം ലേഖിക കോതമംഗലം : വിവാഹ വാർഷിക ദിനത്തിൽ മൂന്നു മക്കൾക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയ പിതാവ് മുങ്ങി മരിച്ചു. ഇഞ്ചൂർ കുറുമാട്ടുകുടി അബി കെ.അലിയാർ (42) ആണ് മുങ്ങി മരിച്ചത്. കോഴിപ്പിള്ളി പുഴയിൽ കുളിക്കുന്നതിനിടെ കയത്തിൽപെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു നാടിനെ സങ്കടത്തിലാക്കിയ ദുരന്തം. മകൻ അമീറിനെ (12) ഈ സമയം പുഴയിൽ കുളിക്കാനെത്തിയ കോതമംഗലം അഗ്നിരക്ഷാസേനയിലെ സിവിൽ ഡിഫൻസ് അംഗം റെജി രക്ഷപ്പെടുത്തി. അബിയെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കയത്തിൽ മുങ്ങിത്താണു. ഇഞ്ചൂർ ചെക്ഡാമിനു സമീപം ചൊവ്വാഴ്ച രാവിലെ 11.50നാണ് സംഭവം. റെജി അറിയിച്ചതിനെ […]

സംസ്ഥാനത്ത് ഇന്നത്തെ (11-05-2022) സ്വര്‍ണ വിലയിൽ ഇടിവ്; പവന് 280 രൂപ കുറഞ്ഞ് 37,400 രൂപയിലെത്തി

കൊച്ചി: സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ വിലയിൽ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 37,400 രൂപയിലെത്തി . ഗ്രാമിന് 35 രൂപ കുറഞ്ഞ് 4675 രൂപയിലെത്തി . അരുൺസ് മരിയ ഗോൾഡ് പവന് -37,400 ഗ്രാമിന് – 4675

ജില്ലാ സ്പോട്സ് കൗൺസിൽ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്; പാലാ നഗരസഭയിൽ നിന്നുള്ളവരെ തിരഞ്ഞെടുത്തത് പ്രതിപക്ഷത്തെ അറിയിക്കാത്തതിൽ പ്രതിഷേധം; നഗരസഭയിൽ നിൽപ്പ് സമരം നടത്തി പ്രതിപക്ഷ കൗൺസിലർ വി സി പ്രിൻസ്

സ്വന്തം ലേഖകൻ പാലാ: പ്രതിപക്ഷ കൗൺസിലറായ വി സി പ്രിൻസ് നഗരസഭയിൽ നിൽപ്പ് സമരം നടത്തി. ജില്ലാ സ്പോട്സ് കൗൺസിൽ പ്രതിനിധികളായി പാലാ നഗരസഭയിൽ നിന്നും തിരഞ്ഞെടുത്തത് പ്രതിപക്ഷത്തെ അറിയിച്ചില്ലെന്ന് ആക്ഷേപം ഉന്നയിച്ചായിരുന്നു നിൽപ്പു സമരം. ഇന്നലെ വൈകിട്ട് ചേർന്ന കൗൺസിൽ യോഗത്തിൽ പ്രിൻസ് ആദ്യം തന്നെ പ്രശ്നം ഉന്നയിച്ചെങ്കിലും അജണ്ട കഴിയട്ടെ എന്ന് ചെയർമാൻ ആന്റോ ജോസ് പറഞ്ഞു. തന്റെ പ്രശ്നം അടിയന്തര പ്രശ്നമാണെന്നും ചർച്ച ചെയ്യാൻ കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ചു താൻ കൗൺസിലിൽ നിന്ന് പ്രതിഷേധിക്കുകയാണെന്നും പ്രിൻസ് അറിയിച്ചു. എന്നാൽ അജണ്ട എല്ലാം […]

പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങവെ കാല്‍വഴുതി ട്രെയിനിനടിയില്‍ വീണു; ഗുരുതര പരിക്കേറ്റ പതിനെട്ടുകാരിയുടെ കാലുകള്‍ മുറിച്ചുമാറ്റി

സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങവെ കാല്‍വഴുതി ട്രെയിനിനടിയില്‍ വീണ് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയുടെ കാലുകള്‍ മുറിച്ചുമാറ്റി. തൃശ്ശൂര്‍ സ്വദേശി രാധികയ്ക്കാണ് (18) ട്രെയിനിനടിയില്‍പ്പെട്ട് കാലുകള്‍ നഷ്ടമായത്. നെയ്യാറ്റിന്‍കര കോട്ടമുകളിലെ ബന്ധുവീട്ടിലെ ജന്മദിനാഘോഷം കഴിഞ്ഞ് തിരികെ തൃശ്ശൂരിലേക്ക് പോകാനായി നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി 11.30ന് ചെന്നൈ ഗുരുവായൂര്‍ ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവേയാണ് പെണ്‍കുട്ടി കാല്‍വഴുതി ട്രെയിനിനടിയില്‍ വീണത്. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച്‌ നെയ്യാറ്റിന്‍കര ഫയര്‍സ്റ്റേഷനില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍ വി.എസ്.സുജനും,ഫയര്‍ ആന്‍ഡ് […]

കരയാത്ത ഗൗരീ, തളരാത്ത ഗൗരീ.. കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..; കേരളത്തിന്റെ വിപ്ലവ നായിക കെ.ആര്‍.ഗൗരിയമ്മ വിടവാങ്ങിയിട്ട് ഒരാണ്ട്

സ്വന്തം ലേഖിക കൊച്ചി :കേരളത്തിന്റെ വിപ്ലവ നായിക കെ.ആര്‍.ഗൗരിയമ്മ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഒരിക്കലും തലകുനിക്കാത്ത ആത്മബലത്തിന്റെ കൂടി പേരാണ് കെ.ആര്‍.ഗൗരിയമ്മ. ശാസിച്ചും സ്‌നേഹിച്ചും ദശാബ്ദങ്ങള്‍ കേരള രാഷ്ട്രീയത്തിന്റെ പൂമുഖത്തുണ്ടായിരുന്ന വിപ്ലവ നേതാവിന്റെ ഓര്‍മ്മകളിലേക്ക്. കരയാത്ത ഗൗരീ, തളരാത്ത ഗൗരീ കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ.. ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു… നെറിവറ്റ ലോകം കനിവറ്റ കാലം പടകാളിയമ്മേ കരയിച്ചു നിന്നെ ഫലിതത്തിനിന്നും തിരുമേനി നല്ലൂ കലഹത്തിനെന്നും അടിയാത്തി പോരും. ഗുരുവാക്യമെല്ലാം ലഘുവാക്യമായി ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ […]

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പണ്ഡിറ്റ് സുഖ് റാം അന്തരിച്ചു

സ്വന്തം ലേഖകൻ ഷിംല: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പണ്ഡിറ്റ് സുഖ് റാം (94) അന്തരിച്ചു. മേയ് ഏഴ് മുതല്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് നേതാവും സുഖ് റാമിന്റെ ചെറുമകനുമായ ആശ്രയ് ശര്‍മ്മ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. മുത്തച്ഛനു‌മൊത്തുള്ള ബാല്യകാല ചിത്രവും ശര്‍മ്മ പങ്കുവച്ചിട്ടുണ്ട്. മേയ് നാലിന് മണാലിയില്‍ വച്ച്‌ മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് സുഖ് റാമിനെ മാണ്ഡിയിലെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇവിടെ നിന്ന് വ്യോമമാര്‍ഗം […]

കെ വി തോമസിനെ പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയിൽ കല്യാണമല്ല നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സ്വന്തം ലേഖിക കൊച്ചി :കെ വി തോമസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയിൽ കല്യാണം നടക്കുന്നില്ലെന്ന് വി ഡി സതീശൻ വിമർശിച്ചു. വിഷയത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന് കെ വി തോമസ് നേരത്തെ വ്യകത്മാക്കിയിരുന്നു. നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമയുമായി നല്ല ബന്ധമാണുള്ളത്. പക്ഷേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തനിന് ശേഷം സംസാരിച്ചിട്ടില്ല. തന്‍റെ നിലപാട് ഇന്ന് പറയുമെന്നും കെ വി തോമസ് പറഞ്ഞു. ഇന്ന് രാവിലെ […]