മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പണ്ഡിറ്റ് സുഖ് റാം അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പണ്ഡിറ്റ് സുഖ് റാം അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

ഷിംല: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പണ്ഡിറ്റ് സുഖ് റാം (94) അന്തരിച്ചു.

മേയ് ഏഴ് മുതല്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു.
ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് നേതാവും സുഖ് റാമിന്റെ ചെറുമകനുമായ ആശ്രയ് ശര്‍മ്മ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തച്ഛനു‌മൊത്തുള്ള ബാല്യകാല ചിത്രവും ശര്‍മ്മ പങ്കുവച്ചിട്ടുണ്ട്.
മേയ് നാലിന് മണാലിയില്‍ വച്ച്‌ മസ്തിഷ്കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് സുഖ് റാമിനെ മാണ്ഡിയിലെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇവിടെ നിന്ന് വ്യോമമാര്‍ഗം ഡല്‍ഹിയിലെ എയിംസിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകുകയായിരുന്നു.

മേയ് ഏഴിന്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ ഇടപെട്ടാണ് സുഖ് റാമിനെ ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നതിനായുള്ള ഹെലികോപ്റ്റര്‍ എത്തിച്ചത്.

1993 മുതല്‍ 1996 വരെ സ്വതന്ത്ര ചുമതലയുള്ള ആഭ്യന്തര സഹമന്ത്രിയായിരുന്നു സുഖ് റാം. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. അഞ്ച് തവണ നിയമസഭാ തിരഞ്ഞെടുപ്പിലും മൂന്ന് തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു.