play-sharp-fill

നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷനോട് സഹതാപമെന്ന് കോടതി; ദിലീപിന്റെ ഹര്‍ജി ഈ മാസം 19ന് വീണ്ടും പരിഗണിക്കും

സ്വന്തം ലേഖിക കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം തുടരും. കേസ് ഈ മാസം 19ന് വിചാരണ കോടതി വീണ്ടും പരിഗണിക്കും. ഇന്ന് കേസ് പരിഗണിക്കുന്ന വേളയില്‍ പ്രോസിക്യൂഷന് നേരെ രൂക്ഷവിമര്‍ശനങ്ങളാണ് കോടതി ഉയര്‍ത്തിയത്. പ്രോസിക്യൂഷനോട് സഹതാപമുണ്ടെന്നുള്‍പ്പെടെ വിചാരണ കോടതി ഇന്ന് പറഞ്ഞു. കോടതിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും പ്രോസിക്യൂഷന് കോടതി താക്കീത് നല്‍കി. കേസില്‍ വ്യക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ലെന്ന് വിചാരണാ കോടതി വിമര്‍ശിച്ചു. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകള്‍ എന്തുണ്ടെന്ന് കോടതി ചോദിച്ചു. നിഗമനങ്ങളുടെ മാത്രം […]

ലോങ്ങ് റേഞ്ചുമായി നെക്സോൺ ഇ.വി മാക്സ്; ഇലക്ട്രിക്ക് കാറുകളിൽ ഇനി ഇവൻ രാജാവ്; ഒറ്റ ചാർജിൽ 437 കിലോമീറ്റർ

സ്വന്തം ലേഖകൻ ഇ.വി ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന നെക്സോൺ ഇ.വി ലോങ്ങ് റേഞ്ച് പുറത്തിറക്കി ടാറ്റാ മോട്ടോഴ്സ്. നെക്സോൺ ഇ.വി മാക്സ് എന്ന മോഡലിന് ഇന്ത്യയിലെ എക്സ്ഷോറൂം വില 17.74 രൂപയാണ്. 30.2 kWh പതിപ്പിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് പരിഷ്ക്കാരങ്ങളുമായിട്ടാണ് ടാറ്റ പുതിയ മോ‍ഡലിറക്കിയിരിക്കുന്നത്. പുതിയ മോഡലിന് XZ+ വേരിയന്റിന് 17.74 ലക്ഷം രൂപയും 7.2 kW ചാർജുള്ള XZ+ പതിപ്പിന് 18.24 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്. 40.5 kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ആണ് വാഹനത്തിന്റെ പ്രധാന […]

25 മണിക്കൂറോളം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായില്ല; തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു

സ്വന്തം ലേഖകൻ കൊല്ലം: മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. മുട്ടക്കാവ് സ്വദേശി സുധീറാണ് കൊല്ലം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം കിണറ്റില്‍ റിംഗ് ഇറക്കുന്നതിനിടെയാണ് സുധീര്‍ അപകടത്തില്‍പ്പെട്ടത്. റിംഗ് ഇറക്കുന്നതിനിടെ അപകടസാദ്ധ്യത മുന്നില്‍ക്കണ്ട് കിണറിനുള്ളില്‍നിന്ന് പെട്ടെന്ന് മുകളിലേക്ക് കയറുന്നതിനിടയിലാണ് സുധീറിന്റെ ചുമലിലേക്ക് തൊടി ഇടിഞ്ഞുവീണത്. പിന്നാലെ മണ്ണ് താഴേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. രാത്രിയില്‍ കനത്ത മഴയായിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. ആദ്യം വലിയ ജെ.സി.ബി. ഉപയോഗിച്ച്‌ കിണറിന്റെ […]

ഇന്നത്തെ (12-05-2022) കാരുണ്യാ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം

1st Prize – ₹80,00,000/- PF 157578 Consolation Prize – ₹8,000/- PA 157578 PB 157578 PC 157578 PD 157578 PE 157578 PG 157578 PH 157578 PJ 157578 PK 157578 PL 157578 PM 157578 2nd Prize – ₹10,00,000/- PD 584896 3rd Prize – ₹1,00,000/- PA 786028 PB 941325 PC 500247 PD 597137 PE 730441 PF 864294 PG 694239 PH 872879 PJ 730319 […]

കട ബാധ്യത, വീട് ജപ്തി ചെയ്യാന്‍ നീക്കം ;പൂതാടിയിൽ അഭിഭാഷകൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖിക വയനാട്: കട ബാധ്യത മൂലം വയനാട് പൂതാടിയിൽ അഭിഭാഷകൻ ജീവനൊടുക്കി. മുൻ അസി. പബ്ലിക് പ്രോസിക്യൂട്ടർ ഇരുളം മുണ്ടാട്ട് ചുണ്ടയിൽ ടോമിയാണ് വീട്ടിനുളളിൽ തൂങ്ങി മരിച്ചത്. പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 10 വർഷം മുമ്പ് 12 ലക്ഷത്തോളം രൂപ ടോമി വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപ തിരിച്ചടക്കണമായിരുന്നു. ലോൺ അടവ് മുടങ്ങിയതിനാൽ കഴിഞ്ഞ ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം […]

മുണ്ടക്കയത്ത് പാറമടയിൽ വീണ് വണ്ടൻപതാൽ സ്വദേശി മരിച്ചു

സ്വന്തം ലേഖകൻ മുണ്ടക്കയം: മുണ്ടക്കയത്ത് പാറമടയിൽ ജോലിക്കാരൻ വീണു മരിച്ചു. വണ്ടൻപതാൽ, മറ്റത്തിനാനിക്കൽ, എം.ഡി .മാത്യു (മോഡേൺ രാജു – 65) ആണ് മരിച്ചത് കല്ലേപ്പാലത്തിനു സമീപം പ്രവർത്തിക്കുന്ന കരിപ്പാപറമ്പിൽ പാറമടയിലാണ് അപകടമുണ്ടായത് .മൃതദേഹം മുപ്പത്തിയഞ്ചാം മൈൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട;വയറ്റില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന രണ്ടര കോടിയിലേറെ രൂപയുടെ മയക്കുമരുന്നുമായി ഉഗാണ്ട സ്വദേശിനി പിടിയില്‍

സ്വന്തം ലേഖിക കോയമ്പത്തൂർ :കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. വയറ്റില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന രണ്ടര കോടിയിലേറെ രൂപയുടെ മയക്കുമരുന്നുമായി ഉഗാണ്ട സ്വദേശിനി പിടിയിലായി. എയര്‍ അറേബ്യ വിമാനത്തിലെത്തിയ ഉഗാണ്ട സ്വദേശി സാന്ദ്രനന്റെസ്റ്റയാണ് പിടിയിലായത് കഴിഞ്ഞ മെയ് ആറിന് കോയമ്പത്തൂരില്‍ വിമാനം ഇറങ്ങിയ യുവതിയെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്സ്‌റേ പരിശോധനയില്‍ വയറ്റില്‍ ഗുളികരൂപത്തില്‍ മയക്കുമരുന്ന് ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ നാലുദിവസം പരിശോധിച്ചാണ് വയറ്റില്‍നിന്ന് 81 ഗുളികകള്‍ കണ്ടെത്തിയത്. ഗുളിക രൂപത്തില്‍ ഒളിപ്പിച്ച […]

കോട്ടയം അയർക്കുന്നത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത; കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷമാണ് യുവാവ് തൂങ്ങി മരിച്ചത്

സ്വന്തം ലേഖകൻ കോട്ടയം: അയർക്കുന്നം അമയന്നൂരിന് സമീപം ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷമാണ് ഭർത്താവ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി വരെ മൊബൈലിൽ സുധീഷ് ലൈവായിരുന്നു. അതിന് ശേഷം സുധീഷിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. വീട്ടിൽ അനക്കമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികളും പഞ്ചായത്ത് മെമ്പർ അടക്കമുള്ളവരും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴുത്തില്‍ ഷാള്‍ […]

അജ്മൽബിസ്മിയിൽ തകർപ്പൻ ഓഫറുകളുമായി പെർഫെക്റ്റ് സമ്മർ ഷോപ്പിംഗ് ഡീൽസ്; എയർ കണ്ടീഷണറുകൾക്ക് 50% വിലക്കുറവ്; ലാപ്ടോപ്പുകൾക്കും, സ്മാർട്ട് ഫോണിനുമൊപ്പം 5000 രൂപ വരെ വിലയുള്ള ആക്സസറികൾ സമ്മാനം

സ്വന്തം ലേഖിക എറണാകുളം:സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയുടെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിൽ അത്യാകർഷകമായ ഓഫറുകളുമായി പെർഫെക്റ്റ് സമ്മർ ഷോപ്പിംഗ് ഡീൽസ് .ആരെയും ആകർഷിക്കുന്ന ഓഫറുകളോടെ ഈ അവധിക്കാലം വിലക്കുറവിന്റെ ആഘോഷമാക്കി മാറ്റുവാൻ ഒരുങ്ങുകയാണ് അജ്മൽബിസ്മി. 22990 വിലയിൽ തുടങ്ങുന്ന എയർ കണ്ടീഷണറുകളുടെ വളരെ വിപുലമായ ശേഖരം തന്നെ അജ്‌മൽബിസ്മി ഷോറൂമുകൾ ഒരുക്കിയിട്ടുണ്ട് . തെരെഞ്ഞെടുത്ത എ.സി പർച്ചെയിസുകൾക്കൊപ്പം 2750 രൂപ വിലയുള്ള സ്റ്റെബിലൈസർ സൗജന്യമായി ലഭിക്കുന്നു.അതോടൊപ്പം എയർ കണ്ടീഷണറുകൾക്ക്50% വരെ വിലക്കുറവുമുണ്ട് . എൽജി,സാംസങ് ,വോൾട്ടാസ്,ബ്ലൂസ്റ്റാർ , ഗോദ്‌റെജ്‌, ഡൈകിന് , […]

കോട്ടയം നാഗമ്പടത്ത് കൊടുംവളവിൽ എംസി റോഡ് കൈയ്യേറി ഹോട്ടലുടമയുടെ ഷെഡ്; അപകടങ്ങളിൽ നിരവധി പേർ മരണപ്പെട്ട കൊടുംവളവിലാണ് പത്തടിയോളം റോഡ് കൈയ്യേറി ഷെഡ് ഇട്ടിരിക്കുന്നത്; അപകടം മുന്നിൽ കണ്ടിട്ടും അധികൃതർ കണ്ണടയ്ക്കുന്നു; ആരേലും ചത്താലെ നടപടി എടുക്കുവെന്ന് നഗരസഭയും പൊലീസും

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടത്ത് കൊടുംവളവിൽ എം സി റോഡ് കൈയ്യേറി ഹോട്ടലുടമയുടെ ഷെഡ് ദിനംപ്രതി നിരവധി അപകടങ്ങൾ ഉണ്ടാവുകയും പലരും മരണപ്പെടുകയും ചെയ്തിട്ടുള്ള കൊടുംവളവിലാണ് പത്തടിയോളം എം സി റോഡ് കൈയ്യേറി ഷെഡ് ഇട്ടിരിക്കുന്നത്. വാഹനയാത്രക്കാർക്കും മറ്റു യാത്രക്കാർക്കും വൻ ഭീഷണിയാവുകയാണ് ഷെഡ്. എന്നാൽ അപകടം മുന്നിൽ കണ്ടിട്ടും നടപടിയെടുക്കാതെ നഗരസഭയും പൊലീസും ഒളിച്ചു കളിക്കുയാണ്. നാഗമ്പടം ടോണികോ മാർട്ടിന് മുൻപിലെ കൊടും വളവിലാണ് ഹോട്ടലുകാരുടെ ഷെഡ്. നഗരത്തിലെ ഏറ്റവും വലുതും അപകടം പിടിച്ചതുമായ വളവാണ് ഇത്. ബേക്കർ ജംഗ്ഷനിൽ നിന്ന് നാഗമ്പടത്തേക്കും, […]