കോട്ടയം അയർക്കുന്നത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത;  കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷമാണ് യുവാവ് തൂങ്ങി മരിച്ചത്

കോട്ടയം അയർക്കുന്നത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത; കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷമാണ് യുവാവ് തൂങ്ങി മരിച്ചത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അയർക്കുന്നം അമയന്നൂരിന് സമീപം ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.

ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം
കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷമാണ് ഭർത്താവ് തൂങ്ങി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രി വരെ മൊബൈലിൽ സുധീഷ് ലൈവായിരുന്നു. അതിന് ശേഷം സുധീഷിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. വീട്ടിൽ അനക്കമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികളും പഞ്ചായത്ത് മെമ്പർ അടക്കമുള്ളവരും പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് ടിന്റുവിനെ കണ്ടെത്തിയത്. മൃതദേഹം തുണികളിട്ട് മൂടിയ നിലയിലായിരുന്നു. സുധീഷിന്റെ മൃതദേഹം ഇരുകൈകളിലെയും ഞരമ്പ് മുറിച്ച്‌ തൂങ്ങിയ നിലയിലുമായിരുന്നു.

അയർക്കുന്നം പഞ്ചായത്തിലെ അമയന്നൂർ പതിമൂന്നാം വാർഡ് പതിക്കൽ വീട്ടിൽ സുധീഷ് (40) ഭാര്യ ടിന്റു (34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടിൻ്റുവിനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷമാണ് സുധീഷ് തൂങ്ങി മരിച്ചത്. വർഷങ്ങളായി വിദേശത്തായിരുന്ന സുദീഷ് ഒന്നര മാസം മുൻപ് മാത്രമാണ് നാട്ടിലെത്തിയത്.നഴ്‌സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു. ഭാര്യയും ഭർത്താവും തമ്മിൽ കുടുംബ കലഹം പതിവായിരുന്നെന്ന് അയൽവാസികൾ പറയുന്നു.

ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇതിന് ശേഷമെ കൂടുതൽ വിവരങ്ങൾ വ്യക്തമാകു.