വിനോദ സഞ്ചരികളുടെ പറുദീസയായ മുന്നാറിൽ ഫ്‌ളവര്‍ ഷോ : മെയ് 1 മുതല്‍ 10 വരെ മൂന്നാര്‍ ഗവണ്‍മെന്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിൽ നടക്കും

സ്വന്തം ലേഖകൻ മൂന്നാർ: വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തൃതല പഞ്ചായത്തുകളുടെയും ഹോട്ടല്‍ സംഘടനകളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മൂന്നാര്‍ ഫ്‌ളവര്‍ ഷോ 2022 മെയ് 1 മുതല്‍ 10 വരെ സംഘടിപ്പിക്കുന്നു. മൂന്നാര്‍ ഗവണ്‍മെന്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് സഞ്ചാരികള്‍ക്കായി ഇത് ഒരുക്കിയിരിക്കുന്നത്. മെയ് ഒന്നിന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. മൂന്നാറിലെ തനത് പൂക്കള്‍ക്കൊപ്പം വിദേശയിനം പൂക്കളും മേളയ്ക്കായി […]

ആം ആദ്മി പാർട്ടി കോട്ടയം മണ്ഡലം കൺവൻഷനും അംഗത്വ വിതരണവും നടന്നു

സ്വന്തം ലേഖകൻ കോട്ടയം: ആം ആദ്മി പാർട്ടി കോട്ടയം നിയോജകമണ്ഡലം കൺവെൻഷനും അംഗത്വ വിതരണവും നടന്നു. കോട്ടയം ഐ എം എ ഹാളിൽ നടന്ന യോഗം പാർട്ടി സംസ്ഥാന കൺവീനർ പി.സി സിറിയക് ഐ എ എസ് ഉദ്ഘാടനം ചെയ്തു. മാറിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ ആം ആദ്മി പാർട്ടി കേരളത്തിൽ അതിവേഗം ശക്തിയാർജ്ജിക്കുന്നതായി പി സി സിറിയക് പ്രസ്താവിച്ചു. കോട്ടയം നിയോജക മണ്ഡലം കൺവീനർ അഡ്വക്കറ്റ് സന്തോഷ് കണ്ടംചിറ അധ്യക്ഷത വഹിച്ചു. കേന്ദ്ര നിരീക്ഷകൻ അജയ്രാജ് മുഖ്യപ്രഭാഷണം നടത്തി. ജോസ് കീച്ചേരി, ബിനോയി […]

കേരളത്തില്‍ നിന്നുമുള്ള മികച്ച ബോക്‌സിങ് താരങ്ങള്‍ക്ക് തന്റെ അക്കാഡമിയില്‍ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്ത് പ്രശസ്ത ബോക്‌സിങ് താരം മേരി കോം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ നിന്നുമുള്ള മികച്ച ബോക്‌സിങ് താരങ്ങള്‍ക്ക് തന്റെ അക്കാഡമിയില്‍ സൗജന്യ പരിശീലനം വാഗ്ദാനം ചെയ്തു പ്രശസ്ത ബോക്‌സിങ് താരം മേരി കോം. കേരള ഒളിമ്ബിക് അസോസിയേഷന്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒട്ടനവധി ബോക്‌സിങ് താരങ്ങളെ കേരളം സംഭാവന ചെയ്തിട്ടുണ്ട്. ഇന്ന് കേരളത്തില്‍ നിന്നും രാജ്യാന്തര മത്സരത്തിന് പ്രാപ്തരായ ബോക്‌സിങ് താരങ്ങള്‍ ഒന്നും വളര്‍ന്നു വരുന്നില്ല. കേരളത്തില്‍ നിന്നുള്ള കഴിവുറ്റ യുവ ബോക്‌സിങ് താരങ്ങള്‍ വന്നാല്‍ തന്റെ അക്കാഡമിയില്‍ സൗജന്യ പരിശീലനം നല്‍കും. ഒളിമ്ബിക് അസോസിയേഷന്‍ പോലുള്ള സംഘടനങ്ങള്‍ ഇത്തരത്തില്‍ […]

മടങ്ങിവരുന്ന പ്രവാസിമലയാളികൾ ലോകത്തിന്റെ തലച്ചോറ് ; അവരെ നാടിന് പ്രയോജനപ്പെടുത്താൻ കഴിയണം: ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : മടങ്ങിവരുന്ന പ്രവാസി മലയാളികൾ കേരളത്തിന്റെ തലച്ചോറാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അനുഭവ സമ്പത്തുമായാണ് ഈ പ്രവാസി മലയാളികൾ എത്തുന്നത്. ഈ അനുഭവ സമ്പത്ത് നാടിന് പ്രയോജനപ്പെടുത്താൻ സാധിക്കണമെന്നും അദേഹം പറഞ്ഞു. കേരള കോൺഗ്രസ്‌ (എം) രൂപീകരിച്ച പ്രവാസി കേരള കോൺഗ്രസ്‌ (എം) കേരള ഘടകത്തിന്റെ ഉദ്ഘാടനവും സംസ്ഥാന നേതൃ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. നിലവിൽ മടങ്ങിയെത്തിയിരിക്കുന്ന പ്രവാസികൾ പലർക്കും പല അനുഭവങ്ങളുണ്ട്. യുണിവേഴ്സൽ കൾച്ചർ അറിയാവുന്നവരാണ് […]

കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രകൃതിവിരുദ്ധപീഡനത്തിന് 61കാരന് ഏഴുവര്‍ഷം കഠിന തടവ്

സ്വന്തം ലേഖകൻ തൃശൂര്‍: കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. പ്രകൃതിവിരുദ്ധപീഡനത്തിന് 61കാരന് ഏഴുവര്‍ഷം കഠിന തടവ്. അഞ്ചങ്ങാടി സ്വദേശി പുത്തന്‍പുരയില്‍ കോയയെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2020 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി. ചാവക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന യു കെ ഷാജഹാന്‍ ആണ് കേസില്‍ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

കൊല്ലത്ത് പോസ്റ്റോഫീസിലേക്ക് എത്തിയ പാഴ്‌സലില്‍ ബ്രൗണ്‍ഷുഗര്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കൊല്ലം : പോസ്റ്റോഫീസിലേക്ക് എത്തിയ പാഴ്‌സലില്‍ ബ്രൗണ്‍ഷുഗര്‍. സംശയം തോന്നി പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ബ്രൗണ്‍ഷുഗര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഇന്‍ഡോറില്‍ നിന്നും ആണ് പാഴ്‌സല്‍ അയച്ചിരിക്കുന്നത്. റഫീക്ക് ജേക്കബ് മൈത്രി നഗര്‍ അമ്മന്‍നട പട്ടത്താനം എന്ന വിലാസത്തിലേക്കാണ് പാഴ്‌സല്‍ വന്നത്. പലതവണ ഈ വിലാസത്തിലേക്ക് ഇന്‍ഡോറില്‍ നിന്ന് പാഴ്‌സല്‍ വന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ പോസ്റ്റ് ഓഫീസിലെത്തി പരിശോധന നടത്തി. കൊറോണ കാലത്താണ് പാഴ്‌സല്‍ വഴി അന്യസംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തുന്നത് വര്‍ദ്ധിച്ചത്. ഇതിനായി ഇന്‍സ്റ്റ്ഗ്രാം ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് […]

ആലപ്പുഴയിൽ നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ച് ഇടിച്ച് 2 പേർക്ക് പരിക്ക്, അപകടത്തിൽ നിലംപൊത്തിയത് 8 വൈദ്യുത പോസ്റ്റുകൾ,ഒരു പ്രദേശം മുഴുവൻ വൈദ്യുതി നിലച്ചത് മണിക്കൂറുകളോളം

സ്വന്തം ലേഖിക ആലപ്പുഴ: നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ച രണ്ടു പേർക്കു പരിക്കേറ്റു. അപകടത്തെ തുടർന്ന് എട്ടു വൈദ്യുത പോസ്റ്റ് നിലം പൊത്തി. ഇതോടെ മണിക്കൂറുകളോളം ഒരു പ്രദേശം മുഴുവൻ വൈദ്യുതി നിലച്ചു. പുന്നപ്ര അറവുകാടിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. കൊല്ലത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച ശേഷം പോളിടെക്നിക്കിന്റെ മതിലിൽ ഇടിച്ചു നിന്നത്. അപകടത്തിൽ ലോറി ഡ്രൈവർ കണ്ണൂർ കതിരൂർ സ്വദേശി ജിൻസൺ ടോൺ( 31), കണ്ണൂർ മന്നാരിക്കുഴി പാലം സോണി (38) എന്നിവർക്കാണ് പരിക്ക് പറ്റിയത്. […]

മുസ്ലിം വിരുദ്ധവും വര്‍ഗീയവുമായ പരാമര്‍ശം; കടുത്ത വിമര്‍ശനം നേരിട്ട് പി സി ജോര്‍ജ് ; ‘കൈകൂപ്പി’ മകന്‍ ഷോണ്‍ ജോര്‍ജ്

സ്വന്തം ലേഖകൻ പൂഞ്ഞാര്‍: മുസ്ലിം വിരുദ്ധവും വര്‍ഗീയവുമായ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജ് കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് മകന്‍ ഷോണ്‍ ജോര്‍ജിന്‍റെ പ്രതികരണമാണ്. ഫെയ്സ്ബുക്കില്‍ ‘കൈകൂപ്പുന്ന’ ഇമോജിയാണ് ഷോണ്‍ ജോര്‍ജ് പങ്കുവെച്ചിരിക്കുന്നത്. പിതാവായ പി സി ജോര്‍ജിന്‍റെ പരാമര്‍ശങ്ങളില്‍ മനം മടുത്താണോ ഇത്തരമൊരു പ്രതികരണം നടത്തിയതെന്നാണ് പലരും ഈ പോസ്റ്റിനോട് പ്രതികരിക്കുന്നത്. അതേസമയം, പി സി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് യുവ നേതാക്കള്‍ ഉയര്‍ത്തിയത്. ഷാഫി പറമ്പില്‍, വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ […]

ഹിതപരിശോധന പൂര്‍ത്തിയായി; ‘കെഎസ്‌ഇബിയില്‍ ഇനി അംഗീകാരമുള്ള യൂണിയന്‍ സിഐടിയു മാത്രം’

സ്വന്തം ലേഖകൻ കൊച്ചി: കെഎസ്‌ഇബിയില്‍ നടന്ന ഹിതപരിശോധനയില്‍ അംഗീകാരം സിഐടിയു യൂണിയന് മാത്രം. മത്സരിച്ച മറ്റ് ആറ് യൂണിയനുകള്‍ക്കും അംഗീകാരം കിട്ടാനാവശ്യമായ 15 ശതമാനം വോട്ട് നേടാനായില്ല. വന്‍ വിജയമാണ് ഹിതപരിശോധനയില്‍ വര്‍ക്കേസ് അസോസിയേഷന്‍ സിഐടിയു സ്വന്തമാക്കിയത്. 53 ശതമാനത്തില്‍ അധികം വോട്ട് സിഐടിയു നേടി. ഇതോടെ കെഎസ്‌ഇബിയില്‍ ഇനി അംഗീകാരമുള്ള യൂണിയന്‍ സിഐടിയു മാത്രമായിരിക്കും. ഐഎന്‍ടിയുസി അടക്കം ഏഴ് യൂണിയനുകള്‍ മത്സരിച്ചതില്‍ സിഐടിയുവിന് മാത്രമാണ് അംഗീകാരം. എഐടിയുസിയുടെ അംഗീകാരം നഷ്ടമായി. ഇതിന് മുൻപ് 2015 ലാണ് ഹിത പരിശോധന നടന്നത്. സിഐടിയു, യുഡിഎഫ് […]

മദ്ധ്യവയസ്കനെ സ്ക്രൂഡ്രൈവർ ഉപയോ​ഗിച്ച് കുത്തിക്കൊന്നു; കരമന നെടുങ്കാട് സ്വദേശിയാണ് കൊല്ലപ്പെട്ടത്

സ്വന്തം ലേഖിക തിരുവനന്തപുരം : മദ്ധ്യവയസ്കനെ സ്ക്രൂഡ്രൈവർ ഉപയോ​ഗിച്ച് കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരത്താണ് സംഭവം. കരമന നെടുങ്കാട് സ്വദേശി ബോസാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി വിക്രമനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.