കൊല്ലത്ത് പോസ്റ്റോഫീസിലേക്ക് എത്തിയ പാഴ്‌സലില്‍ ബ്രൗണ്‍ഷുഗര്‍;  അന്വേഷണം ആരംഭിച്ച് പൊലീസ്

കൊല്ലത്ത് പോസ്റ്റോഫീസിലേക്ക് എത്തിയ പാഴ്‌സലില്‍ ബ്രൗണ്‍ഷുഗര്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

കൊല്ലം : പോസ്റ്റോഫീസിലേക്ക് എത്തിയ പാഴ്‌സലില്‍ ബ്രൗണ്‍ഷുഗര്‍. സംശയം തോന്നി പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ബ്രൗണ്‍ഷുഗര്‍ ആണെന്ന് തിരിച്ചറിഞ്ഞത്.

ഇന്‍ഡോറില്‍ നിന്നും ആണ് പാഴ്‌സല്‍ അയച്ചിരിക്കുന്നത്. റഫീക്ക് ജേക്കബ് മൈത്രി നഗര്‍ അമ്മന്‍നട പട്ടത്താനം എന്ന വിലാസത്തിലേക്കാണ് പാഴ്‌സല്‍ വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലതവണ ഈ വിലാസത്തിലേക്ക് ഇന്‍ഡോറില്‍ നിന്ന് പാഴ്‌സല്‍ വന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ പോസ്റ്റ് ഓഫീസിലെത്തി പരിശോധന നടത്തി.

കൊറോണ കാലത്താണ് പാഴ്‌സല്‍ വഴി അന്യസംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തുന്നത് വര്‍ദ്ധിച്ചത്. ഇതിനായി ഇന്‍സ്റ്റ്ഗ്രാം ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

ആവശ്യമുളള മയക്കുമരുന്നിന്റെ പേര് അയച്ചുകൊടുത്താല്‍ നിശ്ചിത ദിവസത്തിനുള്ളില്‍ ഇവര്‍ പറഞ്ഞ മേല്‍വിലാസത്തിലേക്ക് അയയ്‌ക്കും.

സൈബറിടങ്ങള്‍ വഴി മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണം കൂടിയാണ് പാഴ്‌സല്‍ വഴി ഇത് അയയ്‌ക്കുന്ന സംഭവം. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ കണ്ടെത്തിയിരുന്നു.