ഹിതപരിശോധന പൂര്‍ത്തിയായി; ‘കെഎസ്‌ഇബിയില്‍ ഇനി അംഗീകാരമുള്ള യൂണിയന്‍ സിഐടിയു മാത്രം’

ഹിതപരിശോധന പൂര്‍ത്തിയായി; ‘കെഎസ്‌ഇബിയില്‍ ഇനി അംഗീകാരമുള്ള യൂണിയന്‍ സിഐടിയു മാത്രം’

സ്വന്തം ലേഖകൻ

കൊച്ചി: കെഎസ്‌ഇബിയില്‍ നടന്ന ഹിതപരിശോധനയില്‍ അംഗീകാരം സിഐടിയു യൂണിയന് മാത്രം.

മത്സരിച്ച മറ്റ് ആറ് യൂണിയനുകള്‍ക്കും അംഗീകാരം കിട്ടാനാവശ്യമായ 15 ശതമാനം വോട്ട് നേടാനായില്ല. വന്‍ വിജയമാണ് ഹിതപരിശോധനയില്‍ വര്‍ക്കേസ് അസോസിയേഷന്‍ സിഐടിയു സ്വന്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

53 ശതമാനത്തില്‍ അധികം വോട്ട് സിഐടിയു നേടി. ഇതോടെ കെഎസ്‌ഇബിയില്‍ ഇനി അംഗീകാരമുള്ള യൂണിയന്‍ സിഐടിയു മാത്രമായിരിക്കും. ഐഎന്‍ടിയുസി അടക്കം ഏഴ് യൂണിയനുകള്‍ മത്സരിച്ചതില്‍ സിഐടിയുവിന് മാത്രമാണ് അംഗീകാരം.

എഐടിയുസിയുടെ അംഗീകാരം നഷ്ടമായി. ഇതിന് മുൻപ് 2015 ലാണ് ഹിത പരിശോധന നടന്നത്. സിഐടിയു, യുഡിഎഫ് സംഘടനകളുടെ മുന്നണി, ഏഐടിയുസി യൂണിയനുകളാണ് അന്ന് അംഗീകാരം നേടിയത്.