ചിങ്ങവനത്തെ വേസ്റ്റ് ഓയിൽ വ്യാപാരി എൻ കെ കുറിയാക്കോസ് നിര്യാതനായി

ചിങ്ങവനം: മുപ്പത്തഞ്ച് വർഷമായി ചിങ്ങവനത്ത് വേസ്റ്റ് ഓയിൽ വ്യാപാരം നടത്തിവന്നിരുന്ന മാട്ടി ട്രേഡേഴ്‌സ് ഉടമ നന്ദ്യാട്ട് എൻ.കെ കുറിയാക്കോസ് (73) നിര്യാതനായി. ഭാര്യ: പന്നിമറ്റം പനയപ്പള്ളിൽ സൂസമ്മ കുറിയാക്കോസ് . മക്കൾ: കൊച്ചുമോൻ , കൊച്ചുമോൾ , മാട്ടി എൻ കുര്യൻ ജയൻ എൻ കുര്യൻ മരുമക്കൾ : ഇറഞ്ഞാൽ ആശാരി മുറിയിൽ കൊച്ചുമോൻ , തിരുവൻവണ്ടൂർ വാലു പറമ്പിൽ മഞ്ജു. വൈക്കം പള്ളിപ്പറമ്പിൽ മേഴ്‌സി വർഗീസ് (ഇറ്റലി) . സംസ്‌ക്കാരം സെപ്റ്റംബർ ഒന്ന് ബുധനാഴ്ച 10.30 ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 11.30 […]

കോട്ടയം ജില്ലയില്‍ 1938 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.16 ശതമാനം; 1428 പേര്‍ രോഗമുക്തരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1938 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1924 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 10110 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 19.16 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 867 പുരുഷന്‍മാരും 795 സ്ത്രീകളും 276 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 323 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1428 പേര്‍ രോഗമുക്തരായി. 11688 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 257214 പേര്‍ കോവിഡ് ബാധിതരായി. 242535 പേര്‍ രോഗമുക്തി […]

വല്ലഭശ്ശേരി ഡോക്ടർ ഗംഗാധരൻ നിര്യാതനായി

മൂലേടം /പുതുപ്പള്ളി: ശിവഗിരി തീർത്ഥാടന ഉപജ്ഞാതാക്കളിൽ ഒരാളായ യശ:ശരീരനായ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരുടെയും, ചേരിക്കൽ കുഞ്ഞിപ്പിള്ളഅമ്മയുടെയും ഇളയമകൻ വല്ലഭശ്ശേരി ഡോക്ടർ ഗംഗാധരൻ (86) നിര്യാതനായി. സംസ്‌കാരം സെപ്റ്റംബർ ഒന്ന് ബുധനാഴ്ച പകൽ 11മണിക്ക് പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട്ടിലുള്ള മകന്റെ വസതിയിൽ. പരേതൻ. ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം, മംഗലം, പാലക്കാട് ഡോക്ടറായും കാര്യദർശിയായും, കോട്ടയം മൂലേടം, ചിങ്ങവനം എന്നിവിടങ്ങളിൽ ദീർഘകാലം ആയുർവേദ ഡോക്ടർ ആയും വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യൻ ഫൌണ്ടേഷൻ ചെയർമാൻ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു. മൂലവട്ടം എസ്.എസ്.ഡി.പി ശാഖായോഗം മുൻ പ്രസിഡന്റും സീനിയർ സിറ്റിസൺ […]

സമസ്തക്ക് ഇപ്പോഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍; കമ്മ്യൂണിസത്തിനെതിരെ സമസ്ത നടത്താൻ തീരുമാനിച്ച ലൈറ്റ് ഓഫ് മിഹ്റാബ് ക്യാമ്പയിനെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ

സ്വന്തം ലേഖകൻ കണ്ണൂർ: കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിന്‍ നടത്താനുള്ള സമസ്ത തീരുമാനത്തെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ഷാജര്‍. കമ്മ്യൂണിസത്തിനെതിരെ മൂന്നു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ നടത്താനാണ് സമസ്ത തീരുമാനിച്ചിരിക്കുന്നത്. ‘ലൈറ്റ് ഓഫ് മിഹ്‌റാബ്’ എന്ന് പേരിട്ട് നടത്തുന്ന ക്യാമ്പയിനിൽ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്ന യുക്തിവാദികളും നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകളും ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്. സമസ്തയ്ക്ക് ഇപ്പൊഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എന്നും കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കള്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമെന്ന് കരുതട്ടെയെന്നും ഷാജര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ […]

അച്ഛനെ കൊലപ്പെടുത്തിയ കേസ്; മകളും കാമുകനുമടക്കം മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി; നാല് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതിവിധി

സ്വന്തം ലേഖകന്‍ ആലപ്പുഴ: ചാരുംമൂട് സ്വദേശി ശശിധര പണിക്കരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ച് കോടതി. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. കൃഷ്ണപുരം സ്വദേശി റിയാസ്, കാമുകി ശ്രീജമോള്‍, സുഹൃത്ത് നൂറനാട് സ്വദേശി രതീഷ് എന്നിവരാണ് പ്രതികള്‍. ശ്രീജമോളുടെ പിതാവാണ് ശശിധര പണിക്കര്‍. 2013 ഫെബ്രുവരി 23 നാണ് കേസിനാസ്പദമായ സംഭവം. റിയാസും ശ്രീജമോളും പ്രണയത്തിലായിരുന്നു. റിയാസ് ജോലി തേടി വിദേശത്ത് പോയപ്പോള്‍ ശ്രീജമോള്‍ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും റിയാസുമായി ബന്ധം തുടരുന്നത് മനസ്സിലാക്കി […]

കോട്ടയത്തെ ആകാശപ്പാത; പദ്ധതിയുടെ നിര്‍വ്വഹണ തടസ്സങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു

സ്വന്തം ലേഖകന്‍ കോട്ടയം: നഗരത്തിലെ ആകാശപ്പാത പദ്ധതിയുടെ നിര്‍വ്വഹണ തടസ്സങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിന് ബഹു. മന്ത്രിമാരായ വി.എന്‍ വാസവന്‍, ആന്റണി രാജു, കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ശാസ്ത്രി റോഡിലൂടെ കയറ്റംകയറി എത്തിയ കണ്ടെയ്‌നര്‍ ലോറി കഴിഞ്ഞ ആഴ്ച ആകാശപ്പാതയ്ക്ക് സമീപം കേബിളില്‍ തട്ടി റോഡിന് നടുവില്‍ കുടുങ്ങിയിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കേബിള്‍ ഉയര്‍ത്തി വാഹനം കടത്തിവിട്ടതോടെയാണ് ഗതാഗതക്കുരുക്ക് അയഞ്ഞത്. അക്ഷരനഗരിക്ക് ബാധ്യതയായി മാറിയിരിക്കുകയാണ് ആകാശപ്പാത. നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതില്‍ ഇതിനുള്ള പങ്ക് ചെറുതല്ല. ആകാശപ്പാതയുടെ […]

സ്മാർട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടരുത്; വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്മാർട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ ക്ലാസുകൾ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഈ ആഴ്ചതന്നെ കേസ് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. അപ്പോൾ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഇതുസംബന്ധിച്ച് നിലപാട് അറിയിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള ഏഴ് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മൊബൈൽ ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിനാൽ ഓൺലൈൻ പഠനത്തിന് തടസ്സം നേരിടുന്നു […]

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും; ഉദ്യോഗസ്ഥയ്ക്ക് എതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയതില്‍ പ്രതിഷേധം; കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കുടുംബത്തിന്റെ പരാതി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെയും മകളെയും പിങ്ക് പൊലീസ് പട്രോള്‍ ഉദ്യോഗസ്ഥ പരസ്യ വിതാരണ ചെയ്ത സംഭവം ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെയുള്ള നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയതില്‍ പ്രതിഷേധിച്ച്, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാവും മകളും ഇന്ന് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സംഭവം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐ ജി ഹര്‍ഷിത എട്ടല്ലൂരിയെ ചുമതലപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ചത്. പിങ്ക് പൊലീസ് […]

പരസ്യപ്രസ്ഥാവന പാരയായി; ചെന്നിത്തലക്ക് ദേശീയ ചുമതല നൽകുന്നതിൽ രാഹുൽ ഗാന്ധിക്ക് വിയോജിപ്പെന്ന് സൂചന; മാറ്റി നിർത്തരുതെന്ന് മുതിർന്ന നേതാക്കൾ; എഐ‌സിസി പുനസംഘടന ചെന്നിത്തലക്ക് നിർണായകം

സ്വന്തം ലേഖകൻ ന്യൂഡൽഹി: സംസ്ഥാനത്ത് ഡിസിസി അദ്ധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിയിൽ രാഹുൽ ഗാന്ധിയ്‌ക്ക് അതൃപ്‌തിയെന്ന് സൂചന. പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടമായ ചെന്നിത്തലയ്‌ക്ക് അർഹമായ ദേശീയ ചുമതല നൽകുമെന്ന സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു  പരസ്യപ്രസ്ഥാവന നടത്തിയ ചെന്നിത്തലക്ക് ദേശീയ ചുമതല നൽകുന്നതിലുള‌ള വിയോജിപ്പ് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. കെ.സി വേണുഗോപാൽ നിർദ്ദേശിച്ചയാളെ മാറ്റി ആലപ്പുഴയിൽ ചെന്നിത്തലയ്‌ക്ക് ഇഷ്‌ടമുള‌ളയാളെ നിയമിച്ചിട്ടും ചെന്നിത്തല പ്രതിഷേധം നടത്തിയത് രാഹുൽ ഗാന്ധിയ്‌ക്ക് നീരസമുണ്ടാക്കിയെന്നും ഒരു പ്രതിഷേധത്തിനുമില്ലെന്ന് തന്നോട് പറഞ്ഞശേഷവും ചെന്നിത്തല […]

‘എകെജി സെൻ്ററിൽ നിന്നുള്ള ഉപദേശം വേണ്ട, ഞങ്ങടെ കാര്യങ്ങൾ ഞങ്ങൾ പരിഹരിച്ചോളാം; ആലപ്പുഴയിൽ ആ പാവം ജി സുധാകരനോട് ചെയ്യുന്നത് എന്താണ്? ആത്മപരിശോധന നടത്തുന്നത് നല്ലതാണ്’; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോൺ​ഗ്രസിലെ അഭ്യന്തര പ്രശ്നങ്ങൾ തങ്ങൾ പരിഹരിക്കുമെന്നും അക്കാര്യത്തിൽ എകെജി സെൻ്ററിൽ നിന്നും നിർദേശവും മാർ​ഗനിർദേശവും നൽകേണ്ടതില്ലെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺ​ഗ്രസിലെ അഭ്യന്തര വിഷയങ്ങളിൽ കെപിസിസി പ്രസിഡൻ്റ പറയുന്നതാണ് അന്തിമ നിലപാടെന്നും അതാണ് പാർട്ടി നിലപാടെന്നും അതിനൊപ്പമാണ് താനെന്നും വിഡി സതീശൻ പറഞ്ഞു. എല്ലാ സംഘടനങ്ങൾക്കും ഒരു പൊതുച്ചട്ടക്കൂടുണ്ട് അതിനകത്ത് നിന്നു വേണം എല്ലാവരും പ്രവ‍ർത്തിക്കാൻ. അതില്ലാതെ പോകുമ്പോൾ ആണ് അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുന്നതെന്നും ഇപ്പോൾ കോൺ​ഗ്രസിലുള്ളത് ഒരു പുതിയ രീതിയാണെന്നും സതീശൻ പറഞ്ഞു. സംഘടനപരമായ ചിട്ടയോടെയാണ് […]