കണ്ണൂരിൽ ഗാർഹികപീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി ; തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്ന ശബ്ദരേഖ പുറത്ത്; ഒരാഴ്ച മുമ്പ് യുവതി നൽകിയ പരാതി ‘ഒത്തുതീർപ്പാക്കി’ വിട്ട് പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ ഗാർഹിക പീഡനത്തിൽ മനംനൊന്ത്  യുവതി ജീവനൊടുക്കി. പയ്യന്നൂർ കോറോം സ്വദേശി സുനീഷ (26)യാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് വിജീഷിൽ നിന്നും വിജീഷിന്റെ മാതാപിതാക്കളിൽ നിന്നും നിരന്തരം മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. ഉടൻ തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്ന വാട്സ് ആപ് സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. ​ഗാർഹിക പീഡനത്തെ സംബന്ധിച്ച് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല. കേസെടുക്കാതെ പയ്യന്നൂർ പൊലീസ് […]

പാരാലിമ്പിക്‌സ്: ഷൂട്ടിങിൽ സിങ്‌രാജ് അധാനക്ക് വെങ്കലം; ഇന്ത്യയുടെ എട്ടാം മെഡൽ

സ്വന്തം ലേഖകൻ ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വെങ്കല മെ‍ഡൽ. പുരുഷൻമാരുടെ (പി1) 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1 വിഭാഗത്തിൽ ഇന്ത്യയുടെ ഷൂട്ടർ സിങ്‌രാജ് അധാന വെങ്കല മെഡൽ സ്വന്തമാക്കി. പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എട്ടാം മെഡൽ ആണിത്. 216.8 പോയന്റുകളുമായാണ് സിങ്‌രാജിന്റെ നേട്ടം. യോഗ്യതാ റൗണ്ടിൽ ആറാമനായാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. ചൈനയുടെ ചാവോ യാങ് (237.9) സ്വർണം നേടിയപ്പോൾ ചൈനയുടെ തന്നെ ഹുവാങ് സിങ് (237.5) വെള്ളി മെഡൽ സ്വന്തമാക്കി. അതേസമയം […]

ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ട​ത്ത് കേസ്: രണ്ടാം പ്രതി അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ജാ​മ്യം; ​കണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കരുതെന്ന് കോടതി

സ്വന്തം ലേഖകൻ കൊ​ച്ചി: ക​രി​പ്പൂ​ർ സ്വ​ർ​ണ ക​ട​ത്ത് കേ​സി​ലെ രണ്ടാം പ്രതി അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. മൂ​ന്ന് മാ​സ​ത്തേ​ക്ക് അർജുന് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കാൻ സാധിക്കില്ല. കൂടാതെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​ന് പു​റ​മേ ര​ണ്ടു ല​ക്ഷം രൂ​പ​യും ത​തു​ല്യ​മാ​യ ഒ​രു ആ​ൾ​ജാ​മ്യ​വും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ലും ഹാ​ജ​രാ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യും മു​ൻ​നി​ർ​ത്തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജൂ​ൺ 28-നാ​ണ് അ​ർ​ജു​ൻ അ​റ​സ്റ്റി​ലാ​കു​ന്ന​ത്. പി​ന്നീ​ട് ര​ണ്ടു ത​വ​ണ ഇ​യാ​ൾ കീ​ഴ്ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ […]

ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക നൽകിയില്ല: 30 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ ട്രാവൻകൂർ സിമന്റ്‌സിൽ ജപ്തി; നടപടിയ്ക്ക് ഉത്തരവിട്ടത് ഡെപ്യൂട്ടി ലേബർ കമ്മിഷണർ

സ്വന്തം ലേഖകൻ കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ 30 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും ജപ്തി നടപടികളിലൂടെ ഈടാക്കാൻ ഡെപ്യൂട്ടി ലേബർ കമ്മിഷണറുടെ ഉത്തരവ്. 2019 ൽ സർവീസിൽ നിന്നും വിരമിച്ച ട്രാവൻകൂർ സിമന്റ്‌സിലെ ജീവനക്കാർ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തുക 30 ദിവസത്തിനകം നൽകണമെന്നും, നൽകിയില്ലെങ്കിൽ റവന്യു റിക്കവറി നടപടികളിലൂടെ തുക പിടിച്ചെടുക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. 2019 ഏപ്രിൽ, മെയ് മാസം വിരമിച്ച 10 ജീവനക്കാരാണ് ഗ്രാറ്റുവിറ്റി നിയന്ത്രണാധികാരിയായ ഡെപ്യൂട്ടിലേബർ കമ്മീഷൺ (കോട്ടയം) മുമ്പാകെ പരാതിയുമായി എത്തിയത്. […]

യു.എസ്, യു.കെ വിസയുള്ള ഇന്ത്യക്കാർക്ക് യുഎഇ വിസഓൺ അറൈവൽ സൗകര്യം നിർത്തിവെച്ചു; നടപടി താൽക്കാലികമെന്ന് അധികൃതർ

  സ്വന്തം ലേഖകൻ യു.എ.ഇ: യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ നൽകുന്ന വിസ അല്ലെങ്കിൽ റസിഡൻസ് പെർമിറ്റ് ഉള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇ വിസ വിലക്ക്. നടപടി താൽക്കാലികമാണ്. ഇത്തിഹാദ് എയർവേയ്സ് തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പതിനാലു ദിവസത്തിലധികം ഇന്ത്യയിൽ തങ്ങി തിരിച്ചു വരുന്ന യാത്രക്കാർക്കും വിലക്ക് ബാധകമാണ്. എന്നാൽ ഇതിന്റെ കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ എയർവെയിസിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. യുഎസ്. യുകെ, അല്ലെങ്കിൽ ഒരു യൂറോപ്യൻ യൂണിയൻ നൽകുന്ന വിസ അല്ലെങ്കിൽ […]

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റീൻ; നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍; മെഡിക്കൽ, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ ബാധകമല്ല

സ്വന്തം ലേഖകൻ കർണാടക: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ നാളെ മുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി രാവിലെ ബംഗ്ലൂരുവില്‍ എത്തിയവരെ പോകാന്‍ അനുവദിച്ചു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, യാത്രക്കാ‍‍‍ര്‍ എന്നിവര്‍ക്കാണ് കര്‍ണാടക നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത്. മെഡിക്കൽ, പാരാമെഡിക്കല്‍.നഴ്സിങ്, എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ ബാധകമല്ല. എന്നാല്‍ ആര്‍ ടി പി സി ആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. ഇതില്ലെങ്കില്‍ ഏഴ് ദിവസം ക്വാറന്റയിനില്‍ കഴിയണം. ഏഴാം ദിവസം നടത്തുന്ന പരിശോന നെ​ഗറ്റീവ് ആയാല്‍ […]

ഡിഎന്‍എ ഫലം നെഗറ്റീവായിട്ടും ശ്രീനാഥ് പോക്‌സോ കേസില്‍ നിന്ന് ഒഴിവാകില്ല; ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും പൊലീസ് ; പെൺകുട്ടിക്ക് കൗൺസിലിംഗ് നല്‍കി പീഡിപ്പിച്ച മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിൽ തിരൂരങ്ങാടി പൊലീസ്

സ്വന്തം ലേഖകൻ മലപ്പുറം : തെന്നല പോക്സോ കേസില്‍ ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും  പൊലീസിനു മാത്രമല്ല മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴിയിലും ശ്രീനാഥിന്‍റെ പേര് മാത്രമേ പെൺകുട്ടി പറഞ്ഞിട്ടുള്ളൂവെന്നും പൊലീസ്. കേസിലെ കൂടുതല്‍ പ്രതികളെ കണ്ടെത്താൻ പൊലീസ്  അന്വേഷണം ഉര്‍ജ്ജിതമാക്കി. ഡി.എൻ.എ പരിശോധന ഫലം നെഗറ്റീവായെങ്കിലും ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്. ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നു മാത്രമേ ഇപ്പോള്‍  തെളിഞ്ഞിട്ടുള്ളൂ. പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ്  പോക്സോ കേസില്‍ ഇപ്പോഴും പ്രതി തന്നെയാണ്. ശ്രീനാഥിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ […]

‘കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നു; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കുവാനും ആസൂത്രിത ശ്രമം’; ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കുവാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലരും ചില മാധ്യമങ്ങളും തീവ്രശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു. ഇത്തരത്തിലുള്ളവർ കോവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല, മറിച്ച് ഇവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. നിലവിൽ രോഗികളുടെ എണ്ണം ഏറ്റവും കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ചില സംസ്ഥാനത്ത്‌ 120 കേസിൽ ഒന്നും 100 കേസിൽ ഒന്നുമൊക്കെയാണ് […]

38 മലയാളി വിദ്യാർത്ഥികൾക്ക് കൂടി കോവിഡ്; കർണാടകയിൽ കർശന പരിശോധന; ആർടിപിസിആർ ഫലം ഉണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ്; വിദ്യാർത്ഥികൾക്ക് ക്വാറന്റീനിൽ ഇളവ്

സ്വന്തം ലേഖകൻ ബം​ഗളൂർ: കേരളത്തിൽ നിന്നും കർണാടകയിൽ എത്തിയ 38 മലയാളി വിദ്യാർത്ഥികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോലാറിലെ സ്വകാര്യ നഴ്സിങ് കോളേജിലെ വിദ്യാർത്ഥികളാണിവർ. നേരത്തെ ഇവിടെ 28 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പോസിറ്റീവ് ആയവരുടെ എണ്ണം 66 ആയി. 265 വിദ്യാർത്ഥികളാണ് കോളേജിലുള്ളത്. അതേസമയം, കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും കർശന കോവിഡ് പരിശോധനയുമായി കർണാടകം. ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്റ്റേഷനുകളിൽ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ആർടിപിസിആർ ഫലം കൈയിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും. […]

പരിചയം ശത്രുതയിലെത്തി; ഇരുപതുവയസുകാരിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കുത്തികൊന്നു; പെൺകുട്ടിക്ക് കുത്തേറ്റത് 17 തവണ;തടയാൻ ശ്രമിച്ച ശാരീരിക വൈകല്യമുള്ള മാതാപിതാക്കൾക്കും ക്രൂരമർദനം; യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് ഇരുപതു വയസുകാരിയെ കുത്തിപരിക്കേൽപിച്ച സംഭവത്തിൽ പെൺകുട്ടി മരിച്ചു. നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു ആക്രമണം. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുൺ, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാൻ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുൺ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛൻ ശിവദാസനെയും അരുൺ ക്രൂരമായി […]