Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവാവിനെയും മകളെയും പിങ്ക് പൊലീസ് പട്രോള്‍ ഉദ്യോഗസ്ഥ പരസ്യ വിതാരണ ചെയ്ത സംഭവം ദക്ഷിണമേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയ്‌ക്കെതിരെയുള്ള നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയതില്‍ പ്രതിഷേധിച്ച്, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് യുവാവും മകളും ഇന്ന് പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സംഭവം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐ ജി ഹര്‍ഷിത എട്ടല്ലൂരിയെ ചുമതലപ്പെടുത്താന്‍ സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ചത്.

പിങ്ക് പൊലീസ് സ്‌ക്വാഡിലെ ഓഫീസറായ സി.പി. രജിതയെയാണ് ആറ്റിങ്ങലില്‍നിന്ന് തിരുവനന്തപുരം റൂറല്‍ എസ്പി. ഓഫീസിലേക്ക് സ്ഥലംമാറ്റിയത്. ഡിവൈ.എസ്പി. സുനീഷ്ബാബു സംഭവത്തില്‍ അന്വേഷണം നടത്തി റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. പിങ്ക് പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസമാണ് തോന്നയ്ക്കല്‍ സ്വദേശിയായ ജയചന്ദ്രനെയും മൂന്നാം ക്ലാസുകാരിയായ മകളെയും മൊബൈല്‍ മോഷ്ടാക്കളാക്കി ചിത്രീകരിച്ച് പിങ്ക് പൊലീസ് ഓഫീസറായ രജിത ഇരുവരെയും പരസ്യമായി വിചാരണ ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥ ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോള്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന തന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന് പറഞ്ഞു. ഈ സമയം ജയചന്ദ്രനും മകളും പൊലീസ് വാഹനത്തില്‍ ചാരിനില്‍പ്പുണ്ടായിരുന്നു. തുടര്‍ന്നാണ് ഇരുവരും മൊബൈല്‍ എടുത്തെന്നരീതിയില്‍ പൊലീസ് ഉദ്യോഗസ്ഥ പെരുമാറിയത്. ഇതോടെ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി.

അല്പസമയത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥയുടെ ഫോണിലേക്ക് മറ്റൊരു ഉദ്യോഗസ്ഥ വിളിച്ചുനോക്കിയപ്പോള്‍ ഫോണ്‍ കാറിനുള്ളില്‍ തന്നെയുണ്ടെന്ന് ബോധ്യപ്പെട്ടു. ഇതോടെ നാട്ടുകാര്‍ ഇടപെടുകയും പിങ്ക് പൊലീസിനെതിരേ പ്രതിഷേധിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. പരസ്യ വിചാരണ നേരിടേണ്ടി വന്ന കുഞ്ഞിന് കൗണ്‍സലിംഗ് ഉള്‍പ്പെടെ നല്‍കാന്‍ തീരുമാനയിരുന്നു.