play-sharp-fill

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ വാങ്ങിയ ഡിഡിആര്‍സി ലാബിന്റെ കള്ളത്തരം പൊളിഞ്ഞു; ബില്ലുമായി വന്നാല്‍ അധികം വാങ്ങിയ 1200 രൂപ തിരികെ നല്‍കാമെന്ന് ലാബ്; തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ടറും ഡിഡിആര്‍സി അധികൃതരും തമ്മില്‍ നടത്തിയ സംഭാഷണം ഇവിടെ കേള്‍ക്കാം; തേര്‍ഡ് ഐ ന്യൂസ് ബിഗ് ഇംപാക്റ്റ്

സ്വന്തം ലേഖകന്‍ കോട്ടയം: സര്‍ക്കാര്‍ ഉത്തരവ് വന്നതിന് ശേഷവും കോവിഡ് പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ ഈടാക്കിയ ഡിഡിആര്‍സി ലാബിനെതിരെ നിരവധി പരാതികള്‍. എല്ലാ ലാബുകളിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയേ ഈടാക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിന് ശേഷവും ഡിഡിആര്‍സിയില്‍ 1700 രൂപയായിരുന്നു നിരക്ക്. തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ടറും ഡിഡിആര്‍സി അധികൃതരും തമ്മില്‍ നടത്തിയ സംഭാഷണം ഇവിടെ കേള്‍ക്കാം; ഈ വാര്‍ത്ത തേര്‍ഡ് ഐ ന്യൂസ് പുറത്ത് വിട്ട് അരമണിക്കൂറിനുള്ളില്‍ തന്നെ ഡിഡിആര്‍സി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി. […]

കോട്ടയത്ത് വൻ മദ്യശേഖരം പിടികൂടി ;പിടിച്ചെടുത്തത് വോട്ടെണ്ണൽ ദിനം ലക്ഷ്യമാക്കിയെത്തിയ 400 ലിറ്റർ വിദേശ മദ്യം

തേർഡ് ഐ ഡെസ്‌ക് കോട്ടയം : ജില്ലയിൽ പാലായിൽ ലോറിയിൽ കടത്തുകയായിരുന്ന വൻ വിദേശ മദ്യ ശേഖരം ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. പിടികൂടിയത് മെയ് രണ്ടാം തീയതി നടക്കുന്ന വോട്ടെണ്ണൽ ദിനത്തിൽ വിറ്റഴിക്കാൻ കൊണ്ടുവന്ന 400 ലിറ്റർ വിദേശമദ്യവും ഒരു ലോറിയും രണ്ട് പ്രതികളെയും. മീനച്ചിൽ കുടയംഭാഗത്ത് പടിഞ്ഞാറേതിൽ വീട്ടിൽ ജയപ്രകാശ് (39), ഇടുക്കി അണക്കര ഏഴാംമൈലിൽ പാലാത്തോട്ടിൽ വീട്ടിൽ അഭിലാൽ മധു(25) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് പാലാ പൊലീസും ചേർന്ന് പിടികൂടിയത്. ഇവർ സഞ്ചരിച്ച […]

തേർഡ് ഐ ന്യൂസ്‌ – ഒക്സിജൻ ദി ഡിജിറ്റൽ എക്‌സ്പേർട്ട് തെരഞ്ഞെടുപ്പ് പ്രവചനം ; അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവസരം ഇന്ന് കൂടി മാത്രം; കോട്ടയം ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ആരൊക്കെ വിജയിക്കും ; പ്രവചിക്കൂ, എൽ. ഇ. ഡി ടി.വി സമ്മാനം നേടൂ..

സ്വന്തം ലേഖകൻ    കോട്ടയം: തേര്‍ഡ് ഐ ന്യൂസും ഡിജിറ്റൽ വ്യാപാര രംഗത്തെ മുൻനിരക്കാരായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടും ചേര്‍ന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഇന്ന് രാത്രി 12മണി വരെ മാത്രം.     ഏപ്രിൽ 6 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിൽ നിന്ന് വിജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്ന് കൃത്യമായി പ്രവചിക്കുന്നവര്‍ക്ക് എല്‍.ഇ.ഡി ടി.വിയാണ് സമ്മാനമായി ലഭിക്കുക.       നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം: തേര്‍ഡ് ഐ ന്യൂസിന്റെ ഫേസ് […]

രാജ്യത്തിന്റെ കണ്ണുനീരായി തലസ്ഥാന നഗരം…! ഡൽഹിയിൽ ശ്മശാനങ്ങൾ നിറഞ്ഞു കവിഞ്ഞു ; ലോധി ശ്മശാനത്തിൽ ഒരു ദിവസം ദഹിപ്പിക്കുന്നത് 75ലധികം മൃതദേഹങ്ങൾ : മൃതദേഹങ്ങൾ സംസ്‌കരിക്കാൻ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താനൊരുങ്ങി അധികൃതർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. കോവിഡ് തരംഗത്തിനിടയിൽ ഓക്‌സിജൻ ക്ഷാമവും ഡൽഹിയെ ഏറെ വലയ്ക്കുന്നുണ്ട്. ഇതോടൊപ്പം ഉയരുന്ന മരണ നിരക്കും ഡൽഹിയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 395 പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെയിൽ 24, 235 പേർക്കാണ് ഡൽഹിയിൽ കോവിഡ് ബാധിച്ചത്. 33 ആണ് തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള 26 ശ്മശാനങ്ങളിലെ വിവരങ്ങൾ പ്രകാരം ഏപ്രിൽ 18ന് ശേഷമുള്ള ഒരാഴ്ച്ച തന്നെ 3,096 കോവിഡ് […]

വോട്ടെണ്ണൽ ദിവസം വീട്ടിലിരിക്കണം ; മെയ് രണ്ടിന് ജില്ലയിൽ വിജയാഹ്ളാദ പ്രകടനങ്ങള്‍ നിരോധിച്ചു; വോട്ടെണ്ണൽ ദിവസം വരെ ജില്ലയില്‍ റോഡ് മുറിക്കാനും റോഡില്‍ കുഴിയെടുക്കാനും പാടില്ല; നടപടി ലൈവ് വെബ്കാസ്റ്റിംഗ് തടസ്സപ്പെടാതിരിക്കാൻ

സ്വന്തം ലേഖകൻ കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് ജില്ലയിൽ വിജയാഹ്ളാദ പ്രകടനങ്ങള്‍ നിരോധിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർ എം. അഞ്ജനയാണ് ഉത്തരവ് പുറത്തിറക്കിയത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥനത്തിലാണ് നടപടി.   വിജയിക്കുന്ന സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ വരണാധികാരികളുടെ പക്കല്‍നിന്നും സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാന്‍ എത്തുമ്പോള്‍ രണ്ടു പേരില്‍ കൂടുതല്‍ ഒപ്പമുണ്ടാകാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. മെയ് രണ്ടിന് സംസ്ഥാനത്ത് ആഹ്ലാദപ്രകടനങ്ങളും ആള്‍ക്കൂട്ടവും നിരോധിക്കണമെന്നാവശ്യപ്പെട്ട് തേര്‍ഡ് ഐ ന്യൂസ് ഹൈക്കോടതിയില്‍ ഹര്‍ജി […]

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് 1700ല്‍ നിന്നും 500 രൂപയാക്കി കുറച്ച് ഡിഡിആര്‍സി; നടപടി തേര്‍ഡ് ഐ ന്യൂസ് വാര്‍ത്ത പുറത്ത് വിട്ട് അരമണിക്കൂറിനകം; തേര്‍ഡ് ഐ ന്യൂസ് ഇംപാക്റ്റ്

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ ഈടാക്കിക്കൊണ്ടിരുന്ന ഡിഡിആര്‍സി ഒടുവില്‍ സര്‍ക്കാരിന്റെ വഴിക്ക്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് 500 രൂപയായിട്ടും ഡിഡിആര്‍സിയിലെ നിരക്ക് 1700 രൂപയായിരുന്നു. വെള്ളിയാഴ്ച രാവിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത യുവാവ് സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 500 രൂപ ക്യാഷ് കൗണ്ടറില്‍ നല്‍കിയപ്പോള്‍, ഇവിടുത്തെ നിരക്ക് 1700 രൂപയാണെന്നും അത് നല്‍കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് യുവാവ് ബില്ല് അടയ്ക്കുകയും ബില്ലിന്റെ കോപ്പി സഹിതം തേര്‍ഡ് ഐ ന്യൂസില്‍ പരാതി അറിയിക്കുകയും ചെയ്തു. സംഭവം സത്യമാണെന്ന് […]

മെഡിക്കല്‍ കോളേജില്‍ മറ്റ് രോഗികള്‍ക്കൊപ്പം കോവിഡ് രോഗിയുടെ മൃതദേഹം കിടത്തിയത് ഒന്‍പത് മണിക്കൂര്‍; മൃതദേഹത്തിന് കാവലിരുന്നത് ഭാര്യ; ഉത്തരേന്ത്യയിലെ ദുരവസ്ഥ വാട്‌സ് ആപ്പ് സ്റ്റാറ്റസുകളില്‍ കുത്തി നിറയ്ക്കുന്നവര്‍ ഇതൊന്നും കാണുന്നില്ലേ..?

സ്വന്തം ലേഖകന്‍ കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ മറ്റ് രോഗികള്‍ക്കൊപ്പം കോവിഡ് രോഗിയുടെ മൃതദേഹം കിടത്തിയത് ഒന്‍പത് മണിക്കൂര്‍. മൃതദേഹത്തിന് കാവലിരുന്നതാകട്ടെ മരിച്ച ആളുടെ ഭാര്യയും. കോഴിക്കോട് കിനാശ്ശേരി സ്വദേശിയായ സത്യന്‍(60)ഒരാഴ്ച മുന്‍പാണ് കൊറോണ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കൊളേജില്‍ എത്തിയത്. ഇന്നലെ രാവിലെ എട്ട് മണിക്ക് സത്യന്‍ മരിച്ചിട്ടും മുപ്പതോളം രോഗികള്‍ക്കുള്ള വാര്‍ഡില്‍ നിന്നും മൃതദേഹം മാറ്റിയത് വൈകിട്ട് അഞ്ചു മണിക്കാണ്. മരണം കൂടുതല്‍ ആയതിനാലാണ് മൃതദേഹം മാറ്റാന്‍ വൈകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മറ്റു രോഗികള്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ഉത്തരേന്ത്യയിലെ കോവിഡ് […]

സി.പി.എം നേതാവിന്റെ സൊസൈറ്റിയിലൂടെ മാത്രം മതി മരുന്ന് കച്ചവടം…! കൗൺസിലറുടെ കടയിലെ വരുമാനം കൂട്ടാൻ വിലകുറച്ച് മരുന്നുകൾ വിറ്റിരുന്ന മരുന്ന് വിതരണ കേന്ദ്രം മേയർ ആര്യാ രാജേന്ദ്രൻ നേരിട്ടെത്തി പൂട്ടിച്ചു; സാധാരണക്കാരുടെ ആശ്രയമായ വിതരണ കേന്ദ്രം പൂട്ടിച്ച മേയർക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎം നേതാവിന്റെ മരുന്ന് കടയുടെ വരുമാനം കൂട്ടാൻ മേയർ ആര്യാ രാജേന്ദ്രന്റെ സർജിക്കൽ സ്‌ട്രൈക്ക്. കൗൺസിലറുടെ മരുന്ന് കടയിലെ മരുന്ന് കച്ചവടം കൂട്ടുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിലുള്ള എസ്എടി താൽക്കാലിക മരുന്ന് വിതരണ കേന്ദ്രം കോർപ്പറേഷൻ മേയർ നേരിട്ടെത്തി പൂട്ടിച്ചു. തലസ്ഥാനത്ത് തന്നെ ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും വിൽക്കുന്ന മരുന്ന് വിതരണ കേന്ദ്രമാണ് എസ്എടി ഡ്രഗ് ഹൗസ്. 10 രൂപയ്ക്ക് എൻ95 മാസ്‌കും, രണ്ട് രൂപയ്ക്ക് സർജിക്കൽ മാസ്‌കും അടക്കം വിറ്റിരുന്ന കേന്ദ്രമാണിത്. എന്നാൽ കോർപറേഷൻ […]

ഡി.ഡി.ആര്‍.സി ലാബുകാര്‍ കൊടുവാളുമായി ഇരിപ്പുണ്ട്; ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയായി സര്‍ക്കാര്‍ കുറച്ചെങ്കിലും ഡി.ഡി.ആര്‍.സി വാങ്ങുന്നത് 1700 രൂപ; പിടിച്ച്പറിക്കുന്നതിന് ഒരു മര്യാദ വേണ്ടേ ലാബുകാരേ?; ഇതിലും ഭേദം കമ്പിപ്പാരയുമായി റോഡിലിറങ്ങുന്നതാണ്

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ നിരക്ക് സര്‍ക്കാര്‍ 500 രൂപയാക്കി കുറച്ചിട്ടും കോട്ടയം ഡി.ഡി.ആര്‍.സിയില്‍ ഈടാക്കുന്നത് പഴയ നിരക്കായ1700 രൂപ. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്, അത് മുതലെടുത്ത് ഡിഡിആര്‍സി പെട്ടിയില്‍ പണം നിറക്കുന്നത്. കോവിഡ് പരിശോധനയ്ക്കായി ഡി.ഡി.ആര്‍.സിയില്‍ എത്തിയ ചിങ്ങവനം സ്വദേശിയായ യുവാവില്‍ നിന്നും 1700 രൂപയാണ് ലാബ് അധികൃതര്‍ ഈടാക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് 500 രൂപയാണ് നിരക്കെന്ന് കരുതി ആ തുക മാത്രമാണ് യുവാവ് കയ്യില്‍ കരുതിയത്. 1700 രൂപ ബില്ല് വന്നപ്പോള്‍ ബാക്കി തുക […]

ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കാനായി സൈക്കിളിൽ കെട്ടിവച്ച് കൊണ്ടുപോയ ഭർത്താവ് ;അമ്മയുടെ മൃതദേഹം 15 കിലോമീറ്ററോളം ബൈക്കിലിരുത്തി കൊണ്ടുപോയ മക്കൾ ;’നല്ല ദിനങ്ങൾ’ വരുമെന്ന് വീമ്പുപറയുന്ന മോദി സർക്കാർ എല്ലാം മറച്ചു വയ്ക്കുന്നു :കോവിഡ് താണ്ഡവത്തിന്റെ ഭീകര ദൃശ്യങ്ങളുമായി ഇന്ത്യയെ കടന്നാക്രമിച്ച് വിദേശ മാധ്യമങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിയ്ക്കുകയാണ്. കോവിഡ് താണ്ഡവത്തിന്റെ ഭയാനകമായ ദൃശ്യങ്ങളുമായി ഇന്ത്യയെ കടന്നാക്രമിക്കുകയാണ് വിദേശ മാധ്യമങ്ങൾ. ഇതാണോ വാഗ്ദാനം ചെയ്ത നല്ല നാളുകൾ ? മോട്ടോർബൈക്കിൽ അമ്മയുടെ മൃതദേഹവുമായി പോകുന്ന മക്കളുടെ ചിത്രം പങ്കുവച്ച് വിദേശമാധ്യമങ്ങൾ ചോദിക്കുന്നു. എൻ.ഡി.എ യുടെ അച്ചാ ദിൻ ആയേഗാ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ആന്ധ്രാപ്രദേശിൽ നടന്ന ഈ ദയനീയ സംഭവം വിദേശ മാധ്യമങ്ങൾ പങ്കുവച്ചത്. ആംബുലൻസ് ലഭ്യമാകാതെ വന്നതോടെ സഹോദരങ്ങളായ നരേന്ദ്ര ചെഞ്ചുവിനും രമേഷ ചെഞ്ചുവിനുമാണ് തങ്ങളുടെ മാതാവിന്റെ മൃതദേഹം […]