ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ വാങ്ങിയ  ഡിഡിആര്‍സി ലാബിന്റെ കള്ളത്തരം പൊളിഞ്ഞു; ബില്ലുമായി വന്നാല്‍ അധികം വാങ്ങിയ 1200 രൂപ തിരികെ നല്‍കാമെന്ന് ലാബ്; തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ടറും ഡിഡിആര്‍സി അധികൃതരും തമ്മില്‍ നടത്തിയ സംഭാഷണം ഇവിടെ കേള്‍ക്കാം; തേര്‍ഡ് ഐ ന്യൂസ് ബിഗ് ഇംപാക്റ്റ്

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ വാങ്ങിയ ഡിഡിആര്‍സി ലാബിന്റെ കള്ളത്തരം പൊളിഞ്ഞു; ബില്ലുമായി വന്നാല്‍ അധികം വാങ്ങിയ 1200 രൂപ തിരികെ നല്‍കാമെന്ന് ലാബ്; തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ടറും ഡിഡിആര്‍സി അധികൃതരും തമ്മില്‍ നടത്തിയ സംഭാഷണം ഇവിടെ കേള്‍ക്കാം; തേര്‍ഡ് ഐ ന്യൂസ് ബിഗ് ഇംപാക്റ്റ്

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: സര്‍ക്കാര്‍ ഉത്തരവ് വന്നതിന് ശേഷവും കോവിഡ് പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ ഈടാക്കിയ ഡിഡിആര്‍സി ലാബിനെതിരെ നിരവധി പരാതികള്‍. എല്ലാ ലാബുകളിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയേ ഈടാക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിന് ശേഷവും ഡിഡിആര്‍സിയില്‍ 1700 രൂപയായിരുന്നു നിരക്ക്.

തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ടറും ഡിഡിആര്‍സി അധികൃതരും തമ്മില്‍ നടത്തിയ സംഭാഷണം ഇവിടെ കേള്‍ക്കാം;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വാര്‍ത്ത തേര്‍ഡ് ഐ ന്യൂസ് പുറത്ത് വിട്ട് അരമണിക്കൂറിനുള്ളില്‍ തന്നെ ഡിഡിആര്‍സി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയാക്കി. എന്നാല്‍ ഈ സമയത്തിനുള്ളില്‍ പരിശോധന നടത്തിയ നിരവധി ആളുകള്‍ ലാബിന്റെ ചതിയില്‍പ്പെട്ടിരുന്നു.

ഇന്നലെ 500 രൂപയാക്കി നിരക്ക് ഏകോപിപ്പിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിന് ശേഷം സ്വകാര്യ ലാബുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഡയനോവ ഉള്‍പ്പെടെയുള്ള ലാബുകള്‍ രാവിലെ മുതല്‍ 500 രൂപ വാങ്ങിയ സ്ഥാനത്താണ് നിര്‍ദ്ധനരായ ആളുകളില്‍ നിന്ന് വരെ ഡിഡിആര്‍സി ലാബ് 1700 രൂപ പിടിച്ച് വാങ്ങിയത്.

വിവരം തേര്‍ഡ് ഐ ന്യൂസ് സംഘം അന്വേഷിച്ചപ്പോള്‍ ബില്ലുമായി വന്നാല്‍ അധികം ഈടാക്കിയ 1200 രൂപ തിരികെ നല്‍കാമെന്ന് ഡിഡിആര്‍സി ലാബ് അധികൃതര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിന് ശേഷം ഡിഡിആര്‍സിയുടെ ചതിയില്‍പ്പെട്ട് 1700 രൂപ മുടക്കി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയ എല്ലാവരും ബില്ലുമായി ചെന്ന് അധികമായി ഈടാക്കിയ 1200 രൂപ തിരികെ വാങ്ങണം. സര്‍ക്കാരിന്റെയോ ലാബുകളുടെയോ ഔദാര്യമല്ല നമ്മള്‍ കൈപ്പറ്റുന്നത്, അവകാശമാണ്.

ഒരു പ്രസ്ഥാനത്തെയും താറടിച്ചു കാണിക്കാനല്ല ഇത്തരം ചതികള്‍ തുറന്ന് കാട്ടുന്നത്. ഈ മഹാമാരിക്കാലത്ത് നാടിനൊപ്പം നില്‍ക്കേണ്ടത് ഞങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ്..അത്‌ ഞങ്ങളുടെ വായനക്കാരോടുള്ള കടപ്പാടാണ്…!

 

Tags :