പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: വീഡിയോയും ചിത്രങ്ങളും മൊബൈൽ ഫോണിൽ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണി; ചങ്ങനാശേരിയിൽ യുവാവ് പൊലീസ് പിടിയിലായി

തേർഡ് ഐ ബ്യൂറോ കോട്ടയം: പ്രണയം നടിച്ച് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം പെൺകുട്ടിയുമായുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോയും പകർത്തി ഇത് ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത കേസിൽ ചങ്ങനാശേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ. മാമ്മൂട് വെളിയം പുളിയ്ക്കൽ ലിജോ സേവ്യറാണ് (24) ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. നഗരത്തിലെ സ്‌കൂളിലെ വിദ്യാർത്ഥിയായ പെൺകുട്ടിയുമായാണ് ലിജോ അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ഇയാൾ കുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കി. തുടർന്നു, കുട്ടിയുടെ അശ്ലീല വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും ഇയാൾ കൈവശം സൂക്ഷിക്കുകയായിരുന്നു. […]

എന്‍ജിഒ യൂണിയന്‍ ജില്ലാ കലാജാഥ ‘നേരറിവുകള്‍’ക്ക് തുടക്കം

സ്വന്തം ലേഖകൻ കോട്ടയം: കേരള എന്‍ജിഒ യൂണിയന്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ സാംസ്കാരിക വിഭാഗമായ തീക്കതിര്‍ കലാവേദിയുടെ ആഭിമുഖ്യത്തിലുള്ള ‘നേരറിവുകള്‍’ ജില്ലാ കലാജാഥയ്ക്ക് കറുകച്ചാലില്‍ തുടക്കമായി. സിനിമാതാരം കലാഭവന്‍ പ്രജോദ് കലാജാഥ ഉദ്ഘാടനം ചെയ്തു. കറുകച്ചാല്‍ ബസ് സ്റ്റാന്റ് പരിസരത്തു ചേര്‍ന്ന ഉദ്ഘാടനസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ്‌ നായര്‍ ജാഥയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ സ്വാഗതവും തീക്കതിര്‍ കലാവേദി കണ്‍വീനര്‍ സന്തോഷ് കെ കുമാര്‍ നന്ദിയും […]

എസ് എൻ ഡി പി യോഗം കൗൺസിലർ സി ജി രമേശിൻ്റെ മരണം: ആശുപത്രി അധികൃതരുടെ വീഴ്ച അന്വേഷിക്കണം: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ ചങ്ങനാശേരി:ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ച   എസ് എൻ ഡി പി യോഗം കൗൺസിലർ സി ജി രമേശിൻ്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ വീഴ്ച അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു. ചെത്തിപ്പുഴ ആശുപത്രിയിലെ ചികിത്സ ഫലപ്രദമാകാതെ വന്നപ്പോൾ മെഡിക്കൽ കോളേജിലേക്കു മാറ്റണമെന്ന ബന്ധുക്കളുടെ നിർദ്ദേശം ആശുപത്രി അധികൃതർ പരിഗണിച്ചില്ല .ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരേ നടപടി എടുക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും  രാജേഷ് നട്ടാശ്ശേരി ആവശ്യപ്പെട്ടു. രമേശിൻ്റെ കുടുംബാംഗങ്ങളെ ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി […]

നിങ്ങൾക്ക് അവളെ വിവാഹം ചെയ്യണമെങ്കിൽ ഞങ്ങൾ സഹായിക്കാം , അതല്ലെങ്കിൽ ജോലിയും പോകും : പീഡനത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യുമോയെന്ന് പ്രതിയോട് ആരാഞ്ഞ് സുപ്രീം കോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബലാത്സംഗ കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യുമോയെന്ന് പ്രതിയായ സർക്കാർ ജീവനക്കാരനോട് ആരാഞ്ഞ് സുപ്രീം കോടതി. അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയ മഹാരാഷ്ട്ര സംസ്ഥാന വൈദ്യുതി ഉത്പാദന കമ്ബനിയിലെ ടെക്‌നീഷ്യനായ മോഹിത് സുഭാഷ് ചവാന്റെ ജാമ്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ ഈ ചോദ്യം ആരാഞ്ഞത്. സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ പോക്‌സോ പ്രകാരമാണ് സുഭാഷ് ചവാനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.  നിങ്ങൾക്ക് അവളെ വിവാഹം ചെയ്യണമെങ്കിൽ ഞങ്ങൾ സഹായിക്കാം. അതല്ലെങ്കിൽ ജോലിയും പോകും ജയിലിൽ പോകേണ്ടിയും വരും. […]

എസ്.എൻ.ഡി.പി ചങ്ങനാശേരി യൂണിയൻ കൗൺസിലറെ ഡോക്ടർ അപായപ്പെടുത്തിയതോ? ; രമേശിന്റെ ഭാര്യയോട് ഡോക്ടർ അപമര്യാദയായി സംസാരിച്ചതിന് തൊട്ടുപിന്നാലെ മരണം : ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോ. മിഥുനെതിരെ ഗുരുതര ആരോപണവുമായി രമേശിന്റെ കുടുംബം

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലറുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. നാലുകോടി സൺസ് ഭവനിൽ സി.ജി രമേശ് പണിക്കരുടെ (38) മരണം ഡോക്ടർ അപായപ്പെടുത്തിയെന്ന് മൂലമാണെന്ന് ആരോപിച്ചാണ് കുടുംബം രംഗത്ത് എത്തിയിരിക്കുന്നത്. രമേശിന്റെ ഭാര്യയോട് ആശുപത്രിയിലെ ഡോക്ടർ മിഥുൻ മോശമായി പെരുമാറിയിരുന്നു. ഇതേ തുടർന്നുണ്ടായ പ്രശ്‌നമാകാം കോവിഡ് മുക്തനായതിന് ശേഷം രമേശിന്റെ മരണത്തിന് പിന്നിലെ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതേടെ രമേശിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് രമേശിന്റെ ഭാര്യ […]

സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21 ആണ് : സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍ 107, കോട്ടയം 103, കാസര്‍ഗോഡ് 71, പത്തനംതിട്ട 62, വയനാട് 62, പാലക്കാട് 56, ഇടുക്കി 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 […]

കോട്ടയം ജില്ലയില്‍ 103 പേര്‍ക്ക് കൊവിഡ്: എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 103 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 2967പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 52 പുരുഷന്‍മാരും 42 സ്ത്രീകളും ഒന്‍പതു കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 256 പേര്‍ രോഗമുക്തരായി. 3234 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 79489 പേര്‍ കോവിഡ് ബാധിതരായി. 76075 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14701 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന […]

ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു: പൊലീസ് അന്വേഷിക്കരുതെന്നു കരുതി ഒളിവിൽ കഴിഞ്ഞു; പാലായിൽ മാല പൊട്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലായിൽ കടയിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി സ്വദേശിയായ യുവാവിനെയാണ് മാല മോഷ്ടിച്ച കേസിൽ പൊലീസ് പിടികൂടിയത്. ഇടുക്കി പട്ടുമല സരയൂ വീട്ടിൽ ആൽഫിനെ(21)യാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഫെബ്രുവരി പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. പാലാ വള്ളിച്ചിറയിൽ ബൈക്കിലെത്തി സ്ത്രീയുടെ മാലപൊട്ടിക്കുകയാിരുന്നു ആൽഫിൻ. ഇതിനു ശേഷം ഇയാളുടെ അമ്മ ശാന്തി ചെങ്ങന്നൂർ പെരിങ്ങാലയിൽ വാടക ക്കെടുത്തിരുന്ന വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ആൽഫിൻ ഇവിടെ […]

മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ പൂരപ്പാട്ട് ; നാട്ടുകാർ കൈകാര്യം ചെയ്ത പൊലീസുകാരന് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ പ്രശ്‌നമുണ്ടാക്കിയ പൊലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു. മദ്യപിച്ച് നാട്ടുകാർക്ക് നേരെ പൂരപ്പാട്ട് നടത്തിയ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും നെടുമങ്ങാട് സ്വദേശിയുമായ സുകുവിനാണ് (49) നാട്ടുകാരിൽ നിന്നും മർദ്ദനമേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. ഡ്യൂട്ടിയ്ക്ക് പോകാതിരുന്ന ഇയാൾ അന്ന് വൈകുന്നേരം മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. മദ്യപിച്ച് വീടിന് കുറച്ചകലെയുള്ള ജംഗ്ഷനിൽ നാട്ടുകാരുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. എന്നാൽ സുകു നാട്ടുകാരെ തെറിവിളിച്ചതോടെ നാട്ടുകാരിൽ ചിലർ ചേർന്ന് ഇയാളെ […]

കോട്ടയം കൂരോപ്പടയിൽ കുടുംബവഴക്കിനെ തുടർന്നു ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: ഭാര്യയുടെ വയറ്റിൽ രണ്ടു തവണ കുത്തി; ഗുരുതരമായി പരിക്കേറ്റ ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കുടുംബവഴക്കിനെ തുടർന്നു ഭാര്യയുടെ വയറ്റിൽ കത്തികുത്തിയിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. ഭാര്യയും ഭർത്താവും തമ്മിലുള്ള വാക്കേറ്റവും, കയ്യേറ്റവും ഒടുവിൽ സംഘർഷത്തിൽ എത്തുകയായിരുന്നു. തുടർന്നു ഭർത്താവ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കൂരോപ്പട ളാക്കാട്ടൂർ പടിഞ്ഞാറ്റക്കരയിൽ ശ്യാമളാ ഭവനിൽ ദീപ റാണിയെയാണ് ഭർത്താവ് ദൗലജ് (ബേബി – 44) കുത്തിയത്. വയറ്റിൽ ആഴത്തിൽ കുത്തേറ്റ ദീപ റാണിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ഇവരുടെ വീടിനുള്ളിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇരുവരും […]