നിങ്ങൾക്ക് അവളെ വിവാഹം ചെയ്യണമെങ്കിൽ ഞങ്ങൾ സഹായിക്കാം , അതല്ലെങ്കിൽ ജോലിയും പോകും : പീഡനത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യുമോയെന്ന് പ്രതിയോട് ആരാഞ്ഞ് സുപ്രീം കോടതി

നിങ്ങൾക്ക് അവളെ വിവാഹം ചെയ്യണമെങ്കിൽ ഞങ്ങൾ സഹായിക്കാം , അതല്ലെങ്കിൽ ജോലിയും പോകും : പീഡനത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യുമോയെന്ന് പ്രതിയോട് ആരാഞ്ഞ് സുപ്രീം കോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബലാത്സംഗ കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യുമോയെന്ന് പ്രതിയായ സർക്കാർ ജീവനക്കാരനോട് ആരാഞ്ഞ് സുപ്രീം കോടതി. അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയ മഹാരാഷ്ട്ര സംസ്ഥാന വൈദ്യുതി ഉത്പാദന കമ്ബനിയിലെ ടെക്‌നീഷ്യനായ മോഹിത് സുഭാഷ് ചവാന്റെ ജാമ്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ ഈ ചോദ്യം ആരാഞ്ഞത്.

സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത സംഭവത്തിൽ പോക്‌സോ പ്രകാരമാണ് സുഭാഷ് ചവാനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.  നിങ്ങൾക്ക് അവളെ വിവാഹം ചെയ്യണമെങ്കിൽ ഞങ്ങൾ സഹായിക്കാം. അതല്ലെങ്കിൽ ജോലിയും പോകും ജയിലിൽ പോകേണ്ടിയും വരും. നിങ്ങൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് മാനഭംഗപ്പെടുത്തി’ എസ്. എ.ബോബ്‌ഡെ ഹർജിക്കാരന്റെ അഭിഭാഷകനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ കക്ഷിക്ക് ജോലി നഷ്ടപ്പെടുമെന്ന് അഭിഭാഷകൻ വാദിച്ചപ്പോഴായിരുന്നു കോടതി പ്രതികരണം.എന്നാൽ, തന്റെ അമ്മ പെൺകുട്ടിയെ സന്ദർശിച്ചപ്പോൾ അവൾ വിവാഹവാഗ്ദാനം തള്ളിക്കളയുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നുവെന്ന് ഹർജിക്കാരൻ കോടതിയെ  അറിയിച്ചു.

പെൺകുട്ടിക്ക് 18 വയസ് തികയുമ്പോൾ വിവാഹം എന്ന കരാറാക്കിയിരുന്നു. എന്നാൽ, ആ സമയത്ത് ഹർജിക്കാരൻ വിവാഹത്തിൽ നിന്ന് പിന്മാറിയപ്പോഴാണ് ബലാത്സംഗ പരാതി കോടതിയിൽ എത്തിയത്.കോടതിയിൽ കേസ് വന്നപ്പോഴാണ് നിങ്ങൾ അവളെ കല്യാണം കഴിക്കുമോ എന്ന് ചീഫ് ജസ്‌ററിസ് ചോദിച്ചത്.

ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി. നിർദ്ദേശങ്ങൾ അനുസരിക്കാമെന്ന് ചവാന്റെ അഭിഭാഷകൻ ബോധിപ്പിച്ചു. നിങ്ങൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്യും മുൻപ് ഇത് ആലോചിക്കണമായിരുന്നുവെന്നും  നിങ്ങൾ ഒരു സർക്കാർ ജീവനക്കാരൻ ആണെന്ന കാര്യം ഓർക്കണമായിരുന്നു, കോടതി പറഞ്ഞു.

നിങ്ങളെ ഞങ്ങൾ വിവാഹത്തിന് നിർബന്ധിക്കുകയില്ല. നിങ്ങൾക്ക് കഴിയുമെങ്കിൽ ഞങ്ങളെ അറിയിക്കുക. അതല്ലെങ്കിൽ നിങ്ങളെ ഞങ്ങൾ അവളെ വിവാഹം കഴിക്കാൻ നിർബന്ധിച്ചുവെന്ന് നിങ്ങൾ പറയും
തന്റെ കക്ഷിയുമായി ആലോചിച്ച് വിവരം അറിയിക്കാമെന്ന് പ്രതിഭാഗം വക്കീലിന്റെ മറുപടി.

പിന്നീട്  ‘ആദ്യം എനിക്ക് അവളെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നു. എന്നാൽ, അവൾ വിസമ്മതിച്ചു. ഇപ്പോൾ ഞാൻ വിവാഹിതനാണ്..അതുകൊണ്ട് കല്യാണം നടക്കുകയില്ല.’ കേസിൽ വിചാരണ നടക്കുകയാണെന്നും കുറ്റപത്രം നൽകിയിട്ടില്ലെന്നും പ്രതി മോഹിത് സുഭാഷ് കോടതിയെ അറിയിച്ചു. താനൊരു സർക്കാർ ഉദ്യോഗസ്ഥൻ ആണന്നും അറസ്റ്റിലായാൽ സസ്‌പെൻഷനിൽ ആവുമെന്നും  ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

അതുകൊണ്ടാണ് ഞങ്ങൾ ഈയൊരു അനുകമ്പ കാണിച്ചത്. നിങ്ങളുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്യാം. നിങ്ങൾക്ക് സാധാരണ ജാമ്യത്തിന് അപേക്ഷിക്കാം’. തുടർന്ന് പ്രതിയുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.