എന്റെ കൈവശം ആളുണ്ട്, അവരുമായി വന്ന് പരസ്യമായി നിന്റെ അമ്മയെ ബലാത്സംഗം ചെയ്യുമെന്ന് കൊച്ചുമോൻ മകനോട് പറഞ്ഞു ; പിതാവിന്റെ വാക്കുകളിൽ മനംനൊന്ത് കൊല നടത്തിയത് മകനും കൂട്ടുകാരും : ആക്രമണത്തിനിടെ കഴുത്തിനേറ്റ മുറിവ് മരണകാരണമായി ; ഇലന്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണത്തിൽ മകനടക്കം ഏഴുപേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: ഇലന്തൂരിലെ മധ്യവയ്‌സകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകടനക്കം ഏഴുപേർ പൊലീസ് പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവറായ കൊലപാതകം മകനും സുഹൃത്തിന്റെ പിതാവും ചേർന്ന് നൽകിയ ക്വട്ടേഷൻ ആയിരുന്നു. അറസ്റ്റിലായവരിൽ ഒരാളൊഴികെ എല്ലാവരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇലന്തൂർ ഈസ്റ്റ് ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പള്ളിൽ കിഴക്കേഭാഗത്ത് ഏബ്രഹാം കെ. ഇട്ടി (കൊച്ചുമോൻ52) കൊല്ലപ്പെട്ട കേസിൽ മകൻ റെബിൻ(20), പ്രകാശ് കുമാർ (47), അമ്പു(38), ഷാജി ചാക്കോ(52), സുജിത്ത് (39), വർഗീസ് ചെറിയാൻ (രാജൻ55), അച്ചു വർഗീസ് (20) […]

കോൺഗ്രസിന് നഷ്ടപ്പെടാൻ ഏറെയുള്ളത് കേരളത്തിലാണ് ; രാഹുൽ നിന്തീ ശീലിച്ചിട്ടുണ്ടാകും, കേരളത്തിലെ കടൽ അങ്ങനെ നീന്താൻ പറ്റുന്ന കടലല്ല : തുടർഭരണം ഉറപ്പിക്കാൻ മുന്നിലെ തടസ്സം രാഹുലാണെന്ന് തിരിച്ചറിഞ്ഞതോടെ രാഹുലിനെതിരെ ആക്രമണവുമായി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലോകത്തിലെ മറ്റു കടലുകളിൽ നീന്തുന്നതുപോലെയല്ല കേരളത്തിലെ കടലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തെക്കുറിച്ച് പരിഹസിച്ച് പിണറായി രംഗത്ത് എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി വന്നതുകൊണ്ട് കേരളത്തിലെ ടൂറിസം ഡിപ്പാർട്ട്‌മെന്റിന് ഗുണമുണ്ടായെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. എന്നാൽ ഇതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും അത് കോൺഗ്രസ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുൽ ഗാന്ധി […]

സംസ്ഥാന രാഷ്​ട്രീയത്തിലെ മാലിന്യമാണ് പി.സി ജോർജ് : തലയ്ക്ക് നെല്ലിക്കാതളം വെക്കാനുള്ള നെല്ലിക്ക അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ്

  /സ്വന്തം ലേഖകൻ ചെറുതുരുത്തി: പി.സി ജോർജിന്റെ തലയ്ക്ക് നെല്ലിക്കതളം   ഇടണമെന്ന് അഭ്യര്‍ഥിച്ച്‌ ഒരു പെട്ടി നെല്ലിക്ക അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. സംസ്ഥാന രാഷ്​ട്രീയത്തിലെ മാലിന്യമാണ് കേരള ജനപക്ഷം സെക്കുലര്‍ നേതാവ് പി.സി. ജോര്‍ജെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു. പ്രതീകാത്മക പ്രതിഷേധം പ്രവാസി കോണ്‍ഗ്രസ് ദേശമംഗലം മണ്ഡലം പ്രസിഡന്‍റ്​ അബ്​ദുല്‍ റസാഖ്​ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് നിഷാദ് തലശ്ശേരി അധ്യക്ഷത വഹിച്ചു. സനൂപ്, റിന്‍ഷാദ്, അഷറഫ് എന്നിവര്‍ പങ്കെടുത്തു.

ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍

കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷന്‍ ഫ്ളൈ അനിമോസ് എന്ന പേരില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസ് ആരംഭിച്ചു. നെടുംബാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലിത്ത ഡോ. തോമസ് മാര്‍ അത്തനാഷ്യോസ് വിശിഷ്ടാതിഥിയായിരുന്നു. ഡിജിസിഎ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലളിത് ഗുപ്ത ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. അമേരിക്കയിലെ ഹൂസ്റ്റണിലെ റോക്ക്ലീഫ് ഡ്രില്ലിങ് കമ്പനിയുടമ എബ്രഹാം തോമസായിരുന്നു ഉദ്ഘാടനയാത്രയിലെ ആദ്യ സഞ്ചാരി. മൂന്നാര്‍, തേക്കടി, അതിരപ്പിള്ളി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ശബരിമല, ഗുരുവായൂര്‍, തിരുവനന്തപുരം […]

കോന്നിയിലെ കോൺഗ്രസിൽ വീണ്ടും തമ്മിലടി: അടൂർ പ്രകാശിനെതിരെ പോസ്റ്ററുകൾ സജീവം

സ്വന്തം ലേഖകൻ പത്തനംതിട്ട: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം ശേഷിക്കേ കോന്നിയിലെ കോൺഗ്രസിൽ വീണ്ടും തമ്മിലടി. റോബിൻ പീറ്ററെ കോന്നിയിൽ വേണ്ടെന്ന് ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിലാണ് റോബിൻ പീറ്ററിനും അടൂർ പ്രകാശിനുമെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റോബിൻ അടൂർ പ്രകാശിന്റെ ബിനാമിയെന്നാണ് പോസ്റ്ററിലെ ആരോപണം. കെ പി സി സി വിഷയത്തിൽ ഇടപെടണമെന്നാണ് കോൺഗ്രസ് സംരക്ഷണ വേദിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കോന്നി ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ എൻ എസ് എസ് സ്ഥാനാർത്ഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയില്ലേ, റോബിൻ […]

സംസ്ഥാനത്ത് നാളെ പണിമുടക്ക് ; സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും നിരത്തിലിറങ്ങില്ല ; എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥനാത്ത് നാളെ പണിമുടക്ക്. പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിക്ഷേധിച്ചാണ് നാളെ സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദിനംപ്രതി ഇന്ധന വില കുതിച്ചുയരാൻ ഇടയാക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെനന്ന് ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹന ഉടമകളും പണിമുടക്കിൽ പങ്കെടുക്കും. പണിമുടക്കിൽ ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങൾ, ചരക്കു കടത്തു വാഹനങ്ങൾ, സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി.ബസുകൾ […]

ഇങ്ങനെ പോയാൽ അടുക്കളയ്ക്ക് തീ പിടിക്കും……! രാജ്യത്ത് പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനങ്ങളുടെ നടുവൊടിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഒപ്പം വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 96 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഗാർഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1,604 രൂപയാണ് പുതിയ വില. കഴിഞ്ഞ 30 ദിവസത്തിനിടെ നാലാം തവണയാണ് പാചക വാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച പാചക വാതക വില 25 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് […]

വർഷങ്ങൾക്ക് മുൻപ് ഭർത്താവുമായി അകന്ന ആനി ജീവിച്ചത് മക്കളെയും ചേർത്ത് പിടിച്ച് ; സഹജീവനക്കാരുടെ മനസാക്ഷി ഇല്ലായ്മയിൽ ജീവിതം അവസാനിപ്പിച്ചത് സ്വന്തം കാലിൽ നിന്ന് മക്കളെ നല്ലനിലയിലെത്തിക്കാൻ ഓടി നടന്ന അമ്മ ; ആനിയുടെ ജീവനെടുത്തത് ലാൻഡ് റവന്യൂ ഓഫീസിലെ വാക്‌സിൻ വിരുദ്ധർ ; ആനിയുടെ ഡയറിയിൽ ഓഫീസിലെ സഹപ്രവർത്തകരെകുറിച്ച് നിർണ്ണായക വിവരങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ചിറയിൻകീഴിൽ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തിരുവനന്തപുരം ലാൻഡ് റവന്യു കമ്മിഷണർ ഓഫിസിലെ അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെൺമതിയിൽ ആനിയുടെ(48) മരണത്തിന് ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത് എത്തിയതോടെയാണ് അഞ്ചുതെങ്ങ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. തൊഴിൽ സ്ഥലത്തെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവതിയുടെ ഡയറിയിലുണ്ട്. തൊഴിൽ സംബന്ധമായി മാനസിക സമ്മർദ്ദത്തിലാക്കി പീഡിപ്പിച്ചവരുടെ പേര് വിവരങ്ങളും കാര്യകാരണങ്ങളും ആ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സംഭവത്തിൽ […]

നിയമസഭാ തെരഞ്ഞെടുപ്പ് : ക്രമസമാധാനം ഉറപ്പാക്കാൻ കട്ടപ്പനയിൽ പട്ടാളമിറങ്ങി

സ്വന്തം ലേഖകൻ കട്ടപ്പന: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഇൻഡോതിബറ്റൻ ബോർഡർ പൊലീസും കട്ടപ്പന പൊലീസും സംയുക്തമായി നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സുരക്ഷ ബോധവത്കരണം നൽകുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമാണ് ഇൻഡോ തിബറ്റൻ ബോർഡർ പോലീസും കട്ടപ്പന പൊലീസും റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. ഇടുക്കിക്കവലയിൽ നിന്ന് നഗരം ചുറ്റി കട്ടപ്പന സ്റ്റേഷനിലാണ് റൂട്ട് മാർച്ച് സമാപിച്ചത്. മാർച്ചിൽ ഇൻഡോതിബറ്റൻ ബോർഡർ പൊലീസിന്റെ 91 അംഗ കമ്പനിയും കട്ടപ്പനയിലെ 40ൽപ്പരം പൊലീസ് ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. റൂട്ട് മാർച്ചിന് കട്ടപ്പന […]

ജില്ലയിൽ നിർണ്ണായക നേട്ടം സ്വന്തമാക്കാൻ ഇടതു മുന്നണി: പുതുപ്പള്ളിയും കോട്ടയവും ഒഴികെ ഏഴു സീറ്റും പിടിച്ചെടുക്കാനാവുമെന്നു പ്രതീക്ഷ; ജോസ് കെ.മാണിയുടെ പിൻതുണയും കരുത്താകും

തേർഡ് ഐ ബ്യൂറോ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനു 35 ദിവസം മാത്രം ബാക്കി നിൽക്കെ സീറ്റ് വിഭജന ചർച്ചകൾ അതിവേഗം പൂർത്തിയാക്കാനൊരുങ്ങി ഇടത് മുന്നണി. കഴിഞ്ഞ തവണ വരെ സുഗമമായി നടന്നിരുന്ന ഇടതു മുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ ഇക്കുറി കടുപ്പമാകും. ജോസ് കെ.മാണി വിഭാഗം മുന്നണിയിൽ എത്തിയതാണ് ഇപ്പോൾ ജില്ലയിലെ സീറ്റ് വിഭജനത്തെ സാരമായി ബാധിച്ചിരിക്കുന്നത്. ജില്ലയിൽ ആകെയുള്ള ഒൻപത് സീറ്റിൽ കഴിഞ്ഞ തവണ ഇടതു മുന്നണി ആകെ വിജയിച്ചത് രണ്ടു സീറ്റിൽ മാത്രമാണ്. കേരള കോൺഗ്രസുകൾക്കു നിർണ്ണായക സ്വാധീനമുള്ള ഏറ്റുമാനൂരിൽ സി.പി.എമ്മിലെ […]