കോട്ടയം കൂരോപ്പടയിൽ കുടുംബവഴക്കിനെ തുടർന്നു ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: ഭാര്യയുടെ വയറ്റിൽ രണ്ടു തവണ കുത്തി; ഗുരുതരമായി പരിക്കേറ്റ ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം കൂരോപ്പടയിൽ കുടുംബവഴക്കിനെ തുടർന്നു ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: ഭാര്യയുടെ വയറ്റിൽ രണ്ടു തവണ കുത്തി; ഗുരുതരമായി പരിക്കേറ്റ ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുടുംബവഴക്കിനെ തുടർന്നു ഭാര്യയുടെ വയറ്റിൽ കത്തികുത്തിയിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. ഭാര്യയും ഭർത്താവും തമ്മിലുള്ള വാക്കേറ്റവും, കയ്യേറ്റവും ഒടുവിൽ സംഘർഷത്തിൽ എത്തുകയായിരുന്നു. തുടർന്നു ഭർത്താവ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.

കൂരോപ്പട ളാക്കാട്ടൂർ പടിഞ്ഞാറ്റക്കരയിൽ ശ്യാമളാ ഭവനിൽ ദീപ റാണിയെയാണ് ഭർത്താവ് ദൗലജ് (ബേബി – 44) കുത്തിയത്. വയറ്റിൽ ആഴത്തിൽ കുത്തേറ്റ ദീപ റാണിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ഇവരുടെ വീടിനുള്ളിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇരുവരും തമ്മിൽ വീടിനുള്ളിൽ വച്ച് വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു. തുടർന്നു, അരമണിക്കൂറോളം നേരം ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും ഉണ്ടായി. ഇതിനൊടുവിൽ, ദൗലജ് ദീപയെ കുത്തുകയായിരുന്നു.

രണ്ട് തവണ വയറിന് കുത്തേറ്റ ദീപയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വയറിൽ ആഴത്തിലുള്ള മുറിവേറ്റ ദീപയുടെ നില ഗുരുതരമാണ്. പാമ്പാടി എസ് ഐ റ്റി എൽ ജയൻ, എ എസ് ഐ മാരായ പ്രസാദ് ,രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ തെളിവെടുപ്പിന് ശേഷം ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.