മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ പൂരപ്പാട്ട് ; നാട്ടുകാർ കൈകാര്യം ചെയ്ത പൊലീസുകാരന് ഗുരുതര പരിക്ക്

മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ പൂരപ്പാട്ട് ; നാട്ടുകാർ കൈകാര്യം ചെയ്ത പൊലീസുകാരന് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ പ്രശ്‌നമുണ്ടാക്കിയ പൊലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു. മദ്യപിച്ച് നാട്ടുകാർക്ക് നേരെ പൂരപ്പാട്ട് നടത്തിയ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും നെടുമങ്ങാട് സ്വദേശിയുമായ സുകുവിനാണ് (49) നാട്ടുകാരിൽ നിന്നും മർദ്ദനമേറ്റത്.

സാരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡ്യൂട്ടിയ്ക്ക് പോകാതിരുന്ന ഇയാൾ അന്ന് വൈകുന്നേരം മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. മദ്യപിച്ച് വീടിന് കുറച്ചകലെയുള്ള ജംഗ്ഷനിൽ നാട്ടുകാരുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. എന്നാൽ സുകു നാട്ടുകാരെ തെറിവിളിച്ചതോടെ നാട്ടുകാരിൽ ചിലർ ചേർന്ന് ഇയാളെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

മർദ്ദനമേറ്റ് അവശനിലയിലായ സുകു നെടുമങ്ങാട് ഗവ. ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു.