play-sharp-fill

ക്യാമറയുള്ള വീട്ടിൽ താൻ എന്തിന് പോണമെന്നു അഹാന കൃഷ്ണകുമാർ: വീട് തന്നെ ബിഗ്‌ബോസ് കേന്ദ്രമായ കൃഷ്ണകുമാറിന്റെ മകളുടെ വെളിപ്പെടുത്തൽ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കൊച്ചി: മോഹൻലാൽ നേതൃത്വം നൽകുന്ന മൂന്നാം ബിഗ്‌ബോസിൽ ആരാവും താരങ്ങളെന്ന ചർച്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവം. സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഓരോ ദിവസവും ഓരോ പേരുകളാണ്. ആരാണ് ബിഗ് ബോസിൽ എത്തുക, ആരാകും നിർണ്ണായകമായ താരം എന്നിങ്ങനെയാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ഇതിനിടെയാണ് സീരിയൽ താരവും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണകുമാറിന്റെ പേരാണ് ഇപ്പോൾ കേൾക്കുന്നത്. ഇതിനിടെയാണ് അഹാന ഇതിനുള്ള കൃത്യമായ മറുപടി നൽകിയിരിക്കുന്നത്. താൻ ബിഗ് ബോസ് പരിപാടിയുടെ […]

ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം തള്ളാൻ ചേർത്തലയിൽ നിന്നും ലോറിയെത്തി: കക്കൂസ് മാലിന്യം തള്ളാനുള്ള നീക്കം തടഞ്ഞ് നാട്ടുകാർ; അമിത വേഗത്തിൽ ഓടിച്ചു പോയ ലോറിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ; പൊലീസിനും കൈക്കൂലി കൊടുത്തിട്ടുണ്ടെന്നു ലോറി ഉടയുടെ വെളിപ്പെടുത്തൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: ദിവസങ്ങളോളമായി നാട്ടുകാരെ മാലിന്യത്തിൽ മുക്കിയിരുന്ന ലോറിയ്ക്ക് ഒടുവിൽ പിടിവീണു. എന്നാൽ, നാട്ടുകാരുടെ കയ്യെത്തും ദൂരത്തു നിന്നും മാലിന്യ ലോറി അതിവേഗം രക്ഷപെട്ടു. എന്നാൽ, മാലിന്യം തള്ളാനെത്തിയ ലോറിയിലുണ്ടായിരുന്ന രണ്ടു ജീവനക്കാരെ പൊലീസ് പിടികൂടി. ഈരയിൽക്കടവ് ബൈപ്പാസിലെ റോഡരികിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറിയിലെ രണ്ടു പേരെയാണ് നാട്ടുകാർ പിടികൂടി ചിങ്ങവനം പൊലീസിനു കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല മണപ്പുറം കണിയാംവേലി സജീവ്, കൂടവേലിൽ സുഗതൻ എന്നിവരെയാണ് നാട്ടുകാർ പിടികൂടി ചിങ്ങവനം പൊലീസിനു കൈമാറിയത്.   വെള്ളിയാഴ്ച രാത്രി പത്തു […]

പി.ആർ.ഡി.എസ് കോളേജ് നിർമ്മാണത്തിലെ അഴിമതി: കോളേജ് ഓഫീസിൻ്റെ പൂട്ട് പൊളിച്ച് അകത്തു കയറി പരിശോധന നടത്താൻ പൊലീസിന് കോടതിയുടെ നിർദേശം ; പൊലീസ് റെയിഡിൽ നിന്നും പിന്മാറണമെന്ന ആവശ്യവുമായി വിശ്വാസികൾ രംഗത്ത്

സ്വന്തം ലേഖകൻ തിരുവല്ല: അദ്ധ്യാപക അനധ്യാപക നിയമത്തിനു കോടികൾ കോഴവാങ്ങിയ പി.ആർ.ഡി.എസ് കോളേജ് മാനേജ്മെന്റിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ കോളേജ് ഓഫീസിൻ്റെ പൂട്ട് പൊളിച്ച് അകത്തു കയറി രേഖകൾ പിടിച്ചെടുക്കാൻ കോടതി നിർദേശം. സംഘടനയ്ക്ക് സർക്കാർ അനുവദിച്ച എയ്ഡഡ് കോളേജിന്റെ കെട്ടിട നിർമാണവയുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ നടപടിയായിരിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പൊലീസാണ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ പ്രതി ചേർക്കപ്പെട്ട പി.ആർ.ഡി.എസ് പ്രസിഡന്റ് സദാശിവൻ, സെക്രട്ടറി ചന്ദ്രബാബു, കമ്മിറ്റി അംഗങ്ങളായ സി.കെ വിജയൻ, നാരായൺ, കെ.മോഹനൻ എന്നിവർ നൽകിയ […]

കോട്ടയം ജില്ലയില്‍ 565 പേര്‍ക്ക് കോവിഡ് ; 560 പേര്‍ക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം :  ജില്ലയില്‍  565 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 560 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി  5450 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 267 പുരുഷന്‍മാരും 241 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 374 പേര്‍ രോഗമുക്തരായി. 4839 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 73628 പേര്‍ കോവിഡ് ബാധിതരായി.  68701 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]

കേരളത്തിൽ ഇന്ന് 5397 പേര്‍ക്ക് കോവിഡ് ; കോട്ടയം ഉൾപ്പടെ ആറ് ജില്ലകളിൽ അഞ്ഞൂറിലേറെ രോഗികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ […]

എൽദോസ് കുന്നപ്പള്ളിയുടെ മാപ്പു പറച്ചിലിനു പിന്നിൽ മത തീവ്രവാദ ശക്തികളുടെ സമ്മർദ്ദവും ന്യൂനപക്ഷവോട്ട് രാഷ്ട്രീയവും: എൻ .ഹരി

സ്വന്തം ലേഖകൻ കോട്ടയം : ഭാരതത്തിൻ്റെ അഭിമാനസ്തംഭം എന്ന് വിശേഷിപ്പിക്കാവുന്ന അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് സംഭാവന നല്കിയതിൻ്റെ പേരിൽ സ്ഥലം എം എൽ എ ഏൽദോസ് കുന്നപ്പള്ളി മാപ്പുപറയേണ്ടി വന്നുവെങ്കിൽ കോൺഗ്രസ് മതേതരമാണോ അതോ മതാധിഷ്ഠിതമാണോ എന്ന് ഒന്ന് പുനഃപരിശോധിക്കുന്നത് ഉത്തമമാണെന്ന് ബിജെപി സംസ്ഥാന സമിതി അംഗം എൻ.ഹരി ആരോപിച്ചു. മതതീവ്രവാദം തലയ്ക്ക് പിടിച്ച എസ്.ഡി.പി.ഐ പോലെയുള്ള ഭീകര സംഘടനകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന് കേരളം നല്കേണ്ടി വരുന്ന വിലയുടെ ചെറു സൂചനകളാണ് പെരുംമ്പാവൂരിൽ കണ്ടത്. ദേശീയതയുടെ പ്രതിരൂപമായ ശ്രീരാമചന്ദ്രഭഗവാൻ്റെ ക്ഷേത്രനിർമ്മാണത്തിന് ഒരു ജനപ്രതിനിധി […]

ജീവനക്കാരുടെയും അധ്യാപകരുടെയും പ്രാദേശിക കാല്‍നടജാഥകള്‍ സമാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രാദേശിക കാല്‍നടജാഥകള്‍ക്ക് ആവേശകരമായ സമാപനം. പതിവില്‍ നിന്ന് വ്യത്യസ്ഥമായി പ്രധാനപാതകള്‍ക്കു പുറമേ ഉപപാതകളിലൂടെയും ഗ്രാമങ്ങളിലൂടെയുമുള്ള ജാഥാപര്യടനം ജനശ്രദ്ധ ആകര്‍ഷിച്ചു. അടിസ്ഥാനസൗകര്യ വികസനത്തില്‍ ഇടതു സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത കേരളത്തെ വികസിതകേരളം ആക്കുന്നതിന് വഴിയൊരുക്കുമെന്ന് ജാഥയില്‍ ചൂണ്ടിക്കാട്ടി. ഈ ജനപക്ഷ ഇടത് ബദലിന്റെ തുടര്‍ച്ചയ്ക്കായി ജാഥ ആഹ്വാനം ചെയ്തു. അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിച്ച്, രാജ്യത്തിന്റെ പൊതുസ്വത്തെല്ലാം വിറ്റഴിച്ച്, കര്‍ഷകരെ കൊലയ്ക്കു കൊടുത്ത് ജനങ്ങളെ […]

ഒരിക്കല്‍ തന്നെതേടിവന്ന പരിചിതമുഖം കണ്ട് അവള്‍ അലറി വിളിച്ച് കാല്‍ക്കല്‍ വീണു. ‘എന്നെ രക്ഷിക്കണേ സാറേ, ഞാന്‍ ചീത്തയല്ല..”; കരഞ്ഞു ബഹളമുണ്ടാക്കുമ്പോള്‍ മുഖമടച്ച് അടിക്കും, അടിവയറ്റില്‍ തൊഴിക്കും; നിലവിളി തുടര്‍ന്നപ്പോള്‍ ഗുളിക തരാന്‍ തുടങ്ങി; പിന്നെപ്പിന്നെ അവള്‍ മിണ്ടാതെയായി; കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ സ്വന്തം പിതാവിനെപ്പോലും തിരിച്ചറിയാതെ അലറിക്കരഞ്ഞവള്‍; വിതുരയിലെ പെണ്‍കുട്ടി അന്ന് സുഗതകുമാരി ടീച്ചറോട് പറഞ്ഞത്

സ്വന്തം ലേഖഖന്‍ കോട്ടയം: 1995 ഒക്ടോബര്‍ 21 മുതല്‍ 1996 ജൂലൈ 10 വരെ പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞത് ശരീരദാഹികളായ പുരുഷന്മാരുടെ മാത്രം ഇടയിലാണ്. വിതുര പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടി കോടതിക്ക് മുന്‍പില്‍ നല്‍കിയ മൊഴികള്‍ ഹൃദയമുള്ളവരുടെയെല്ലാം മനസ്സുലയ്ക്കുന്നതാണ്. താന്‍ നേരിട്ട പീഡനപരമ്പര കോടതിക്കു മുന്‍പില്‍ അക്കമിട്ടു നിരത്തിയതോടെയാണ് ഒന്നാം പ്രതി കൊല്ലം ജുബൈറ മന്‍സിലില്‍ സുരേഷിനു മേല്‍ കുരുക്കു മുറുകിയത്. അന്തരിച്ച പ്രിയ കവയത്രി സുഗതകുമാരി ടീച്ചര്‍ വനിത കമ്മിഷന്‍ അധ്യക്ഷയായിരിക്കെയാണ് കേരളമനഃസാക്ഷിയെ നടുക്കിയ വിതുര പീഡനക്കേസിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. ‘ഇനി എനിക്കു […]

നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ല, അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണം, അവരെ തീര്‍ക്കേണ്ട സമയം അതിക്രമിച്ചു; വിമര്‍ശകര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഫിറോസ് കുന്നംപറമ്പില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ‘നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ല, അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണം’ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ രംഗത്ത്. ഫേസ് ബുക്ക് ലൈവ് വീഡിയോയിലാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. പിരിച്ചെടുത്തതില്‍ ചികിത്സ ആവശ്യം കഴിഞ്ഞ് അക്കൗണ്ടില്‍ ബാക്കിവരുന്ന പണം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വരുന്ന രോഗികളെയും അവരെ പിന്തുണയ്ക്കുന്ന മാനസിക രോഗികളെയും നടുറോഡിലിട്ട് തല്ലിക്കൊല്ലണം. അവരെ തീര്‍ക്കേണ്ട സമയം അതിക്രമിച്ചു. ഫിറോസിന്റെ ഈ പരാമര്‍ശനമാണ് പുതിയ വിവാദത്തിന് വഴിവച്ചത്. ‘പാവപ്പെട്ട പ്രവാസികള്‍ […]

ജോലി ചെയ്തതിൻ്റെ ശമ്പളം ചോദിച്ച നഴ്സുമാരെ പൂട്ടിയിട്ട സംഭവം: കുവൈറ്റിലെ നഴ്സുമാർക്ക് വീണ്ടും ദുരിതം: ഉന്നത സ്വാധീനമുള്ള മലയാളി കരാറുകാരൻ മാലാഖമാരെ വീണ്ടും കുടുക്കിലാക്കി: തേർഡ് ഐ ന്യൂസ് ഇടപെടലിനെ തുടർന്ന് നേഴ്സുമാരെ മോചിപ്പിച്ചതിന് പിന്നാലെ ജോലി ചെയ്യാൻ അനുവദിക്കാതെ ഏജൻ്റ്; കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വീണ്ടും ഇടപെടണമെന്ന് നഴ്സുമാർ

കുവൈറ്റ് ബ്യൂറോ കുവൈറ്റ്: ഒരു ജോലി തേടി നാട് വിട്ട മാലാഖമാരെ കണ്ണീരണിയിച്ച മലയാളി കരാറുകാരൻ്റെ ക്രൂരതയ്ക്ക് അവസാനമില്ല. രണ്ടു ദിവസത്തോളം മുറിയിൽ പൂട്ടിയിട്ട നൂറ്റമ്പതിലധികം നഴ്സുമാരുടെ വിഷയത്തിൽ എംബസി ഇടപെട്ടിട്ടും പരിഹാരമായില്ല. തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തയെ തുടർന്ന് കുവൈറ്റിലെ മലയാളി സംഘടനകൾ  വിഷയത്തിൽ ഇടപെട്ടതോടെയാണ് കഴിഞ്ഞ ദിവസം ഇവരുടെ മോചനത്തിന് വഴി തെളിഞ്ഞത്. പത്തനംതിട്ട റാന്നി സ്വദേശിയായ കെ.ടി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള അൽ – ഈസാ (വേർട്ടസ്) എന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ഇടനിലയിൽ ജോലിയ്ക്ക് എത്തിയ നഴ്‌സുമാർക്കാണ് ദുരിതം. […]