പി.ആർ.ഡി.എസ് കോളേജ് നിർമ്മാണത്തിലെ അഴിമതി: കോളേജ് ഓഫീസിൻ്റെ പൂട്ട് പൊളിച്ച് അകത്തു കയറി പരിശോധന നടത്താൻ പൊലീസിന് കോടതിയുടെ നിർദേശം ; പൊലീസ് റെയിഡിൽ നിന്നും പിന്മാറണമെന്ന ആവശ്യവുമായി വിശ്വാസികൾ രംഗത്ത്
സ്വന്തം ലേഖകൻ
തിരുവല്ല: അദ്ധ്യാപക അനധ്യാപക നിയമത്തിനു കോടികൾ കോഴവാങ്ങിയ പി.ആർ.ഡി.എസ് കോളേജ് മാനേജ്മെന്റിനെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ കോളേജ് ഓഫീസിൻ്റെ പൂട്ട് പൊളിച്ച് അകത്തു കയറി രേഖകൾ പിടിച്ചെടുക്കാൻ കോടതി നിർദേശം. സംഘടനയ്ക്ക് സർക്കാർ അനുവദിച്ച എയ്ഡഡ് കോളേജിന്റെ കെട്ടിട നിർമാണവയുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ നടപടിയായിരിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പൊലീസാണ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തത്.
ഈ കേസിൽ പ്രതി ചേർക്കപ്പെട്ട പി.ആർ.ഡി.എസ് പ്രസിഡന്റ് സദാശിവൻ, സെക്രട്ടറി ചന്ദ്രബാബു, കമ്മിറ്റി അംഗങ്ങളായ സി.കെ വിജയൻ, നാരായൺ, കെ.മോഹനൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇപ്പോൾ കോട്ടയം സെഷൻസ് കോടതി ഇതു സംബന്ധിച്ചുള്ള വിധി പ്രഖ്യാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതി നിർദേശം അനുസരിച്ചു കോളേജ് പ്രവർത്തിക്കുന്ന സ്ഥലത്ത് എത്തിയ പൊലീസിനു ട്രസ്റ്റിന്റെ ഓഫിസ് കണ്ടെത്താൻ സാധിച്ചില്ല. ഇതേ തുടർന്നു, തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും സെർച്ച് വാറണ്ടുമായി എത്തി പ്രതികളുടെ വീടുകൾ അടക്കം പരിശോധിക്കുന്നതിനായി ഒരുങ്ങുകയാണ് ഇപ്പോൾ പൊലീസ്.
എന്നാൽ, പൊലീസ് പ്രീതികളെ സഹായിക്കുകയാണന്ന ആക്ഷേപമാണ് സഭാ വിശ്വാസികൾ ഇപ്പോൾ ഉയർത്തുന്നത്. കോട്ടയം സെഷൻസ് കോടതി പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സഭയുടെ ആസ്ഥാനം പരിശോധിക്കാൻ പൊലീസ് എത്തിയത്. എന്നാൽ, ഇത്തരം പരിശോധനയ്ക്കു പൊലീസ് തയ്യാറാകാതെ തിരുവല്ല കോടതിയിൽ നിന്നും സെർച്ച് വാറണ്ടുമായി പൊലീസ് എത്തിയത് പ്രതികളുമായി ഒത്തുകളിക്കുന്നതിന്റെ ഭാഗമായാണ്. കോട്ടയം സെഷൻസ് കോടതിയിലെ ഉത്തരവ് മറച്ചു വച്ചാണ് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലെ ഉത്തരവ് സമ്പാദിച്ചത്. ഇത് നിയമവിരുദ്ധമാണ്.
പി.ആർ.ഡി.എസ് സ്ഥാപകൻ ശ്രീ കുമാരഗുദേവന്റെ 143 അത്തെ ജന്മദിനം കുഭം 1മുതൽ ആരംഭിക്കുകയാണ് ഈ അവസരത്തിൽ പൊലീസിന്റെ റെയിഡ് കേരളത്തിലെ മുഴുവൻ പി.ആർ.ഡി.എസ് സഭ വിശ്വാസികൾക്കും ആശങ്ക ഉണ്ടാകുന്നതാണ് പൊലീസ് റയിഡിൽ പിന്മാറണമെന്നആണ് സഭ വിശ്വാസികൾ അവിശപ്പെട്ടിരിക്കുന്നത്
തൃക്കൊടിത്താനം അമരയിലെ പി.ആർ.ഡി.എസ് കോളേജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായും, ഈ തുക കണക്കിൽകാണിക്കാതെ വൻ വെട്ടിപ്പ് നടത്തിയതായുമാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. ഇതേ തുടർന്നാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ടൈറ്റാനിയം പ്രശാന്ത് ഭവനിൽ കെ.കെ പ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിരുവല്ല പൊലീസ് പി.ആർ.ഡി.എസ് കോളേജ് മാനേജ്മെന്റിനെതിരെ കേസെടുത്തിരിക്കുന്നത്. പി.ആർ.ഡി.എസ് ഭാരവാഹികളായ വൈ.സഹദേവൻ, മുൻ ജനറൽ സെക്രട്ടറി സി.കെ നാരായണൻ, ജനറൽ സെക്രട്ടറി കാണക്കാരി ചന്ദ്രബാബു, ജോയിന്റ് സെക്രട്ടറി കെ.ടി വിജയൻ, വൈസ് പ്രസിഡന്റ് എം.പൊന്നമ്മ, ട്രഷറാർ കെ.മോഹനൻ, മീഡിയ കൺവീനർ ചെല്ലകുമാർ പാല, ഇലക്ഷൻ കമ്മിഷൻ എം.കെ തങ്കപ്പൻ എന്നിവരാണ് കേസിലെ പ്രതികൾ.