play-sharp-fill
ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം തള്ളാൻ ചേർത്തലയിൽ നിന്നും ലോറിയെത്തി: കക്കൂസ് മാലിന്യം തള്ളാനുള്ള നീക്കം തടഞ്ഞ് നാട്ടുകാർ; അമിത വേഗത്തിൽ ഓടിച്ചു പോയ ലോറിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ; പൊലീസിനും കൈക്കൂലി കൊടുത്തിട്ടുണ്ടെന്നു ലോറി ഉടയുടെ വെളിപ്പെടുത്തൽ

ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കക്കൂസ് മാലിന്യം തള്ളാൻ ചേർത്തലയിൽ നിന്നും ലോറിയെത്തി: കക്കൂസ് മാലിന്യം തള്ളാനുള്ള നീക്കം തടഞ്ഞ് നാട്ടുകാർ; അമിത വേഗത്തിൽ ഓടിച്ചു പോയ ലോറിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ; പൊലീസിനും കൈക്കൂലി കൊടുത്തിട്ടുണ്ടെന്നു ലോറി ഉടയുടെ വെളിപ്പെടുത്തൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ദിവസങ്ങളോളമായി നാട്ടുകാരെ മാലിന്യത്തിൽ മുക്കിയിരുന്ന ലോറിയ്ക്ക് ഒടുവിൽ പിടിവീണു. എന്നാൽ, നാട്ടുകാരുടെ കയ്യെത്തും ദൂരത്തു നിന്നും മാലിന്യ ലോറി അതിവേഗം രക്ഷപെട്ടു. എന്നാൽ, മാലിന്യം തള്ളാനെത്തിയ ലോറിയിലുണ്ടായിരുന്ന രണ്ടു ജീവനക്കാരെ പൊലീസ് പിടികൂടി. ഈരയിൽക്കടവ് ബൈപ്പാസിലെ റോഡരികിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറിയിലെ രണ്ടു പേരെയാണ് നാട്ടുകാർ പിടികൂടി ചിങ്ങവനം പൊലീസിനു കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് ചേർത്തല മണപ്പുറം കണിയാംവേലി സജീവ്, കൂടവേലിൽ സുഗതൻ എന്നിവരെയാണ് നാട്ടുകാർ പിടികൂടി ചിങ്ങവനം പൊലീസിനു കൈമാറിയത്.

 

വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ഈരയിൽക്കടവ് ബൈപ്പാസിൽ ദിവസങ്ങളോളമായി മാലിന്യം തള്ളിയിരുന്നു. ഈ മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടികൂടുന്നതിനായി നാട്ടുകാർ സജീവമായി രംഗത്ത് ഇറങ്ങിയിരുന്നു. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് ഈരയിൽക്കടവ് ബൈ്പ്പാസ് റോഡിനു സമീപത്തെ മുപ്പായിപ്പാടം കോടിമത റോഡിൽ ടാങ്കർ ലോറി നിർത്തിയിട്ടിരുന്നു. സംശയം തോന്നി നാ്ട്ടുകാർ അടുത്ത് എത്തിയപ്പോഴേയ്ക്കും ലോറി അതിവേഗം ഓടിച്ചു പോയി.

ഇതോടെ നാട്ടുകാർ പിന്നാലെ ഓടിയെത്തി, ലോറിയുടെ സുരക്ഷയ്ക്കായി എത്തിയിരുന്ന രണ്ടു പേരെയും പിടികൂടി. തുടർന്നു നഗരസഭ അംഗം അഡ്വ.ഷീജ അനിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്ത് എത്തി. തുടർന്നു, ചിങ്ങവനം പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് രണ്ടു പ്രതികളെയും കസ്റ്റഡിയിൽ എടുത്തു. എന്നാൽ, ഇതിനിടെ ലോറിയിലെ ജീവനക്കാരുടെ കയ്യിൽ നിന്നും ഫോൺ നമ്പർ വാങ്ങിയ ശേഷം ചേർത്തല സ്വദേശിയായ ലോറി ഉടമയെ ഫോണിൽ ബന്ധപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, നാട്ടുകാർക്ക് പണം നൽകി എല്ലാം ഒത്തു തീർപ്പാക്കാമെന്നായിരുന്നു ലോറി ഉടമയുടെ വാഗ്ദാനം. എന്നാൽ, നാട്ടുകാർ ഇതിനു വഴങ്ങിയില്ല. നാട്ടുകാർ പണം വാങ്ങിയാൽ പൊലീസിനെ താൻ കൈകാര്യം ചെയ്‌തോളാമെന്നായിരുന്നു ചേർത്തല സ്വദേശിയായ ലോറി ഉടമയുടെ വാഗ്ദാനം. ശനിയാഴ്ച രാവിലെ ലോറിയുമായി ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്താമെന്ന ഉറപ്പ് ഇതിനിടെ ചേർത്തല സ്വദേശി പൊലീസിനു നൽകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ വിഷയത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തിട്ടുണ്ട്.